മലയാളം ഇ മാഗസിൻ.കോം

പാട്ടും മോഡലിംഗും മാത്രമല്ല, ഗ്ലാമറസ്‌ വർക്കൗട്ടിലും തിളങ്ങി ഗായിക അഭയ ഹിരണ്മയി: ചിത്രങ്ങൾ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ

പിന്നണി ഗായകരായി മലയാള സിനിമയിൽ തിളങ്ങുന്നവരെ പ്രേക്ഷകർ ഏറെ ഇഷ്ടത്തോടെ സ്വീകരിക്കാറുണ്ട്. ഒരു സിനിമ താരത്തിന് ലഭിക്കുന്ന അതെ പിന്തുണ ഇന്ന് ഗായകർക്കും ലഭിക്കാറുണ്ട്. റിയാലിറ്റി ഷോകളുടെ വരവോടെ നിരവധി ഗായകരാണ് മലയാളത്തിൽ ഇപ്പോഴുളളത്. അതുകൊണ്ട് സംഗീത സംവിധായകർക്ക് ആരെകൊണ്ട് പാടിക്കണമെന്ന് വരെ സംശയം വരാറുണ്ടെന്നതാണ് സത്യം. വേറിട്ട ഒരു ശബ്ദത്തിന് ഉടമയാണ് ഗായിക അഭയ ഹിരണ്മയി. സിനിമയിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും മലയാളികളുടെ മനസ്സിൽ ഇടം നേടിയിട്ടുള്ള ഒരാളാണ്.

അഭയയെ പിന്നണി ഗായിക രംഗത്തേക്ക് കൊണ്ടുവരുന്നത് ഗോപി സുന്ദറാണ്. ഗോപി സുന്ദറിന്റെ സംഗീതത്തിൽ പിറന്ന സിനിമകളിലാണ് അഭയ കൂടുതൽ പാടിയിട്ടുള്ളത്. ഗോപി സുന്ദറുമായി ഒരുമിച്ച് ജീവിക്കുകയുമായിരുന്നു ഈ അടുത്ത് വരെ താരം. കഴിഞ്ഞ ഇടയാണ് അവർ ആ ബന്ധം വേർപിരിഞ്ഞത്.

ഒരു മോഡലായും അഭയ സോഷ്യൽ മീഡിയയിൽ സജീവമാണ്. നാടൻ വേഷങ്ങളായാലും ഗ്ലാമറസ് വേഷങ്ങളായാലും സ്റ്റൈലിഷ് വേഷങ്ങളായാലും അഭയ തിളങ്ങാറുണ്ട്. എന്നാൽ ഫിറ്റ്നസിന്റെ കാര്യത്തിൽ അഭയ വച്ച കാല് പിന്നോട്ടുവയ്ക്കില്ല എന്നൊരു തീരുമാനം മുൻപെടുത്തിരുന്നു. ജീവിതത്തിലെ അച്ചടക്കത്തിന്റെ ഭാഗമാണ് ഫിറ്റ്നസ് എന്ന് ട്രെഡ് മില്ലിൽ നടക്കുന്ന ഒരു പഴയ വീഡിയോക്കൊപ്പം താരം കുറിച്ചിരുന്നു. അത് വെറും വാക്കല്ല എന്നതിന് ഉദാഹരണമാണ് ഈ ചിത്രങ്ങൾ.

കുറച്ചു ദിവസങ്ങൾക്കു മുൻപ് ഉദയംപേരൂരിലെ ഫിറ്റ്നസ് സെന്ററിന്റെ ഉദ്‌ഘാടനം നിർവഹിക്കുന്ന അഭയയെ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു. ഇപ്പോൾ അവർ അതേ ജിമ്മിൽ എടുത്തുയർത്താൻ പ്രയാസമുള്ള ബാർബെൽസുമായി മൽപ്പിടുത്തം നടത്തുന്ന ചിത്രങ്ങൾ വന്നുകഴിഞ്ഞു.

വർക്ക്ഔട്ട് വസ്ത്രങ്ങൾ ധരിച്ച്, തീക്ഷണമായ നോട്ടത്തോടെ ക്യാമറയെ നോക്കുന്ന അഭയയാണ് ചിത്രങ്ങളിൽ. നടി അനുമോൾ, നടൻ സർജാനോ ഖാലിദ്, നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് തുടങ്ങിയവർ അഭയയുടെ ചിത്രങ്ങൾ ലൈക് ചെയ്തിട്ടുണ്ട്.

YOU MAY ALSO LIKE THIS VIDEO, ഓൺലൈനിൽ നിന്ന് തൈകൾ വാങ്ങി വെറുതെ നട്ടു, ഇപ്പോൾ ദിവസവും കിട്ടുന്നത്‌ കിലോക്കണക്കിന്‌ Malaysian ചെറു നാരങ്ങ, Video കാണാം

Avatar

Staff Reporter