മലയാളം ഇ മാഗസിൻ.കോം

ഇതിൽ ഏത്‌ രീതിയിലാണ് നിങ്ങൾ ഇരിക്കുന്നത്‌? ഇരിക്കുന്നത്‌ കണ്ട്‌ മനസിലാക്കാം ഒരാളുടെ ശരിയായ വ്യക്തിത്വവും സ്വഭാവവും!

ഇരിപ്പുകണ്ടാലറിയാം ആളിന്റെ സ്വഭാവം! ഒരാളുടെ വ്യക്തിത്വ സവിശേഷതകൾ അയാളുടെ പെരുമാറ്റത്തിലൂടെയും സംസാരത്തിലൂടെയുമൊക്കെ നമുക്ക് കുറച്ചൊക്കെ മനസ്സിലാക്കാനാകും. എന്നാൽ ഒരാൾ ഇരിക്കുന്ന പൊസിഷൻ നോക്കി അയാളുടെ സവിശേഷതകൾ പറയാനാകുമെന്നു നിങ്ങൾക്കറിയാമോ? അതിനു കഴിയുമെന്നാണ് ചില ഗവേഷകർ പറയുന്നത്. അത് എന്തൊക്കെയാണെന്ന് നോക്കാം.

1. കാൽമുട്ടുകൾ ചേർത്തും എന്നാൽ ഉപ്പൂറ്റി അകത്തി പാദങ്ങൾ അകത്തേക്ക് വളച്ച് ഇരിക്കുന്നവർ പ്രശ്നങ്ങളുടെ പുറകെ പോകുന്നവരല്ല. ഇത്തരം ആളുകളോട് ഇടപെടാൻ എളുപ്പമായിരിക്കും. കുട്ടിത്തം വിട്ടുമാറാത്ത ഇവർ ഒരു വിഷയത്തിൽ ഇപ്പോഴും ഒരേ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നവർ ആയിരിക്കില്ല. ആകർഷകമായ വ്യക്തിത്വവും ഭാവനാ ശേഷിയും ഉള്ളവരാണ് ഇക്കൂട്ടർ.

2. ഒരു കാലിനു മുകളിൽ മറ്റേ കാൽ കയറ്റിവച്ച് ഇരിക്കുന്നവർ ഉണ്ട്. ഇത്തരക്കാർ ഏറെ സ്വപ്നം കാണുന്നവരും സർഗ്ഗശക്തിയുള്ളവരും എന്തിലും പുതുമ വരുത്താൻ ആഗ്രഹിക്കുന്നവരുമാണ്. പുത്തൻ ആശയങ്ങളിലൂടെ സംഘടനാ രംഗത്തു പ്രശസ്തരാകാൻ ഇവർക്ക് കഴിയുന്നു.

വളരെ സൗഹാർദ്ദപരമായും, സന്തോഷവാന്മാരായും ഇടപെടുന്നതിലൂടെ ആർക്കും ഒപ്പം കൂട്ടാൻ തോന്നിപ്പിക്കുന്നവരാണ് ഇവർ. യാത്രകൾ ഏറെ ഇഷ്ട്ടപ്പെടുന്ന ഇവർ കൂടുതൽ മുന്കരുതലുകളൊന്നുമെടുക്കാതെ തന്നെ എന്തിനും പുറപ്പെടുന്നവരായിരിക്കും. അതിലൂടെത്തന്നെ മാറ്റങ്ങൾക്കു കാരണമാകാൻ ഇവർക്കാകുന്നു.

3. കാൽമുട്ടുകൾ അകത്തി കാലിന്റെ ഉപ്പൂറ്റി ചേർത്തും എന്നാൽ പാദങ്ങൾ പുറത്തേക്കുമെന്ന രീതിയിൽ കാലുകൾ വച്ച് ഇരിക്കുന്നവർ എപ്പോഴും അവർക്കു സൗകര്യപ്രദമായതിനെ തെരഞ്ഞെടുക്കുന്നവരാണ്. തന്റെ സൗകര്യങ്ങൾക്കു വേണ്ടതെന്തെന്നറിഞ്ഞു അവ നേടാൻ മിടുക്കരാണെങ്കിലും ആ സുഖം നിലനിർത്താനായി അവർ സ്വപ്രയത്നം ഉപയോഗിക്കാറില്ല.

മുൻധാരണകളില്ലാതെ വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നവരാണ്. പലപ്പോഴും മറ്റുള്ളവരുടെ നോട്ടത്തിൽ കുഴപ്പാക്കാരാണെന്നു തോന്നുമെങ്കിലും അവർ അങ്ങനെ ആയിരിക്കില്ല. ഇവർക്കുള്ള ഒരേയൊരു കുഴപ്പം ശ്രദ്ധക്കുറവാണ്. അതുകൊണ്ടു ഉണ്ടാകുന്ന പ്രശ്നങ്ങളാണ് അവർക്കു നേരിടേണ്ടി വരുന്നത്.

4. കാലുകൾ രണ്ടും നേരെ താഴേക്ക് വച്ചിരിക്കുന്നവർ പൊതുവേ ശാന്ത സ്വഭാവക്കാരും, വികാരജീവികളുമാണെങ്കിലും ബുദ്ധിമാന്മാരുമാണ്. സാധാരണ അന്തർമുഖരായ ഇവർ പൊതു ഇടങ്ങളിൽ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ ഭയപ്പെടുന്നുവെങ്കിലും തുറന്ന മനസ്സുള്ളവരും നേരെചൊവ്വേ മാത്രം കാര്യങ്ങൾ പറയുന്നവരും ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളോട് മടിയില്ലാതെ പൊരുത്തപ്പെടുന്നവരുമായിരിക്കും.

5. കാലുകൾ രണ്ടുംചേർത്ത് ഒരുവശത്തേക്കു ചരിച്ചു വയ്ക്കുന്നവർ ഒന്നിനും വേണ്ടി തിടുക്കപ്പെടുന്നവരല്ല. ധൃതിപിടിച്ചു ഇവർ ഒരു ജോലിയും ചെയ്യുകയില്ല. എന്തിനും അതിന്റേതായ സമയമുണ്ടെന്നു ചിന്തിക്കുന്ന ഇക്കൂട്ടർ ശരിയായ തയാറെടുപ്പുകളോടെ സമയമെടുത്തും കൃത്യമായും കാര്യങ്ങൾ ചെയ്തു തീർക്കുന്നു.

എങ്കിലും അല്പം പിടിവാശിക്കാരായ ഇവർ പെട്ടെന്ന് ഒന്നിനും വഴങ്ങില്ല. ആഗ്രഹ സാഫല്യത്തിനായി കഠിനപ്രയത്നം ചെയ്യാൻ മടിയില്ലാത്തവരാണ്. മറ്റുള്ളവരുടെ കാഴ്ചയിൽ മോശക്കാരാവാതിരിക്കാൻ ശ്രദ്ധാലുക്കളായിരിക്കും.

Avatar

Staff Reporter