മലയാളം ഇ മാഗസിൻ.കോം

അറിയാമോ വടക്ക്‌ ദിക്കിലേക്ക്‌ തലവെച്ച്‌ ഉറങ്ങരുതെന്ന്‌ പറയുന്നതിന്റെ കാരണമെന്താണെന്ന്?

കിഴക്കോട്ടോ തെക്കോട്ടോ തലവച്ചു കിടക്കണം. കിഴക്കിന്റെ അധിപതികൾ ദേവന്മാരാണ്‌. പടിഞ്ഞാറിണ്ടെത്‌ ഋഷിമാരും. കിഴക്കോട്ട്‌ തലയും പടിഞ്ഞാട്ട്‌ കാലുകളുമാക്കി കിടക്കുമ്പോൾ കിഴക്കിണ്ടെ അധിപതികളായ ദേവന്മാരുടെ പ്രീതിലഭിക്കുകയും അതുമൂലം ഋഷിമാർ സന്തുഷ്ടരാകുകയും ചെയ്യുന്നു. തെക്ക്‌ ദിശ പിതൃക്കളുടെതാണ്‌. വടക്കുദിക്ക്‌ ആർക്കും അധീനമല്ല. അത്‌ മനുഷ്യരാശിയായാണ്‌ കൽപ്പിച്ചിരിക്കുന്നത്‌. തെക്കോട്ട്‌ തലയും വടക്കോട്ട്‌ കാലുകളുമായി കിടന്നാൽ പിതൃക്കളുടെ പ്രീതി ലഭിക്കും. പടിഞ്ഞാറോട്ടും വടക്കോട്ടും തല വച്ചു കിടക്കരുത്‌. ശയനവിധിയിലെ ഈ നിഷ്ഠകൾ പാലിക്കുന്നവർക്ക്‌ ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ ഉണ്ടാകുകയില്ലെന്നും മാത്രമല്ല, ഉണ്ടെങ്കിൽ അതിന്‌ ആശ്വാസം ലഭിക്കുകയും ചെയ്യുമെന്ന്‌ ആചാര്യന്മാർ ഉപദേശിച്ചിട്ടുണ്ട്‌.

ഇതിന്‌ ചില ശാസ്ത്രീയ അടിത്തറ കൂടി പറഞ്ഞുകൊള്ളട്ടെ. നാം സാധാരണയായി കുറഞ്ഞത്‌ ഏഴു മണിക്കൂർ മുതൽ എട്ടു മണിക്കൂർ വരെയെങ്കിലും സ്ഥിരമായി കിടക്കുകയാണല്ലോ പതിവ്‌. ഭൂമിയുടെ കാന്തികവലയം തെക്ക്‌ വടക്കായിട്ടാണല്ലോ കാണുന്നത്‌. അതുപോലെ മനുഷ്യശരീരത്തിലും ഈ കാന്തികശക്തി ഉണ്ട്‌. നമ്മുടെ പാദം തെക്കായും തലഭാഗം വടക്കായിട്ടാണ്‌ അത്‌ വരേണ്ടത്‌.

ഈ അർത്ഥത്തിൽ ഒരേ ദിശയിൽ വന്നാൽ അത്‌ ആകർഷണത്തിന്‌ പകരം വികർഷണം ആയിരിക്കും ഫലം. അപ്പോൾ നമ്മുടെ തലഭാഗം വടക്കും ഭൂമിയുടെ കാന്തികദിശ വടക്കും ആയാൽ തീർച്ചയായും വികഷണമാണ്‌ സംഭവിക്കുക. ഇത്‌ നമ്മുടെ തലയ്‌ക്കും തലച്ചോറിനും കാര്യമായ കാന്തിക ചലനം ഉണ്ടാകുകയും സ്ഥിരമായി ഇങ്ങനെ കിടന്നാൽ ബുദ്ധിസ്ഥിരത ഇല്ലാതെ വരികയും ഓർമ്മക്കുറവ്‌, ഉന്മേഷക്കുറവ്‌, അസ്വസ്ഥത മുതലായ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്യും എന്നാണ്‌ മനസിലാക്കേണ്ടത്‌. എന്നാൽ കിഴക്കും തെക്കും ഉത്തമമാണ്‌, എങ്കിലും പടിഞ്ഞാറ്‌ അത്ര നന്നല്ലെങ്കിലും വലിയ ദോഷം കാണേണ്ടതില്ല. എന്നാൽ വടക്ക്‌ ഒരുകാരണവശാലും തലവച്ച്‌ കിടക്കരുത്‌.

വടക്ക്‌ ദിക്കിലേക്ക്‌ തലവെച്ച്‌ ഉറങ്ങരുതെന്ന്‌ പറയുന്നതിന്റെ കാരണമെന്താണ്‌? ഭൂമിയുടെ കാന്തിക മണ്ഡലവുമായി ബന്ധപ്പെടുത്തി പരിശോധിച്ചാൽ ഈ വിശ്വാസത്തിന്റെ ശാസ്ത്രീയ അടിത്തറ ബോധ്യപ്പെടും. ഭൂമി തന്നെ ഒരു കൂറ്റൻ കാന്തമാണ്‌. ഒരു ദിക്സൂചകം എപ്പോഴും തെക്കു വടക്കായി നിൽക്കുന്നത്‌ ഇതിന്‌ തെളിവാണ്‌. കാന്തിക ബലരേഖകൾ ഉത്തരധ്രുവത്തിൽ നിന്ന്‌ പുറപ്പെട്ട്‌ ദക്ഷിണധ്രുവത്തിൽ അവസാനിക്കുന്നു. ഈ കാന്തിക ക്ഷേത്രത്തിൽ ദിശക്ക്‌ വിപരീതമായി നാം വടക്കോട്ട്‌ തലവച്ചു കിടക്കുമ്പോൾ ശരീരത്തിന്റെ കാന്തിക ബലക്ഷേത്രവും ഭൂമിയുടെ കാന്തിക ബലക്ഷേത്രവും തമ്മിൽ വികർഷണമുണ്ടാകുന്നു. വിപരീത ധ്രുവങ്ങൾ തമ്മിലാണല്ലോ ആകർഷണമുണ്ടാവുക.

നാം തെക്കുവശത്തേക്ക്‌ തല വച്ചു കിടക്കുമ്പോൾ ഭൂമിയുടെ കാന്തികബലക്ഷേത്രവും ശരീരകാന്തികബലക്ഷേത്രവും തമ്മിൽ ആകർഷണമാണ്‌ ഉണ്ടാവുക. ഇതുമൂലം ശരീരത്തിന്റെ സ്വാഭാവിക കാന്തികതയ്ക്ക്‌ ശൈഥില്യം സംഭവിക്കില്ല. അങ്ങനെ വടക്കോട്ട്‌ തലവച്ചു കിടക്കുമ്പോൾ നമ്മുടെ മാനസിക ശാരീരിക ഘടനകൾക്ക്‌ അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നു. കാന്തമാപിനികൾ ഇല്ലാതിരുന്ന കാലത്തുതന്നെ ഇതെക്കുറിച്ച്‌ ഋഷീശ്വരന്മാർ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ്‌ അവർ വടക്കു ദിക്കിലേക്ക്‌ തലവച്ചുറങ്ങുന്നതിനെ വിലക്കിയിരുന്നത്‌. തെക്കും കിഴക്കും തലവെച്ചു കിടക്കുന്നത്‌ ഉത്തമവും പടിഞ്ഞാറ്‌ അധമവും വടക്ക്‌ ഏറ്റവും അധമവും ആകുന്നു. മനുഷ്യജീവിതത്തിന്റെ എല്ലാതലങ്ങളെക്കുറിച്ചും സൂക്ഷ്മവും ശാസ്ത്രീയവുമായ അറിവുകൾ ഭാരതീയ ആചാര്യന്മാർ കൈവരിച്ചിരുന്നു എന്നതിന്‌ ഉദാഹരണവുമാണിത്‌.

Avatar

Staff Reporter