വസ്ത്രം തിരഞ്ഞെടുക്കുന്ന കാര്യത്തിലും അത് ഭംഗിയായി അണിഞ്ഞു നടക്കുന്നകാര്യത്തിലും ഇന്ന് യുവാക്കള്‍ ഏറെ ശ്രദ്ധയുളളവരാണ്. ട്രെന്റ് അനുസരിച്ച് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നവരാണ് ഭൂരിഭാഗം യുവാക്കളും. വിപണിയില്‍ പുതിയതെന്തിറങ്ങിയാലും അത് പരീക്ഷിക്കാന്‍ ഇന്നത്തെ യുവപുലുകള്ക്ക് മടിയില്ല. സ്കിന്‍ ഫിറ്റ് പാന്റുകളാണ് ഈ നിരയില്‍ അവസാനത്തേത്. 60കളില്‍ തരംഗമുയര്‍ത്തിയ ശേഷമാണ് സ്കിന്‍ ഫിറ്റ് വീണ്ടുമെത്തിയത്. കാലിനോട് ഒട്ടിക്കിടക്കുന്ന ഇവ ധരിച്ചു നടക്കാന്‍ വളരെ ലളിതമാണ്. ശരീരത്തിന്റെ ആകാരഭംഗി എടുത്തുകാട്ടുകയും ചെയ്യും.
തരുണിമണികളും സ്കിന്‍ ഫിറ്റിന്റെ ആരാധകരായി മാറിക്കൊണ്ടിരിക്കുകയാണ്. പല ബ്രാന്റുകളിലും നിറത്തിലും ഇവ വിപണിയില്‍ ലഭ്യമാണ്. പിങ്ക്, മഞ്ഞ, ചുവപ്പ്, വൈലറ്റ് എന്നീ കടും നിറങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും. ജീന്‍സ്, സോഫ്റ്റ് കോട്ടന്‍ എന്നീ ഇനങ്ങളിലായി പാന്റ്സും ഹാഫ് പാന്റ്സും ലഭ്യമാണ്. ഏതു നിറത്തിലുളള ഷര്‍ട്ടുകള്‍ക്കൊപ്പം ധരിച്ചാലും അതൊരു ലുക്ക് തന്നെയാണ്. 700 രൂപയിലാണ് വില തുടങ്ങുന്നത്.
ആരോഗ്യപരമായ മുന്നറിയിപ്പ് പ്രകാരം നിരതരം സ്കിൻ ഫിറ്റ് വസ്ത്രങ്ങൾ ധരിക്കുന്നത് അപകടകരമാണ്. വിശദാംശങ്ങൾ അവസാന ഭാഗത്ത് കൊടുത്തിട്ടുണ്ട്.
എന്നാൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ഉണ്ട്
പെൺകുട്ടികൾ ഏറ്റവും കൂടുതലായി ഇപ്പോൾ ഉപയോഗിച്ചു വരുന്ന വസ്ത്രമാണ് ലെഗ്ഗിൻസ്. പണ്ടൊക്കെ തണുപ്പ് കാലത്ത് ചർമ്മത്തിൻറെ ചൂട് നിലനിർത്തനാണ് ലെഗ്ഗിൻസ് ഉപയോഗിച്ചിരുന്നത്. വ്യായാമങ്ങൾക്കും ഇവ വളരെ ഉപകാരപ്രദമായിരുന്നു. എന്നാൽ ഇപ്പോൾ ഉപയോഗിക്കുന്ന സ്കിൻ ഫിറ്റ് തരത്തിലുള്ള ലെഗ്ഗിൻസുകൾ പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഇറുകി കിടക്കുന്ന ഇത്തരം വസ്ത്രങ്ങൾ മണിക്കൂറുകളോളം ധരിക്കുന്നതിലൂടെ ചർമ്മത്തിൻറെ വായു സഞ്ചാരത്തെ ബാധിക്കുകയും അത് കാരണം കാലിൻറെ ഇടുക്കുകളിൽ വിയർപ്പ് തങ്ങി നിന്ന് പൂപ്പൽ ബാധയുണ്ടാകാൻ കാരണമാകുന്നു. ഫങ്കസ് ബാധയുടെ ചികിത്സയിൽ ചർമ്മത്തിന് മുകളിലെ വായു സഞ്ചാരം പ്രധാനമാണ്.
കടുത്ത ചൂടുള്ള അവസ്ഥയിൽ ലെഗ്ഗിൻസ് ധരിക്കുന്നത് ഒഴിവാക്കുന്നതാകും നല്ലത്. ഇനി അതു സാധ്യമല്ലെങ്കിൽ വീട്ടിൽ എത്തിയ ഉടൻ തന്നെ ഇവ മാറ്റി വായുസഞ്ചാരമുള്ള മറ്റു വസ്ത്രങ്ങൾ ധരിക്കുക. ലെഗ്ഗിൻസ് ഉപയോഗിക്കുകയാണെങ്കിൽ തന്നെ കോട്ടൺ നാരുകളാൽ ഉള്ളവ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഇറുകിയ ലെഗ്ഗിൻസ് ധരിക്കുന്നത് വന്ധ്യതയ്ക്കും വഴിയൊരുക്കുമെന്ന് പഠനങ്ങൾ പറയുന്നു .കൂടാതെ ഇവ ചെറിയ കുട്ടികളെ ധരിപ്പിക്കുന്നത് വളർച്ച മുരടിക്കാനും കാരണമാകുമെന്ന് പറയപ്പെടുന്നു. കൃത്യമായ അളവിലും അൽപ്പം അയഞ്ഞതുമായ ലെഗ്ഗിൻസ് ധരിക്കാൻ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
ഇറുക്കം അധികമായാല്‍ ആശുപത്രിവാസവും ഉറപ്പ്!
ഓസ്ട്രേലിയന്‍ ഡോക്ടര്‍മാരാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. കാരണം ഓസ്ട്രേലിയയില്‍ സ്കിന്‍ ഫിറ്റ് വസ്ത്രം ധരിച്ച യുവതി കാലുകളുട്രെ സ്പര്‍ശന ശേഷി നഷ്ടപ്പെട്ട അവസ്ഥയില്‍ ആശുപത്രിയിലായി. അഡിലൈഡ് സ്വദേശിയായ 35കാരിയാണ് ആശുപത്രിയിലായത്. ഇതാദ്യമായാണ് സ്കിന്‍ ഫിറ്റ് വസ്ത്രം ധരിച്ചതിനെ തുടര്‍ന്ന് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്കിന്‍ ഫിറ്റ് വസ്ത്രം ധരിച്ച് വീട്ടില്‍ ഇരുന്ന് ഏറെ സമയം ജോലി ചെയ്തു കൊണ്ടിരുന്ന യുവതിക്ക് കാലിന് പെരുപ്പനുഭവപ്പെട്ട് വീഴുകയായിരുന്നു. വീട്ടില്‍ ഇവര്‍ തനിച്ചായിരുന്ന അതിനാല്‍ അനങ്ങാനാകാതെ കുറേ മണിക്കൂറുകള്‍ അവര്‍ അവിടെ കിടന്നു. പിന്നീട് അവിടെ നിന്നും റോഡിലേക്ക് ഇഴഞ്ഞ് നീങ്ങി സഹായത്തിനായി അഭ്യര്‍ത്ഥിച്ചു. റോഡരികില്‍ കിടന്ന യുവതിയെ ഒരു ടാക്സിക്കാരനാണ് റോയല്‍ അഡിലൈഡ് ആശുപത്രിയില്‍ എത്തിച്ചത്. ഏറെ സമയം ഇറുകിപ്പിടിച്ച വസ്ത്രം ധരിച്ചതിനെ തുടര്‍ന്ന് ഇവരുടെ ഞരമ്പുകള്‍ക്കും പേശികള്‍ക്കും ക്ഷതം സംഭവിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. കാലുകളിലേക്കുള്ള രക്തയോട്ടം നിലച്ച യുവതിയുടെ കാല്‍മുട്ടും പാദങ്ങളും അനക്കാന്‍ പറ്റാത്ത നിലയിലായിരുന്നു.
യുവതിയുടെ ശരീരത്തില്‍ നിന്നും വസ്ത്രം മാറ്റാന്‍ ഡോക്ടര്‍മാര്‍ ഏറെ പണിപ്പെട്ടിട്ടും സാധിച്ചില്ല. യുവതിയുടെ കാലുകള്‍ നീരുവന്ന വീര്‍ത്ത നിലയിലായിരുന്നതിനാല്‍ വസ്ത്രം മുറിച്ചുമാറ്റുക മാത്രമായിരുന്നു ഏക പോംവഴി. ഇറുക്കമുളള വസ്ത്രം നിരന്തരമായി ഉപയോഗിച്ചതുകാരണം കാലിലെ മസിലുകളും നാഡികളും തകരാറിലായിരുന്നു. കാലുകളിലേക്കുളള രക്തയോട്ടം കുറഞ്ഞതിനെ തുടര്‍ന്ന് കമ്പാര്‍ട്ട്മെന്റ് സിന്‍ഡ്രോം ബാധിച്ച നിലയിലായിരുന്നു അവര്‍. നാല് ദിവസത്തെ ചികിത്സക്കു ശേഷമാണ് പരസഹായം കൂടാതെ അവര്‍ക്ക് നടക്കാനായതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.