മലയാളം ഇ മാഗസിൻ.കോം

പരസ്പര സമ്മതമുണ്ടെങ്കിൽ ഗർഭ നിരോധനത്തിനും രതിസുഖത്തിനും 6 പ്രകൃതിദത്ത മാർഗങ്ങൾ

ഗർഭനിരോധന മാർഗങ്ങൾ എന്നു പറയുമ്പോൾ തന്നെ എല്ലാവരുടെയും മനസിൽ വരുന്ന കാര്യങ്ങളാണ്‌ ഉറകൾ, ഗുളികകൾ, കുത്തിവയ്പ്പ്‌, കോപ്പർ ടീ തുടങ്ങിയ മാർഗ്ഗങ്ങൾ.

\"\"

എന്നാൽ ഇവയ്ക്കൊപ്പം ചെലവേറിയതും നിരന്തരം ഉപയോഗിക്കെണ്ടതുമാണ്‌. എന്നാൽ ചിലവ്‌ വളരെ ക്കുറവും അൽപ്പം ശ്രദ്ധയുമുണ്ടെങ്കിൽ നിങ്ങൾക്ക്‌ ലൈംഗികത ആസ്വദിക്കുന്നതോടൊപ്പം ഗർഭ നിരോധനത്തെ പ്രാവർത്തികമാക്കുകയും ചെയ്യാവുന്നതാണ്‌. ഇങ്ങനെ മറ്റൊരു മാർഗങ്ങളും ഉപയോഗിക്കാതെ ഗർഭ നിരോധനം സാധ്യമാക്കുന്ന നിരവധി പ്രകൃതിദത്ത മാർഗങ്ങൾ ഏറെക്കാലമായി പ്രചാരത്തിലുണ്ടാ‍യിരുന്നു.

പ്രകൃതിദത്ത മാർഗങ്ങൾ എന്നാൽ മരുന്നുകളൊ മറ്റ്‌ രീതികളൊ ഉപയോഗിക്കാതെ ദമ്പതികൾ പരസ്പര സമ്മതൊടെ പ്രയോഗിക്കുന്ന രീതികളാണ്‌. ക്ഷമയും മനസാന്നിധ്യവും ഇത്തരം രീതികൾക്ക്‌ അത്യാവശ്യമാണ്‌. പ്രധാനമായും ആറ്‌ മാർഗങ്ങളാണ്‌ ഉള്ളത്‌. ഈ മാർഗങ്ങൾ ചെലവുകുറഞ്ഞതും എളുപ്പവും ശ്രദ്ധയോടെ ഉപയോഗിച്ചാൽ വളരെ ഫലപ്രദവും ആണ്‌. പണ്ട്‌ ഇത്തരം മാർഗങ്ങൾ വ്യാപകമായി ഉപയോഗിച്ചിരുന്നു.

\"\"

1 – പിൻവലിക്കൽ രീതി: ഇപ്പോഴും ലോകത്തെമ്പാടുമുള്ള ആളുകൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉപയോഗിക്കുന്ന രീതിയാണിത്‌. യോനിക്കുള്ളിൽ ശുക്‌ളവിസർജനം നടത്താതിരിക്കുക എന്നതാണ്‌ ഈ രീതികൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. രതിമൂർച്ഛയുടെ സമയത്തു ലിംഗം പുറത്തെടുത്ത്‌ ശുക്‌ളം പുറമേ വിസർജിക്കുന്നതാണ്‌ ഇതിൽ ചെയ്യുന്നത്‌. കൃത്യമായ രീതിയിൽ പ്രയോഗിക്കാമെങ്കിൽ വിജയം 96-97 ശതമാനം വരെയാണ്‌ എന്നതിനാൽ പലപ്പോഴും ഡോക്ടർമ്മാർ വരെ ഇത്‌ നിർദ്ദേശിക്കാറുണ്ട്‌.

എന്നാൽ വളരെയധികം ആത്മനിയന്ത്രണം ഉള്ളവർക്ക്‌ മാത്രമെ ഇത്‌ സാധ്യമാകുകയുള്ളു. കൂടാതെ ശീഘ്രസ്ഖലനം ഉള്ളവർ ഇത്‌ പരീക്ഷിക്കാതിരിക്കുന്നതാ‍ണ്‌ നല്ലത്‌. ചിലരിൽ രതിമൂർച്ഛയ്ക്കു മുമ്പുള്ള ലിംഗസ്രവത്തിൽ ചിലപ്പോൾ പുരുഷബീജം കാണാവുന്നതാണ്‌ എന്നതിനാൽ നൂറുശതമാനം വിജയമാകാൻ സാധിക്കില്ല എന്നത്‌ ഒരു പോരായ്മയാണ്‌. വളരെ പെട്ടന്ന്‌ ഈ രീതിയിലേക്ക്‌ മാറുന്നത്‌ ലൈംഗികസംതൃപ്തിയിൽ ഒരൽപം കുറവുണ്ടാക്കുമെങ്കിലും പിന്നീട്‌ ഇതുമായി പൊരുത്തപ്പെടാൻ സാധിക്കും. മറ്റ്‌ ഉപാധികൾ ഇല്ലാതെ വന്നാൽ ഇതിനെ അത്യാവശ്യം ഉപാധിയായി ഉപയോഗിക്കാം.

\"\"

2 – മുലയൂട്ടൽ: നന്നായി മുലയൂട്ടുന്നത്‌ ഫലപ്രദമായ മറ്റൊരു ഉപാധിയാണ്‌. എന്നാൽ ഇത്‌ ഒരുതവണ പ്രസവിച്ചവരിലാണ്‌ പ്രായൊഗികമാവുക. കുഞ്ഞുങ്ങൾക്ക്‌ മുലയൂട്ടുന്ന കാലഘട്ടത്തിൽ അണ്ഡവളർച്ചയ്ക്കും അണ്ഡവിസർജനത്തിനും സഹായകമായ ഹോർമോണുകൾ കുറവായിരിക്കുമെന്നതിനാൽ അണ്ഡവിസർജനം ഇല്ലാതിരിക്കുകയും ഗർഭധാരണം കുറയുകയും ചെയ്യുന്നു. പകൽ ചുരുങ്ങിയത്‌ ഓരോ നാലുമണിക്കൂർ ഇടവിട്ടും രാത്രിയാണെങ്കിൽ ഓരോ ആറുമണിക്കൂർ ഇടവിട്ടും മുലയൂട്ടിയാൽ മാത്രമേ ഇതിനു വിജയസാധ്യതയുള്ളൂ. പേരിനു മാത്രം മുലയൂട്ടൽ നടത്തുന്നവർ പരാജയപ്പെടാൻ സാധ്യത ഏറെയാണ്‌.

3 – കലണ്ടർ രീതി: ആർത്തവദിവസങ്ങൾ നോക്കി പ്രത്യുത്പാദനശേഷി കുറവുള്ള ദിവസങ്ങളിൽ ബന്ധം പുലർത്തുന്ന രീതിയായ കലണ്ടർ രീതി മറ്റൊരു സാധ്യമായ പരീക്ഷണമാണ്‌. ഒരു കലണ്ടറിൽ മാസമുറ തുടങ്ങുന്ന ദിവസം അടയാളപ്പെടുത്തുക. രണ്ടു മാസമുറകൾ തമ്മിലുള്ള ദിവസം രേഖപ്പെടുത്തുക. ഇങ്ങനെ 6-8 മാസം വരെ എടുത്തതിനുശേഷം ഏറ്റവും കുറഞ്ഞ മാസമുറയുടെ ദിവസത്തിൽ നിന്നും 18 ദിനം കുറയ്ക്കുക. (30 ദിവസം ഉണ്ടെങ്കിൽ 30-18=12) അതായത്‌ പ്രത്യുൽപാദനം നടക്കാൻ ഏറ്റുവും സാധ്യത കൂടിയ ദിവസത്തിന്റെ തുടക്കം മാസമുറ തുടങ്ങി പന്ത്രണ്ടാം ദിനത്തിൽ ആരംഭിക്കുന്നു. ഗർഭധാരണ സാധ്യതയുടെ അവസാനദിനം ഏറ്റവും നീണ്ട മാസമുറയുടെ ദിനങ്ങളിൽ നിന്ന്‌ 11 ദിനം കുറയ്ക്കുക. അതായത്‌ ഗർഭധാരണസാധ്യതയുടെ അവസാനദിവസം എന്നതു മാസമുറ തുടങ്ങി പത്തൊമ്പതാം ദിനത്തിലാണ്‌.

\"\"

4 – ഗർഭാശയസ്രവം നോക്കി:  യോനിയിലൂടെ വരുന്ന സ്രവത്തിന്റെ അളവും സ്വഭാവവും നോക്കി അണ്ഡവിസർജനദിനം ഏകദേശം കണക്കാക്കാൻ കഴിയും. സെർവിക്കൽ മ്യൂക്കസ്‌ മെതേഡ്‌ എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. ഒരു ആർത്തവചക്രത്തിൽ ആദ്യ ദിവസങ്ങളിൽ രക്തം ഉണ്ടാകുന്നു. രക്തസ്രാവം നിന്നതിനുശേഷം കുറച്ചുദിവസം ഒരു വിധത്തിലുള്ള സ്രവവും ഉണ്ടാവില്ല. അണ്ഡവളർച്ച ഉണ്ടാവുന്നതോടെ യോനിയിൽ നിന്നും ചെറിയ തോതിൽ സ്രവം ഉണ്ടാവുന്നു. ഓവുലേഷൻ എന്ന അണ്ഡവിസർജനത്തോടെ ഈ സ്രവത്തിന്റെ അളവും അതിന്റെ കട്ടിയും (ഇലാസ്റ്റിസിറ്റി) കൂടുന്നു. ഈ ദിവസങ്ങളാണ്‌ ഏറ്റവും ഗർഭധാരണ സാധ്യതയുള്ളത്‌. തുടർന്ന്‌ മ്യൂക്കസിന്റെ കട്ടി കുറയുന്നതോടെ ഗർഭധാരണ സാധ്യത കുറയുന്നത്‌ തിരിച്ചറിയാനാകും.

5 – താപനില രീതി: ആർത്തവചക്രത്തിൽ ഓരോഘട്ടത്തിലും ഹോർമോൺ ഉൽപാദനത്തിലെ വ്യത്യാസങ്ങൾ മൂലം ശരീരത്തിലെ ടെംപറേച്ചർ വ്യതിയാനം ഉണ്ടാകും. ഓവുലേഷൻ ആകുമ്പോൾ പ്രൊജസ്റ്ററോൺ എന്ന ഹോർമോൺ ഉണ്ടാകുന്നതിനാൽ ആർത്തവത്തിന്റെ മധ്യഭാഗം മുതൽ, ശരീര ഊഷ്മാവ്‌ ഒരു ഡിഗ്രിഫാരൻഹീറ്റു വരെ വർധിക്കുന്നു. ഒരു ഡിജിറ്റൽ തെർമോമീറ്റർ ഇതിനായി ഉപയോഗിക്കാം.

\"\"

വിശ്രമിച്ചിരിക്കുമ്പോൾ വേണം താപനില അളക്കാൻ. ദിവസവും ഒരേ സമയത്തും ഒരേ സ്ഥാനത്തുവെച്ചും വേണം താപനില അളക്കാൻ. ഇതിനെ തുടർച്ചയായി ഒരു ചാർട്ടിൽ രേഖപ്പെടുത്തുന്നു. മാസമുറയുടെ ആദ്യഘട്ടത്തിൽ ശരീരതാപനില കുറവായിരിക്കും. അണ്ഡവിസർജനമെന്ന ഓവുലേഷൻ നടക്കുന്നതോടെ ശരീരതാപനില കൂടും. തുടർന്ന്‌ അടുത്ത ആർത്തവാരംഭത്തിനു തൊട്ടുമുമ്പ്‌ താപനില കുറയും. അണ്ഡവിസർജനം നടന്ന്‌ മൂന്നോ നാലോ ദിവസത്തിനുശേഷമുള്ള സമയം സുരക്ഷിതദിനങ്ങളായിരിക്കും. അതുവരെ മറ്റ്‌ ഗർഭനിരോധനമാർഗങ്ങൾ സ്വീകരിക്കണം.

6 – ലൈംഗികതയിൽ നിന്നും വിട്ടുനിൽക്കൽ – ഇതിനെ ഒരു ഗർഭനിരോധന മാർഗമായി കാണാം. ലൈംഗികബന്ധം ചെയ്യാതിരിക്കുക എന്നതാണ്‌ ഇതിന്റെ സാധാരണ തത്വം. ബാഹ്യകേളികളിൽ മുഴുകുകയും എന്നാൽ ഗർഭനിരോധനം സാധ്യമാക്കുന്നു എന്നതാണിതിന്റെ ഗുണം. ചില പ്രത്യേക അവസരങ്ങളിൽ വളരെയധികം പ്രയോജനപ്രദമായ മാർഗമാണിത്‌.

Avatar

Priya Parvathi

Priya Parvathi | Staff Reporter