മലയാളം ഇ മാഗസിൻ.കോം

ഭാര്യയ്ക്കും ഭർത്താവിനും ഇടയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, ദാമ്പത്യം രക്ഷിക്കാൻ സ്ലീപ്‌ ഡിവോഴ്സ്‌ ആകാം

ഏറെ പ്രതീക്ഷകളോടെയും സന്തോഷത്തോടെയും സ്ത്രീയും പുരുഷനും തുടങ്ങുന്ന ദാമ്പത്യത്തിന്‌ ഒരുപാട്‌ സ്ഥാനമാനങ്ങളുണ്ട്‌ സമൂഹത്തിലും കുടുംബത്തിലും. പുതിയ ഒരു തലമുറയെ വാർത്തെടുക്കാൻ നല്ല ദാമ്പത്യജീവിതം നയിക്കുന്ന മാതാപിതാക്കൾക്ക്‌ കഴിയും.

വ്യത്യസ്ത അഭിരുചികളുള്ള രണ്ട്‌ വ്യക്തികൾ ഒന്നാകുമ്പോൾ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഒരുമയുടെയും പലതലങ്ങൾ കാണാൻ കഴിയും. ഇങ്ങനെ പോകേണ്ട ദാമ്പത്യത്തിൽ വിള്ളലുകൾ ഉണ്ടാകുമ്പോഴാണ്‌ വിവാഹ ബന്ധം വേർപിരിയുന്നതിൽ വന്നെത്തുന്നത്‌.

ഭാര്യയും ഭർത്താവും ഒരു മുറിയിൽ ഒരു കിടക്കയിൽ കിടക്കണം എന്നുള്ള രീതി പണ്ട്‌ മുതൽക്കെ നിലനിന്ന്‌ പോന്നിരുന്നതാണ്‌. പരസ്പരമുള്ള സ്നേഹവും അടുപ്പവുമെല്ലാം ഇതിനെ സൂചിപ്പിക്കുന്നു. രണ്ടിടങ്ങളിലായി ഭാര്യയയും ഭർത്താവും കിടന്നാൽ ആ ദാമ്പത്യത്തിൽ വിള്ളലുകളുണ്ടായി എന്ന്‌ പറയും. എന്നാൽ ചിലപ്പോഴെങ്കിലും മാറി കിടക്കുന്നത്‌ ദാമ്പത്യത്തെ മുന്നോട്ട്‌ നയിക്കാൻ സഹായിച്ചാലോ

സ്ലീപ്പിംഗ്‌ ഡിവോഴ്സ്‌
ഭാര്യയും ഭർത്താവും രണ്ട്‌ കിടക്കളിലോ, രണ്ട്‌ മുറികളിലോ ഉറങ്ങുന്നത്‌ ദാമ്പത്യത്തെ തകർക്കുകയല്ല പകരം ചില സാഹചര്യങ്ങളിൽ സഹായകരമാണെന്നാണ്‌ പഠനങ്ങൾ പറയുന്നത്‌. നാം നിസാരമായി കാണുന്ന ചില കാര്യങ്ങൾ ചിലപ്പോഴെങ്കിലും ദമ്പതികൾക്കിടയിൽ അകൽച്ചയുണ്ടാക്കാനും ചിലപ്പോൾ വേർപിരിയാനും വരെയുള്ള കാരണമായി വന്നേക്കാം. ദമ്പതിമാരിൽ ഒരാൾക്ക്‌ കൂർക്കം വലിക്കുന്ന സ്വഭാവമുണ്ടെങ്കിൽ അത്‌ മറ്റേയാൾക്ക്‌ അലോസരമുണ്ടാക്കുന്നുവെങ്കിൽ സ്ലീപ്പ്‌ ഡിവോഴ്സിന്‌ അവിടെ പ്രസക്തിയുണ്ട്‌. അപൂർവ്വമായെങ്കിലും ഈ കാരണങ്ങൾ വേർപിരിയലിൽ കൊണ്ടെത്തിക്കുന്നുണ്ട്‌.

കൂർക്കം വലി കൂടാതെ സ്ലീപ്പ്‌ ഡിവോഴ്സിന്‌ അവസരം നൽകുന്ന സന്ദർഭങ്ങൾ.. ഒരാൾക്ക്‌ ലൈറ്റിട്ട്‌ വായിക്കണം, പങ്കാളിക്ക്‌ അത്‌ ശല്യമാണെങ്കിൽ അവിടെ പ്രശ്നങ്ങൾക്ക്‌ തുടക്കം കുറിക്കും. അതുപോലെ തന്നെ മൊബെയിൽഫോൺ ഉപയോഗം. ഇതെല്ലാം ഒരുമിച്ച്‌ ഒരു കിടക്കയിൽ കിടക്കുന്ന പങ്കാളികൾക്കിടയിലെ പ്രശ്നങ്ങൾ തന്നെയാണ്‌. ഇത്തരം സന്ദർഭങ്ങളിലാണ്‌ സ്ലീപ്പ്‌ ഡിവോഴ്സിന്‌ പ്രസക്തി.

പലപ്പോഴും ദാമ്പത്യത്തിൽ ചെറിയ പ്രശ്നങ്ങളിൽ നിന്നാണ്‌ തുടക്കം കുറിക്കുന്നത്‌. നമ്മൾ പറഞ്ഞ ഈ പ്രശനങ്ങൾ ചിലരുടെയെങ്കിലും ജീവിതത്തിൽ ഉണ്ടാകാറുണ്ട്‌.

നല്ല ഉറക്കമെന്നത്‌ ആരോഗ്യത്തിന്‌ ഏറെ ഗുണകരമാണ്‌. പങ്കാളികൾക്കിടിയിൽ ഉറക്കം കുറയുന്നത്‌ സ്ട്രെസിനും ടെൻഷനും ദേഷ്യത്തിനുമെല്ലാം വഴി തെളിയ്ക്കുന്നു. ഇക്കാരണങ്ങൾ ബന്ധങ്ങൾക്കിടയിൽ പ്രശ്നമുണ്ടാക്കുന്നു. പങ്കാളികളിൽ ഒരാൾക്കു മറ്റൊരാൾ കാരണം ഉറങ്ങാൻ സാധിയ്ക്കാതെ വരുന്നത്‌ പരസ്പര പ്രശ്നങ്ങൾക്കു കാരണാകുന്നു. ഇതൊഴിവാക്കാനുള്ള വഴിയാണ്‌ ഈ സ്ലീപ്പ്‌ ഡൈവോഴ്സ്‌.

കപ്പിൾ തെറാപ്പിസ്റ്റായ ഷെറി അമാൻസ്റ്റെൻ പറയുന്നത്‌ രണ്ടു മുറികളിൽ ഉറങ്ങാൻ തീരുമാനിയ്ക്കുന്നത്‌ പങ്കാളിയോടുള്ള ഇഷ്ടത്തെ കുറയ്ക്കുന്നില്ല എന്നതാണ്‌. എന്നാൽ ഇതു ചിലപ്പോൾ പങ്കാളിയിൽ ഇഷ്ടക്കുറവും വിഷമവുമുണ്ടാക്കിയേക്കാം. ഇത്തരം സന്ദർഭത്തിൽ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തുക എന്നതാണ്‌ ഇത്തരം പ്രശ്നങ്ങൾക്ക്‌ പരിഹാരമാകുന്നത്‌. നാഷണൽ സ്ലീപ്പ്‌ ഫൗണ്ടേഷൻ പറയുന്നത്‌ 38 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടത്‌ തങ്ങളുടെ ഉറക്കം പങ്കാളിയുടെ ഉറക്കമില്ലായ്മ കാരണം തടസപ്പെടുന്നുവെന്നതാണ്‌. ഇത്തരം സന്ദർഭങ്ങളിൽ സ്ലീപ്പ്‌ ഡിവോഴ്സ്‌ ഗുണം ചെയ്യുമെന്നാണ്‌ അഭിപ്രായം.

എന്നാൽ വളരെ കുറച്ച്‌ ശതമാനം ആളുകൾക്ക്‌ ഇത്തരം സ്ലീപ്പ്‌ ഡിവോഴ്സിനോട്‌ താൽപര്യമില്ലെന്ന നിലപാടു തന്നെയാണു സ്വീകരിച്ചത്‌. ഉറക്കവും ഉറക്കക്കുറവുമെല്ലാം ബന്ധങ്ങളെ വരെ ബാധിയ്ക്കുന്ന രീതിയിയെങ്കിൽ സ്ലീപ്‌ ഡിവോഴ്സ്‌ പോലുള്ളവ പരസ്പരം മനസിലാക്കുന്ന രണ്ടു ദമ്പതിമാർ സ്വീകരിയ്ക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇത്‌ തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പു കൂടിയാണ്‌.

Staff Reporter