18
November, 2017
Saturday
05:45 PM
banner
banner
banner

‘നീ എന്തിനാടാ ചക്കരേ വളർന്ന് വലുതായത് എന്ന് ഞാൻ എന്നോടുതന്നെ ചോദിക്കാറുണ്ട്’ ശിശുദിനത്തിൽ വൈറൽ ആയ ഈ പോസ്റ്റിന് പിന്നിൽ ആരാണെന്ന്‌ മനസിലായോ?

‘നീ എന്തിനാടാ ചക്കരേ വളർന്ന് വലുതായത് എന്ന് ഞാൻ എന്നോടുതന്നെ ചോദിക്കാറുണ്ട്’
ശിശുദിനത്തിൽ വൈറൽ ആയ ഈ പോസ്റ്റിന് പിന്നിൽ ആരാണ്?

ഹർത്താൽ മുതൽ ഹൃദയദിനം വരെ ആഘോഷമാണ് സോഷ്യൽ മീഡിയക്ക്.
ഈ ശിശുദിനത്തിൽ അത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു പോസ്റ്റാണിത്. ഫെയ്‌സ്ബുക്കിലും വാട്സാപ്പിലും ഇൻസ്റ്റാഗ്രാമിലും പറന്ന് നടക്കുകയായിരുന്നു. സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ ഇത് ഷെയർ ചെയ്തു. പല മിടുക്കൻമാരും ഇത് അവരുടെ സ്വന്തമാക്കി പോസ്റ്റ് ചെയ്തു. സ്വന്തം കുട്ടിയുടെ ഫോട്ടോയ്ക്ക് ക്യാപ്‌ഷനായി ഈ വരികൾ ഇട്ട അമ്മമാർ മുതൽ കുട്ടിക്കാലത്തെ ഫോട്ടോയിലേക്ക് വരികളെ എഡിറ്റ്‌ ചെയ്തു കയറ്റിയവർ വരെ ഉണ്ടായിരുന്നു. പോസ്റ്റിന്റെ യഥാർത്ഥ രചയിതാവിനെത്തേടിയുള്ള അന്വേഷണം കൊണ്ടെത്തിച്ചത് സോഷ്യൽ മീഡിയയിലെ ഒരു പതിവ് സാന്നിധ്യത്തിലേക്കാണ്.

ഇത് ആദ്യമായി പ്രത്യക്ഷപ്പെട്ടത് യുവ എഴുത്തുകാരൻ അജിത് കുമാർ ആറിന്റെ പ്രൊഫൈലിൽ ആണ്. പിന്നീടത് ഫെയ്‌സ്‌ബുക്ക്‌ പേജായ കടലാസ്സിൽ വന്നു. തുടർന്ന് അസഖ്യം പേജുകളിൽ പേരു വച്ചും പേര് വയ്ക്കാതെയും വരുകയുണ്ടായി. ഒടുവിലത് സോഷ്യൽ മീഡിയ ഒന്നാകെ ഏറ്റെടുത്തു. കടലാസ് പേജിൽ ഇതുവരെ 8500 ൽ അധികം ലൈക്കുകളും 1950 ഷെയറുകളും ഇതിന് ലഭിച്ചു.

അജിത്‌ കുമാറിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ

‘നീ എന്തിനാടാ ചക്കരേ അച്ചൻ പട്ടത്തിന് പോയത്’ എന്നത് എന്റെ ഹൃദയത്തിൻറെ വടക്ക് കിഴക്കേ അറ്റത്ത് എന്ന ഹിറ്റ് ഷോർട്ട് ഫിലിമിലെ ഡയലോഗാണ്. ഇതിന്റെ ചുവടുപിടിച്ചാണ് അജിത് കുമാർ ആർ ശിശുദിന പോസ്റ്റ് എഴുതിയത്. സോഷ്യൽ മീഡിയക്ക് നിരവധി വൈറൽ വൈറൽ എഴുത്തുകൾ സമ്മാനിച്ചിട്ടുണ്ട് ഈ എഴുത്തുകാരൻ. ലളിതവും കാലിക പ്രസക്തവും കുറിക്കുകൊള്ളുന്നതുമാണ് അജിത്തിന്റെ എഴുത്തുകൾ. ശിശു ദിനത്തിലെ അജിത്തിന്റെ മറ്റൊരു രചന:

എന്തൊരു കുട്ടിത്തമാണ്
എന്ന് പറഞ്ഞാൽ
നമുക്ക് ഇഷ്ടമാകും
നീ ഒരു ശിശുവാണ്
എന്ന് പറഞ്ഞാൽ ഇഷ്ടമാവില്ല
പിള്ളേര് കളി മാറിയില്ലേന്ന്
ചോദിച്ചാൽ നമ്മൾ ചിരിക്കും
ബാലിശമായിപ്പോയി
എന്ന് പറഞ്ഞാൽ കോപിക്കും

ഉണ്ണിയെകണ്ടാലറിയാം
ഊരിലെ പഞ്ഞം
എന്നുപറഞ്ഞാൽ നമുക്ക് കൊള്ളും
കരയുന്ന കുഞ്ഞിനേ പാലുള്ളു
എന്ന് പറഞ്ഞാൽ നാം ഉൾക്കൊള്ളും

കുട്ടിയാകാനും കുട്ടിച്ചോറാക്കാനും
ജീവിതം ഒന്നല്ലേയുള്ളൂ

ബാല്യം വിട്ടുപോയെങ്കിലും
ഒരങ്കത്തിന് ബാല്യമുള്ളവർക്ക്
നേരുന്നു ശിശുദിന ആശംസകൾ

ഈ അടുത്ത കാലത്ത് ഹിറ്റായ അജിത്തിന്റെ മറ്റുചിലപോസ്റ്റുകൾ.

 

RELATED ARTICLES  ആഗ്രഹപൂർത്തീകരണത്തിന് വേശ്യാലയത്തിൽ എത്തിയ 21 കാരൻ തനിക്കൊപ്പം കിടക്ക പങ്കിടാൻ വന്ന ആളെ കണ്ടതും…
Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments