സ്ത്രീകള്‍ പാലിക്കേണ്ട നിയമങ്ങളെപ്പറ്റി മനു മഹര്‍ഷി മുതല്‍ വൈകുണ്ഠസ്വാമിവരെയുള്ളവര് പ്രസ്താവിച്ചിട്ടുണ്ട്. എന്നുപറഞ്ഞാല്‍ സ്ത്രീ പുരോഗമനവാദികള്‍ ചിലപ്പോൾ അതിനെ പുച്ഛിച്ചുതള്ളിയേക്കാം.
എന്നാല്‍ പൂര്‍വ്വികര്‍ അനുശാസിക്കുന്ന നിയമങ്ങള്‍ പരിപാലിക്കാന്‍ സ്ത്രീകള്‍ തയാറായാല്‍ അതു കുടുംബത്തിന് മാത്രമല്ല ദേശത്തിനും അതുവഴി പ്രപഞ്ചത്തിനും ഗുണം ചെയ്യും.
കാലിന്മേല് കാല് കയറ്റിവെച്ചിരുന്നാല് എന്താണ് സംഭവിക്കുക എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്കാന് ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. എന്നാല്‍, സ്ത്രീകളുടെ ഈ പ്രവണത കുടുംബത്തിനും ദേശത്തിനും അതുവഴി പ്രപഞ്ചത്തിനും ദോഷം ചെയ്യുമെന്നുമാണ് വിശ്വാസം.

സ്ത്രീകള്‍ കാലിന്മേല് കാല്‍കയറ്റി ഇരിക്കരുതെന്ന് പഴയ തലമുറ ഓര്‍മ്മപ്പെടുത്താറുണ്ട്. അതിനെ അഹങ്കാരത്തിന്റെ ലക്ഷണമായിട്ടാണവര്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ആധുനികരായ പല സ്ത്രീകളും പുരുഷസമത്വം പ്രതീക്ഷിക്കുന്നത് ഇത്തരത്തിലുള്ള നടപടികളിലൂടെയാണ്.
കാല്താഴ്ത്തിയിട്ടിരിക്കുന്നതോ, പുരുഷനെയോ മുതിര്‍ന്നവരെയോ കണ്ടാല്‍ എഴുന്നേല്‍ക്കുന്നതോ ഒരു കുറവായിട്ടാണവര് കരുതിയിരിക്കുന്നത്. എന്നാല്‍ സ്ത്രീകള്‍ കാലിന്മേല് കാല് കയറ്റിയിരിക്കുന്നത് ദോഷകരമാണെന്ന് വൈദ്യശാസ്ത്രം വിലയിരുത്തുന്നു.
യുവതലമുറക്ക് ഏറ്റവും കംഫർട്ടബിൾ ആയ ഇരുത്തം എങ്ങനെയാണെന്നു ചോദിച്ചാൽ അതിനൊറ്റ ഉത്തരമേ കാണു, അതു കാലിനുമുകളിൽ കാല് കയറ്റി വച്ചിരിക്കുന്നതാണ്. എന്നാൽ ഭാവിയിൽ ഇത് ഉണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ച് ഇവർ അറിയുന്നില്ല. കാലിൻമേൽ കാൽ കയറ്റി വച്ചിരിക്കുന്നതും കാലുകൾ പിണച്ചിരിക്കുന്നതും വെരിക്കോസ് വെയിനിനുള്ള സാധ്യതയും വർദ്ധിപ്പിക്കും.
മാത്രമല്ല തുടയ്ക്കുള്ളിലെ മസിലിനെ ചെറുതാക്കുകയും തുടയ്ക്കു പുറത്തെ മസിലിനെ വലുതാക്കുകയും ചെയ്യും. ഇതു സന്ധികളുടെ സ്ഥാനം തെറ്റിക്കുകയും പെൽവിക് ഇംബാലൻസിലേക്കു നയിക്കാൻ ഇടയാവുകയും ചെയ്യും. ഒരു കാൽ മുട്ടിനു മുകളിൽ മറുകാൽ വച്ച് ഏറെ നേരം ഇരിക്കുന്നത് പാരാലിസിസിലേക്കു നയിക്കാനും സാധ്യതയുണ്ട്.

സ്ത്രീകള്‍ സ്ഥിരമായി കാലിന്മേല് കാല് കയറ്റി വച്ചിരിക്കുന്നത് ദോഷകരമാണെന്ന് വൈദ്യശാസ്ത്രം പറയുന്നത്. സ്ഥിരമായി സ്ത്രീകൾ കാലിന്മേൽ കാൽ കയറ്റി ഇരുന്നാൽ ഗര്‍ഭപാത്രത്തില്‍ ദോഷം സംഭവിക്കാൻ സാധ്യത ഏറെയാണ്. ഗര്ഭപാത്രത്തിന് സ്ഥാനവ്യതിയാനം സംഭവിച്ച് വന്ധ്യത വരെ ഉണ്ടാവാൻ ഇടയുണ്ട്.
ഈ യാഥാര്‍ത്ഥ്യം പഴമക്കാര്‍ക്ക് അറിയാമായിരുന്നു. അതിനാലാണ് അവര്‍ അത്തരത്തില്‍ ഉപദേശം തന്നിരുന്നത്. എന്നാൽ പുതുതലമുറയ്ക്ക് ഇതിനെക്കുറിച്ചൊന്നും ശരിയായ അറിവില്ല.
എന്നാല്‍ ഇത്തരത്തിലുള്ള വിലയിരുത്തലുകള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും തെറ്റായ പ്രചാരണമാണ് ഇതെന്നുമുള്ള വിലയിരുത്തലുകളുമുണ്ട്.