വിജയകരമായ വിവാഹ ജീവിതത്തിന്റെ വേരുകൾ ശക്തമായിരിക്കും. പരസ്പരമുള്ള ബഹുമാനം, ശ്രദ്ധ, സൗഹൃദം, പ്രണയവുമെല്ലാം വിവാഹ ജീവിതത്തിന്റെ ആ കരുത്തുറ്റ വേരുകളാണ്.
സന്തോഷം മാത്രം നിറഞ്ഞൊരു മായാ ലോകമാണെന്നാണ് പലരും വിവാഹജീവിതത്തെക്കുറിച്ച് ധരിച്ചു വച്ചിരിക്കുയ്ന്നത്. എല്ലാ സമയവും ജീവിതം സന്തോഷഭരിതമാകണമെന്നില്ല. എന്നാൽ വിവാഹ ജീവിതത്തെക്കുറിച്ച് ഇത്തരത്തിൽ യാഥാർത്ഥ്യമല്ലാത്ത പ്രതീക്ഷകൾ വച്ച് പുലർത്തുന്നതാണ് പല പ്രശ്നങ്ങൾക്കും കാരണം.

1- ഏകാന്തതയിൽ നിന്നുമുള്ള മോചനം
നമ്മുടെ സ്നേഹബന്ധത്തെ എന്തു വില കൊടുത്തും നിറവേറ്റുന്ന ഒരു ആത്മ സുഹൃത്തിനെയാണ് നമ്മൾ തേടുന്നത്. പക്ഷേ കുറച്ചു കാലം കഴിയുമ്പോൾ ആ അടുപ്പത്തിന്റെ ആഴം കുറഞ്ഞു പോകും. എല്ലായ്പ്പോഴും സന്തോഷങ്ങളും സല്ലാപങ്ങളും നടക്കുമെന്നുള്ള അമിതമായ പ്രതീക്ഷകൾ വച്ചു പുലർത്താതിരിക്കുക.
2- ബോറടിയിൽ നിന്നും ഒരു ഇടവേള
വളരെ ആവേശത്തോടു കൂടിയും ജീവിതത്തിൽ സന്തോഷിക്കാനായി മാത്രവും വിവാഹ ജീവിതത്തെക്കാണുന്നവർ പിന്നിട് ദു:ഖിക്കേണ്ടി വരും. ജീവിത യാത്രയിൽ കുറേക്കാലം ഒന്നിച്ചു കഴിയുമ്പോൾ പഴയ സന്തോഷവും പുതുമയുമെല്ലാം നഷ്ട്ടപ്പെടും.
3- വിവാഹവും ശാരീരിക ബന്ധങ്ങളും
ജീവിതത്തിന്റെ കഠിനതകളിൽ നിന്നുമുള്ള ഒരു മോചനമായണ് ദാമ്പത്യ ജീവിതത്തിൽ ലൈ- ഗിക ബന്ധങ്ങളെ കാണുന്നത്. പരസ്പര ബഹുമാനവും പങ്കാളിയുടെ താൽപര്യങ്ങളും കണക്കിലെടുത്തുകൊണ്ടുള്ള ശാരീരിക ബന്ധങ്ങ ളും ദാമ്പത്യ ജീവിതത്തിൽ പ്രധാനമാണ്.

4- ബന്ധങ്ങളിലെ സത്യസന്ധത
വളരെ സത്യസന്ധമായിപ്പെരുമാറുന്ന ആളുകളെ പങ്കാളിയാക്കു. നിങ്ങളുടെ മുൻപിൽ അവർ എങ്ങനെ നന്നായി പെരുമാറുന്നു എന്നല്ല നിങ്ങൾ ഇല്ലാത്തപ്പോഴും എത്രമാത്രം സത്യസന്ധത പാലിക്കുന്നു എന്നാണ് നോക്കേണ്ടത്.
5- സംസാരിക്കാൻ വേണ്ടി കിണഞ്ഞു ശ്രമിക്കേണ്ട
എന്നും പങ്കാളിയുമായി സംസാരിച്ചു കൊണ്ടിരിക്കണമെന് നിർബന്ധം പിടിക്കരുത്. ജോലിയെല്ലാം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുമ്പോൾ എല്ലാവർക്കും സന്തോഷത്തോടെ സംസാരിച്ചിക്കാനുള്ള മനസ്സ് ഉണ്ടായിരിക്കണമെന്നില്ല.
6- ജീവിതം അത്ര സുന്ദരമായിരിക്കില്ല
എന്തുകൊണ്ടാണ് എല്ലാ പ്രണയ സിനിമകളും വിവാഹത്തിനു ശേഷമുള്ള ഭാഗങ്ങൾ ചിത്രീകരിക്കാത്തെതെന്ന് ആലോചിച്ചുട്ടുണ്ടോ? നമ്മളെല്ലാവരും കുറെക്കാലം തനിച്ചു ജീവിക്കുകയും പിന്നീട് വിവാഹിതരാവുകയും ചെയ്യുന്നു. വ്യത്യസ്ഥ രീതിയിൽ ജീവിച്ച രണ്ടുപേർ ഒന്നിക്കുമ്പോൾ പല അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാകും. ഇത് പലപ്പോഴും കുടുംബ പ്രശ്നങ്ങൾക്ക് വഴി വക്കും. എപ്പോഴും സന്തോഷം മാത്രം പ്രതീക്ഷിച്ച് വിവാഹ ജീവിതത്തെ അഭിമുഖീകരിക്കുന്നവർക്ക് അത്ര സുന്ദരമല്ലാത്ത ജീവിതാവസ്ഥയിലൂടെ കടന്നു പോകേണ്ടതായി വരും എന്നുള്ളതാണ് യാഥാർത്ഥ്യം .