ചെറുപ്പക്കാര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന വസ്ത്രമായി മാറിയിരിക്കുകയാണ് ലെഗ്ഗിൻസ്. ചെറുപ്പക്കാര്‍ മാത്രമല്ല എല്ലാ പ്രായത്തിലെ സ്ത്രീകളും ഇവ ധരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആദ്യകാലത്ത് ഓരോ കാലിലും പ്രത്യേകം അണിയുന്ന തരത്തിലായിരുന്നു ലെഗ്ഗിംഗ്‌സിന്റെ രൂപകല്‍പ്പനയെങ്കിലും ചുരുങ്ങിയ കാലയളവില്‍ ഇന്നു കാണുന്ന തരത്തിലുളള ലെഗ്ഗിംഗ്‌സ് വിപണിയിലെത്തി തുടങ്ങി.

പലതരം ടോപ്പുകളോടും കുര്‍ത്തികളോടും ട്യൂണിക്കുകളോടുമൊപ്പം പരീക്ഷിക്കാവുന്ന ചില അടിപൊളി ലഗിങ്‌സുകളെ പരിചയപ്പെടാം.
1. മെറ്റാലിക് ഫിനിഷുള്ള സ്‌കിന്നി ലെഗിങ്‌സ് ആണ് സ്‌കിന്‍ മെറ്റാലിക് ലെഗിങ്‌സ്. പാര്‍ട്ടി വെയറായി ഇവ ഏറെ പ്രചാരം നേടി. സില്‍ക്ക് ടോപ്പിനും കുര്‍ത്തികള്‍ക്കുമൊപ്പം ഏറെ ഭംഗിയായിരിക്കും.
2. അനിമല്‍ പ്രിന്റ്, ട്രെബെല്‍ പ്രിന്റ്, കാലിഡോ സ്‌കോപിക് പ്രിന്റ് എന്നിങ്ങനെ കണ്ണഞ്ചിപ്പിക്കുംവിധം കണ്ണില്‍പ്പെടുന്ന എല്ലാ മള്‍ട്ടിപ്രിന്റുകളും ലെഗിങ്‌സിലുമുണ്ട്. വെള്ള, കറുപ്പ് ടോപ്പുകളോടൊപ്പം ഇത്തരം ലെഗിങ്‌സും ചങ്കി ജ്വല്ലറിയും നന്നായി യോജിക്കും.
3. എംബ്രോയ്ഡഡ് ലെഗിങ്‌സ് എന്നാല്‍, ഒറ്റക്കളര്‍ ലെഗിങ്‌സില്‍ കോണ്‍ട്രാസ്റ്റ് കളറിലെ എംബ്രോയ്ഡറി ചെയ്ത് യൂത്ത്ഫുള്‍ ആക്കിയ കിടിലന്‍ പീസുകളാണ്.

4. ലെയ്‌സ് ലെഗിങ്‌സ് ആകട്ടെ പുതിയ വെറൈറ്റിയാണ്. അടിമുടി ലെയ്‌സില്‍ തീര്‍ത്തതും അരികുകളില്‍ മാത്രം ലെയ്‌സ് പിടിപ്പിച്ചടും ആയ ലെഗിങ്‌സ് വിപണിയിലുണ്ട്. മുഴുവന്‍ ലെയ്‌സ് ആയ ലെഗിങ്‌സ് ധരിക്കാന്‍ നീളമുള്ള ട്യൂണിക്കുകളെത്തന്നെ കൂട്ടുപിടിക്കണം.
5. കട്ടിയുള്ള വെല്‍വെറ്റില്‍ തീര്‍ത്ത ലെഗിങ്‌സിന് ആരാധകരേറെയാണ്. സാധാരണ മെറ്റീരിയലിലെ ലെഗിങ്‌സിനെക്കാളും മാന്യവും കംഫര്‍ട്ടബിളുമാണ് ഇതെന്നതു തന്നെ കാരണം.
6. അരക്കെട്ടിന്റെ വശങ്ങളിലും പാദത്തിന്റെ അരികുകളിലും റഫിള്‍സ് (ചുരുക്കുകള്‍) പിടിപ്പിച്ച ലെഗിങ്‌സ് ആണ് ഇപ്പോള്‍ ഫാഷന്‍രംഗത്ത് തരംഗമാകുന്നത്. ഇവ ബബ്ലി ലുക് തരുന്നവയാണ്. മസാബാ പ്രിന്റ് ആലേഖനം ചെയ്ത ലെഗിങ്‌സാണ് വിപണിയിലെ മറ്റൊരു പുതിയ താരം.

സ്പാന്‍ഡെക്‌സ് (Spandex) അഥവാ ലൈക്രാ (Lycra) എന്ന പോളീയൂറിത്തീന്‍ നാരുകളാണ് ലെഗ്ഗിങ്ങ്‌സിന്റെ ഏറ്റവും വലിയ പ്രത്യേകതയായ ഇലാസ്തികത അതിനു നല്‍കുന്നത്. അഞ്ചിരട്ടി വരെ നീളം കൂട്ടി തിരികെ പഴയ നീളത്തിലെത്താനുളള കഴിവാണ് ഈ നാരുകള്‍ക്കുളളത്. സ്പാന്‍ഡെക്‌സ് നാരുകള്‍ നൈലോണ്‍, കോട്ടണ്‍, സില്‍ക്, കമ്പിളി എന്നിവയില്‍ ഏതെങ്കിലുമായി ഇഴചേര്‍ത്താണ് ലെഗ്ഗിംഗ്‌സ് ഉണ്ടാക്കുന്നത്.
കാലുകളുടെ രൂപസൗകുമാര്യം എടുത്തുകാട്ടാന്‍ സഹായിക്കുന്ന ലെഗ്ഗിംഗ്‌സിന്റെ ഉപയോഗത്തെച്ചൊല്ലി പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. വേനല്‍ക്കാലത്ത്ഇ വയുടെ ഉപയോഗം പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കാം, ചില ലെഗ്ഗിംഗ്‌സുകളുടെ തുണി വിയര്‍പ്പ് വലിച്ചെടുക്കുന്ന തരത്തിലുളളതാണെങ്കിലും അനേകം മണിക്കൂറുകള്‍ ചര്‍മത്തോട് ചേര്‍ന്നു കിടക്കുന്ന ഇവ ചര്‍മത്തിനു മുകളിലെ വായു സഞ്ചാരത്തെ സാരമായി ബാധിക്കും. ഇതു കാരണം കാലിന്റെ ഇടുക്കുകളില്‍ വിയര്‍പ്പ് തങ്ങി നിന്ന് പൂപ്പല്‍ ബാധയുണ്ടാകാന്‍ വളരെയേറെ സാധ്യതയുണ്ട്. ഈ ഫംഗസ്ബാധയുടെ ചികിത്സയില്‍ ചര്‍മത്തിനു മുകളിലെ വായുസഞ്ചാരം പ്രധാനമാണ്. ഈ അവസ്ഥയില്‍ സ്ഥിരമായി ലെഗ്ഗിംഗ്‌സ് ഉപയോഗിക്കുന്നത് ഒഴിവാക്കുകയാണ് ഒരു പരിഹാരം.