21
August, 2018
Tuesday
03:10 PM
banner
banner
banner

വയറിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് ആണോ നിങ്ങളുടെ പ്രശ്നം ? പരിഹാരം വീട്ടിൽ തന്നെയുണ്ട്!!

വയര്‍ ചാടുന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. വയറ്റിലെ കൊഴുപ്പാണ് ശരീരത്തിലെ മററ് ഏതു ഭാഗത്തെ കൊഴുപ്പിനേക്കാളും അപകടകരം. മറ്റേതു ഭാഗത്തേക്കാളും വേഗത്തില്‍ വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടും. ഇതു പോകാന്‍ അത്രയ്ക്ക് എളുപ്പവുമല്ല. അമിത ഭക്ഷണം വ്യായാമക്കുറവ്, പ്രത്യേക രോഗാവസ്ഥകള്‍ ഇവയെല്ലാം ഇതിനു കാരണമാണ്.

വയറ്റിലെ കൊഴുപ്പു നീക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു വിദ്യയാണ് ഇനി പറയുന്നത്

പൈനാപ്പിള്‍ 1 കപ്പ്, ചീര 1 കപ്പ്, പച്ച ആപ്പിള്‍ 1, ഗ്രീന്‍ ടീ 1 കപ്പ്, ഇഞ്ചി, 2 കഷ്ണം, തേങ്ങാവെള്ളം 1 കപ്പ്, നാരങ്ങാനീര് 1 ടേബിള്‍ സ്പൂണ്‍, തേന്‍ 2 ടീസ്പൂണ്‍, കുക്കുമ്പര്‍ പകുതി, 6 പുതിനയില എന്നിവയാണ് ഇതുണ്ടാക്കാന്‍ വേണ്ടത്

ചീര

ചീര നാരുകളുടെ നല്ലൊരു ഉറവിടമാണ്. ഫൈബര്‍ ദഹന പ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ സഹായകമാണ്. ഇതിന്റെ ആല്‍ക്കലൈന്‍ സ്വഭാവം ദഹനം നല്ല രീതിയില്‍ നടക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഈ ഗുണങ്ങളെല്ലാം കൊഴുപ്പു കളയാന്‍ സഹായിക്കുന്നു.

പൈനാപ്പിൾ

പൈനാപ്പിളിൽ വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു കളയാനും ഇത് നല്ലതാണ്. വൈറ്റമിന്‍ സി കൊഴുപ്പു കളയാന്‍ നല്ല ഒന്നാണ്.

പച്ച ആപ്പിള്‍

പച്ച ആപ്പിള്‍ ഫ്‌ളോറിഡൈസിന്‍, പെക്ടിന്‍, പോളി ഫിനോള്‍ എന്നിവ അടങ്ങിയ ഒന്നാണ്. ഇതു ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യും. കൊഴുപ്പു കത്തിച്ചു കളയാനും ഇത് ഏറെ നല്ലതാണ്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ പൊതുവേ കൊഴുപ്പു കളയാന്‍ സഹായകമായ ഒന്നാണ്. ഇത് തടി കുറയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്. ഇജിസിജി ആണ് ഇതിലെ സഹായകമായ ഘടകം.

കുക്കുമ്പര്‍

കുക്കുമ്പറിൽ ജലാംശം ധാരാളമടങ്ങിയിട്ടുണ്ട്.ധാരാളം മിനറലുകളും വൈറ്റമിനുകളുമുള്ള ഇത് മൂത്ര വിസര്‍ജനം വര്‍ദ്ധിപ്പിയ്ക്കും. വെള്ളം ശരീരത്തില്‍ അടിഞ്ഞു കൂടിയുള്ള കൊഴുപ്പ് ഒഴിവാക്കും.

ചെറുനാരങ്ങ

വൈറ്റമിന്‍ സി അടങ്ങിയ ചെറുനാരങ്ങ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.
ഇതിലെ പോളി ഫിനോളുകള്‍ കൊഴുപ്പു കോശങ്ങളെ നശിപ്പിയ്ക്കുന്നു. സിട്രിക് ആസിഡും കൊഴുപ്പു കളയാന്‍ നല്ലതാണ്.

പുതിന
വൈറ്റമിന്‍ സി, ബീറ്റാ കരോട്ടിന്‍, കോപ്പര്‍, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം എന്നിവ അടങ്ങിയ പുതിന അഥവാ മിന്റ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്. ഇതു ദഹനം മെച്ചപ്പെടുത്തും.

ഇഞ്ചി

ഇഞ്ചി തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ദഹനം മെച്ചപ്പെടുത്തുന്നു ബ്ലഡ് സര്‍കുലേഷന്‍ നല്ല പോലെ നടക്കാനും ഇത് സഹായിക്കുന്നു. ഇഞ്ചി പല രീതിയിലും തടി കുറയ്ക്കാന്‍ ഉപയോഗിയ്ക്കാറുണ്ട്.

നാളികേര വെള്ളം

നാളികേര വെള്ളം ശരീരത്തിന് നല്ലൊരു ക്ലീനിംഗ് ഗുണം നല്‍കുന്നു. ടോക്‌സിനുകളും കൊഴുപ്പുമെല്ലാം പുറന്തള്ളാന്‍ ഇത് സഹായിക്കുന്നു. ശരീരത്തിന് ജലാംശം നല്‍കാനും കൊഴുപ്പു കളയാനുമെല്ലാം ഇത് നല്ലതാണ്.

RELATED ARTICLES  വെള്ളപ്പൊക്കത്തിനു ശേഷം വരാനിടയുള്ള 10 രോഗങ്ങളും പ്രതിരോധ-പരിഹാര മാർഗങ്ങളും

തേന്‍
തടി കുറയ്ക്കാന്‍ പൊതുവേ സഹായിക്കുന്ന ഒന്നാണ് തേന്‍. ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇത് കൊഴുപ്പുരുക്കാന്‍ സഹായിക്കുന്നു.

ഈ പാനീയം തയാറാക്കുന്ന വിധം

ഒരു ജ്യുസെറിൽ ചീര ഇഞ്ചി, ഗ്രീന്‍ ടീ, നാളികേര വെള്ളം എന്നിവ ചേര്‍ത്ത് അടിയ്ക്കുക. പിന്നീട് കുക്കുമ്പർ ഗ്രീന്‍ ആപ്പിള്‍ എന്നിവ തോടൊടുകൂടിയും പൈനാപ്പിള്‍ തൊലി കളഞ്ഞ കഷ്ണങ്ങള്‍ എന്നിവയും ചേര്‍ത്തടിയ്ക്കുക. ഈ പാനീയത്തിലേയ്ക്ക് തേന്‍, നാരങ്ങ പിഴിഞ്ഞൊഴിച്ച നീര് എന്നിവ ചേര്‍ത്തിളക്കി പുതിനയിലയും ഇട്ട് അരച്ച് എടുക്കുക . ഇത് ദിവസവും ഇത് ദിവസവും ഒരു ഗ്ലാസ് കുടിയ്ക്കാം. കുറച്ചു നാൾ അടുപ്പിച്ചു കുടിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ ഏതു ഭാഗത്തുമുള്ള കൊഴുപ്പുരുക്കാനും ഇത് ഏറെ നല്ലതാണ്.
ഇതിലേയ്ക്കുള്ള ഗ്രീന്‍ ടീ പ്രത്യേക രീതിയില്‍ തയ്യാറാക്കുക.
1 ഗ്രീന്‍ ടീ ബാഗ് 1 കപ്പു വെള്ളത്തില്‍ 5-10 മിനിറ്റ് ഇട്ടു വയ്ക്കുക. പിന്നീട് ഫ്രിഡ്ജില്‍ വച്ച് 1 മണിക്കൂര്‍ തണുപ്പിച്ചെടുത്ത് ഉപയോഗിയ്ക്കുക.

[yuzo_related]

Comments


Priya Parvathi | Staff Reporter


Related Articles & Comments