ഇന്ത്യയിൽ ആദ്യമായി ഭിന്നലിംഗക്കാരുടെ വക ഒരു മ്യൂസിക് ബാൻഡ്. ദി സിക്സ് പാക്ക്. ഭിന്ന ലിംഗക്കാരുടെ ഇടയിലെ വിപ്ളവകരമായ മുന്നേറ്റം എന്ന് വിശേഷിപ്പിക്കാം സിക്സ് പാക്കിന്റെ ആദ്യ ആൽബം ‘ഹം ഹേ ഹാപ്പി\’ യെ. യാഷ് രാജ് ഫിലിംഗ്സിന്റെ സഹോദര സംരംഭമായ വൈ ഫിലിംസാണ് ആല്ബം പുറത്തിറക്കിയത്. ഷമീം ടാണ്ടൻ സംഗീതം നിവഹിച്ച ആല്ബത്തിൽ ഭിന്നലിംഗക്കാരായ 6 പേരാണ് പാടി അഭിനയിച്ചിരിക്കുന്നത്. ആല്ബം ഇതിനോടകം വൈറലായിക്കഴിഞ്ഞു.