21
August, 2018
Tuesday
03:11 PM
banner
banner
banner

നിങ്ങളുടെ പിഞ്ചോമനയെ കുളിപ്പിക്കുന്നതിനും ഒരുക്കുന്നതിനും മുൻപ് ഈ ആറു കാര്യങ്ങൾ ശ്രദ്ധിക്കൂ….

ഗർഭിണി ആകുന്നത് മുതൽ ഓരോ സ്ത്രീയും കുഞ്ഞിനെ പരിപാലിക്കുവാൻ ഉള്ള ഒരുക്കം തുടങ്ങും. വളരെ മൃദുലവും നേർത്തതുമായിരിക്കും നവജാത ശിശുക്കളുടെ ചർമ്മം. അതുകൊണ്ടുതന്നെ നവജാത ശിശുക്കളെ കുളിപ്പിക്കുമ്പോഴും അണിയിച്ച് ഒരുക്കുമ്പോഴുമെല്ലാം പ്രത്യേക ശ്രദ്ധയും അത്യാവശ്യമാണ്. നവജാത ശിശുക്കളെ കുളിപ്പിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്;

1. ഇളം ചൂടുവെള്ളത്തില്‍ മാത്രം കുഞ്ഞുങ്ങളെ കുളിപ്പിക്കുക. അമിത ചൂടോ, തണുപ്പോ ജനിച്ച് അധികം ദിവസങ്ങൾ പോലും ആകാത്ത കുഞ്ഞിന്റെ ചർമ്മത്തിന് നല്ലതല്ല. കുഞ്ഞിന്റെ ശരീരത്തില്‍ എണ്ണ തേപ്പിച്ചതിന് ശേഷം 15 – 20 മിനിറ്റ് കഴിഞ്ഞ് മാത്രമേ കുഞ്ഞിനെ കുളിപ്പിക്കാവൂ. എണ്ണ തേയ്ക്കുമ്പോൾ കുഞ്ഞിന്റെ തലയോട്ടിയിൽ തേയ്‌ക്കരുത്. തണുപ്പ് ഇറങ്ങി നീർക്കെട്ട് ഉണ്ടാവാൻ സാധ്യതയുള്ളതിനാലാണ് ഇങ്ങിനെ പറയുന്നത്.

2. കുഞ്ഞിനെ കുളിപ്പിക്കുന്ന സമയത്ത് തലയിൽ വെള്ളമൊഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ സമയം കുഞ്ഞിനെ കമിഴ്ത്തി കിടത്തണം. ചെവിയിലും മൂക്കിലും വെള്ളം കയറാതിരിക്കാനാണ് ഇങ്ങനെ കുഞ്ഞിനെ കമഴ്ത്തി കിടത്തി തലയിൽ വെള്ളം ഒഴിക്കുന്നത്.

3. കുഞ്ഞിനെ കുളിപ്പിച്ച ശേഷം ശ്രദ്ധയോടെ കുഞ്ഞിന്റെ മൂക്കിലെയും ചെവികളിലെയും വെള്ളം ഒപ്പിയെടുക്കണം. ഒരിയ്‌ക്കലും കുഞ്ഞിന്റെ ചെവിക്കകത്തേക്ക് തുണിയോ ബഡ്ഡ്‌സോ കടത്താന്‍ ശ്രമിക്കരുത്. മാത്രവുമല്ല അമർത്തി തിരുമ്മുകയോ ചെയ്യരുത്. ഇങ്ങനെ ചെയ്യുമ്പോൾ ചുവന്ന തടിപ്പ് ഉണ്ടാകാനും തൊലി പൊട്ടാനും സാധ്യതയുണ്ട്.

4. അധികം കെമിക്കലുകള്‍ ചേരാത്ത ബേബി സോപ്പോ, നെല്ലിക്കപ്പൊടി വെള്ളത്തില്‍ യോജിപ്പിച്ചതോ, നേർത്ത പയറുപൊടിയോ ചേര്‍ത്തോ വേണം കുഞ്ഞിനെ കുളിപ്പിക്കുവാൻ. കുഞ്ഞിന്റെ തൊലിപ്പുറത്ത് അലർജിയും ചൊറിച്ചിലും ഉണ്ടാകാതിരിക്കാനാണ് ഇങ്ങിനെ ചെയ്യുന്നത്. തലയിൽ ഷാമ്പൂ തേയ്‌ക്കുമ്പോൾ കണ്ണിൽ പോകാതെ ശ്രദ്ധിക്കണം. മലർത്തി കിടത്തി കരുതലോടെ ഇത് കഴുകിക്കളയണം.

5. കുഞ്ഞിനു കണ്ണെഴുതുമ്പോൾ നിങ്ങളുടെ നഖം മുഖത്ത് അമർന്നു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുഞ്ഞിനെ പരിചരിക്കുന്നവർ നഖം വെട്ടി വൃത്തിയായിരിക്കണം. കുഞ്ഞുങ്ങൾക്ക് പൗഡർ ഇടാതിരിക്കുന്നതാണ് നല്ലത്. നിർബന്ധമാണെങ്കിൽ പൗഡറിന്റെ തരികൾ കൈയിൽ നിന്ന് കുടഞ്ഞുകളഞ്ഞശേഷം വെറുതെ തലോടിയാൽ മാത്രം മതിയാവും.

6. കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കുന്ന കണ്മഷി മുതിർന്നവർ ഒരിക്കലും ഉപയോഗിക്കരുത്. കുഞ്ഞിനുള്ളത് പ്രത്യേകം വാങ്ങി സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

RELATED ARTICLES  വെള്ളപ്പൊക്കത്തിനു ശേഷം വരാനിടയുള്ള 10 രോഗങ്ങളും പ്രതിരോധ-പരിഹാര മാർഗങ്ങളും
[yuzo_related]

Comments


Priya Parvathi | Staff Reporter


Related Articles & Comments