ഉപ്പൂറ്റി വിണ്ടുകീറല്‍
- വേപ്പിലയും പച്ചമഞ്ഞളും തൈരില്‍ അരച്ചു പുരട്ടുക.
- ഒരു പിടി അരി തേങ്ങാവെള്ളത്തിലിട്ടു കുതിര്‍ത്തതിനു ശേഷം അരച്ചു കുഴമ്പു പരുവമാക്കി പുരട്ടുക.
കാലിലെ ആണി
- കമ്യൂണിസ്റ്റ് പച്ച അരച്ചു ചുണ്ണാമ്പും ചേര്‍ത്ത് ആണിയുള്ള ഭാഗത്തു പുരട്ടുക.
- ആണിയുള്ള ഭാഗങ്ങളില്‍ എരിക്കിന് പാല് ഇറ്റിക്കുക.
- ഇഞ്ചിനീരും ചുണ്ണാമ്പുവെള്ളത്തിന്റെ തെളിനീരും ചേര്‍ത്തു പുരട്ടുക.
- കഞ്ഞിവെള്ളത്തില്‍ ഇന്തുപ്പു ചാലിച്ചു പതിവായി പുരട്ടുക.
തീ പൊള്ളല്‍
- ചെറുതേനോ കോഴിനെയ്യോ പൊള്ളിയ ഭാഗത്തു പുരട്ടുക.
- മൂക്കുറ്റി തൈരിലരച്ചു പുരട്ടുക.
പുഴുക്കടി
- തുളസിനീരും ചെറുനാരങ്ങാനീരും കലര്‍ത്തി തേയ്ക്കുക.
- പപ്പായയുടെ പാല് പുഴുക്കടിയുള്ള ഭാഗത്തു പുരട്ടുക.
പാലുണ്ണി
- ഇരട്ടി മധുരം തേനിലരച്ചു പുരട്ടുക.
- ഇരട്ടി മധുരം വറുത്തു പൊടിച്ചു നെയ്യ് ചേര്‍ത്തു പുരട്ടുക.
ചൂടുകുരു
- ചെറുപയറിന്റെ പൊടിയും ഇഞ്ചയും തേച്ചു കുളിക്കുക.
- ഒരു ബക്കറ്റ് വെള്ളത്തില്‍ രണ്ടു പിടി കല്ലുപ്പിട്ടു കലക്കി അലിയിപ്പിച്ച് ആ വെള്ളത്തില്‍ ദേഹം കഴുകുക.
ചുണങ്ങ്
- ചെറുനാരങ്ങാനീരില് ഉപ്പിട്ടു ചുണങ്ങില്‍ പുരട്ടുക.
- വെറ്റില നീരില്‍ വെളുത്തുള്ളി അരച്ചു ചുണങ്ങുള്ള ഭാഗത്തു പുരട്ടുക.
- കടുകരച്ചു തുടര്‍ച്ചയായി കുറേ ദിവസം ചുണങ്ങുള്ള ഭാഗത്തു പുരട്ടുക.
കുഴിനഖം
- മൈലാഞ്ചിയും പച്ചമഞ്ഞളും അരച്ചു നഖത്തിനു ചുറ്റും വെക്കുക.
- തുളസിയിലയിട്ടു കാച്ചിയ വെളിച്ചെണ്ണ പുരട്ടുക.
- ചെറുനാരങ്ങ തുളച്ചു കുഴിനഖമുള്ള വിരല്‍ അതില്‍ കടത്തിവെയ്ക്കുക.
- ചുണ്ണാമ്പും ശര്‍ക്കരയും ചേര്‍ത്തു പുരട്ടുക.
അരിമ്പാറ
- ഒരല്ലി വെളുത്തുള്ളി ചുട്ട് അരിമ്പാറയ്ക്കു മേല്‍ വയ്ക്കുക.
- ചുണ്ണാമ്പും കാരവും സമം ചേര്‍ത്ത് അരിമ്പാറയില്‍ പുരട്ടുക.
- ചുവന്നുള്ളി വട്ടം മുറിച്ച് അരിമ്പാറയില്‍ ഉരസുക.