സിദ്ദിഖിന്റെ മരണത്തോടെ വീണ്ടും ചർച്ചയാകുന്നത് സിനിമാ മേഖലയിലുള്ളവരുടെ ഒറ്റമൂലി ചികിത്സകളാണ്. ആധുനിക വൈദ്യത്തെ വിശ്വസിക്കാതെ യൂനാനി ചികിത്സ തേടിയതാണ് സംവിധായകൻ സിദ്ദിഖിന്റെ അകാലമരണത്തിന് കാരണമെന്ന് സിനിമാ മേഖലയിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ പലരും ചൂണ്ടിക്കാട്ടുന്നു.
മുതിർന്ന നടൻ ജനാർദ്ദനനും നടൻ സലീം കുമാറുമെല്ലാം വ്യക്തമാക്കുന്നത് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസിന് സിദ്ദിഖ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചികിത്സ തേടിയില്ല എന്നുതന്നെയാണ്.

മദ്യപാനം, പുകവലി പോലെ യാതൊരു ദുശീലങ്ങളും സിദ്ദിഖിന് ഉണ്ടായിരുന്നില്ല. എന്നാൽ, ഇത്തരക്കാർക്ക് ബാധിക്കുന്ന നോൺ ആൽക്കഹോളിക്ക്ലിവർ സിറോസിസായിരുന്നു സിദ്ദിഖിനെയും ബാധിച്ചത്. തന്റെ രോഗവിവരം സിദ്ദിഖ് മറച്ചുവെച്ചുവെന്ന് സിദ്ദിഖിന്റെ അടുത്ത സുഹൃത്തുക്കൾ പോലും പറയുന്നു. യുനാനി ചികിത്സയാണ് സിദ്ദിഖ് ആദ്യം നടത്തിയിരുന്നതും.
കരൾ രോഗത്തോടൊപ്പം ന്യുമോണിയയും സിദ്ദിഖിനെ പിടികൂടിയിരുന്നു. കരൾ രോഗത്തിനും ന്യുമോണിയയ്ക്കും വേണ്ടിയുള്ള ചികിത്സകൾ നടക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്. മറ്റ് രോഗങ്ങൾ ഉള്ളത് സ്ഥിതി ഗുരുതരമാക്കുകയായിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലായിരുന്നു അദ്ദേഹം. മരുന്നുകളോട് പ്രതികരിക്കാതെ വന്നതോടെ ജീവൻ അപകടത്തിലാവുകയായിരുന്നു. ഒരുപക്ഷേ കരൾരോഗം നേരത്തേ ചികിത്സിച്ച് ഭേദമാക്കിയിരുന്നെങ്കിൽ ഇപ്പോഴുണ്ടായ ഹൃദയാഘാതത്തെ അദ്ദേഹം അതിജീവിക്കുമെന്നാണ് സഹപ്രവർത്തകർ വിശ്വസിക്കുന്നത്.
YOU MAY ALSO LIKE THIS VIDEO, തൂക്കു ചെടി വിൽപനയിലൂടെ വീട്ടമ്മ നേടുന്നത് മികച്ച വരുമാനം, ആർക്കും തുടങ്ങാം ലാഭം കൊയ്യാം

സിനിമാ മേഖലയിൽ ഒറ്റമൂലി തേടിപ്പോയി ജീവൻ നഷ്ടമാകുന്ന ആദ്യത്തെ ആളല്ല സിദ്ദിഖ്. നടൻ അബിയും ആയുർവേദ ഒറ്റമൂലി കഴിക്കാൻ പോയി ജീവൻ നഷ്ടമാക്കിയ താരമാണ്. രക്തത്തിൽ പ്ലേറ്റേറ്റ് കുറയുന്നതായിരുന്നു അബിയുടെ രോഗം. ആധുനിക വൈദ്യത്തിൽ ചികിത്സിച്ചിരുന്നെങ്കിൽ കുറേനാൾ കൂടി താരം ജീവനോടെ ഇരുന്നേനെ.
എന്നാൽ ചേർത്തലയിലെ ഒരു വൈദ്യന്റെ ഒറ്റമൂലി ആയിരുന്നത്രെ അബിയുടെ രോഗത്തിന് താരം തന്നെ കണ്ടുപിടിച്ച ഔഷധം. അബിയുടെ മരണത്തിന് കാരണമായത് വൈദ്യന്റെ ഒറ്റമൂലിയെ വിശ്വസിച്ച് ആധുനിക വൈദ്യത്തെ ആശ്രയിക്കാതിരുന്നതാണെന്ന് വെളിപ്പെടുത്തി അന്നുതന്നെ പലരും രംഗത്ത് വന്നിരുന്നു.
യുവ നടൻ ജിഷ്ണുവും ഇത്തരത്തിൽ നാട്ടു വൈദ്യത്തിന്റെ സഹായം തേടിയിരുന്നു എന്നാണ് അന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നത്.
YOU MAY ALSO LIKE THIS VIDEO, സുമതി വളവ് മുതൽ നാഷണൽ ലൈബ്രറി വരെ, നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന നമ്മുടെ നാട്ടിലെ 10 പ്രേത ഇടങ്ങൾ | Ningalkkariyamo?