19
November, 2018
Monday
11:55 PM
banner
banner
banner

സത്യത്തിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ ആകാൻ കൊതിച്ച മറ്റൊരു നടൻ ഇപ്പോൾ മലയാള സിനിമയ്ക്ക്‌ ഒഴിച്ചു കൂടാനാവാത്ത താരമാണ്, ആരെന്നറിയാമോ?

1980 ഡിസംബറിലെ അവസാന വ്യാഴാഴ്ച കേരളത്തിലെ 16 ഓളം പ്രമുഖ കേന്ദ്രങ്ങളിൽ ഒരു ലോ ബജറ്റ് ചിത്രം പ്രദർശനത്തിനെത്തി. ക്യാമറയക്ക് മുൻപിലും പിറകിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ മലയാള സിനിമയുടെ നടുമുറ്റത്തേക്ക് കൈപിടിച്ച് കയറ്റിയത് പ്രതിഭാ സമ്പന്നനായ ഒരു നിർമാതാവും ബാനറും ആയിരുന്നു.

നവോദയയുടെ ബാനറിൽ അപ്പച്ചന് നിർമ്മിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആയിരുന്നു ആ ചിത്രം. പിൽക്കാലത്ത് സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ഫാസിലിന്റെ ആദ്യ സംവിധാനസംരംഭം, നടി പൂർണ്ണിമ ജയറാമിന്റെയും സംഗീത സംവിധായകൻ ജെറി അമൽദേവിന്റെയും ആദ്യ ചിത്രം, നടൻ ശങ്കറിന്റെ മലയാളത്തിലെ ആദ്യ ചിത്രം, മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ ചിത്രം എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകൾ ഈ മലയാള സിനിമയ്ക്ക് ഉണ്ടായിരുന്നു.

മലയാള സിനിമയിൽ ഒരു പുതിയ ട്രെന്റിന് തുടക്കം കുറിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസായിട്ട് ഈ ഡിസംബറിൽ 37 വർഷം പൂർത്തിയാകും. ഇത്തരം ഒരു സാഹചര്യത്തിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തെക്കുറിച്ച് അധികം ആർക്കും അറിയാത്ത ഒരു അണിയറ കഥ നടൻ സിദ്ധിഖ് ഒരു അഭിമുഖത്തിനിടയിൽ വെളിപ്പെടുത്തി.

“മഞ്ഞിൽ വിരിഞ്ഞ പൂക്കൾ” എന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ച നരേന്ദ്രൻ എന്ന കഥാപാത്രത്തിന് വേണ്ടി ആദ്യം തീരുമാനിച്ചത് അക്കാലത്തെ മറ്റൊരു ജനപ്രിയതാരത്തെ ആയിരുന്നു. സംവിധായകൻ ഉൾപ്പെടെ എല്ലാവരും ഈ ചിത്രത്തിലേക്ക് പുതുമുഖങ്ങൾ തന്നെ വേണമെന്ന നിർബന്ധത്തിലായിരുന്നു നിർമ്മാതാവായ നവോദയ അപ്പച്ചൻ. ആ സമയത്താണ് ശങ്കറും, രവീന്ദ്രനും ഒരുമിച്ച് അഭിനയിച്ച “ഒരു തലൈ രാഗം” (1980) എന്ന തമിഴ് ചിത്രം തീയറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടുന്നത്.

അപ്പോഴേക്കും ശങ്കർ – രവീന്ദ്രൻ കോമ്പിനേഷൻ ഒരു തരംഗമായി മാറിയതിനാൽ ചിത്രത്തിൽ നായകനായി ശങ്കറിനെയും, വില്ലനായി രവീന്ദ്രനെയും ആദ്യം അപ്പച്ചൻ സെലെക്റ്റ് ചെയ്തു. എന്നാൽ രവീന്ദ്രന് ആ സമയത്ത് തമിഴിൽ ഒരുപാട് ഓഫറുകൾ ഉണ്ടായിരുന്നു. എല്ലാം വലിയ ബാനറുകൾ. ആയതിനാൽ അദ്ദേഹം താരതമ്യേന ചെറിയ ഓഫറായ “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ” ഉപേക്ഷിക്കാൻ തീരുമാനിച്ചു.

അതിനു ശേഷം നരേന്ദ്രൻ എന്ന കഥാപാത്രത്തിനായി കണ്ടെത്തിയത് നടൻ സിദ്ധിഖിനെ ആയിരുന്നു. എന്നാൽ സിദ്ധിഖ് എന്ന തുടക്കക്കാരൻ പയ്യന് നരേന്ദ്രൻ എന്ന കഥാപാത്രം ആയി മാറുവാനുള്ള ആത്മവിശ്വാസം കുറവായിരുന്നു. താൻ ചെയ്താൽ ശരി ആകില്ല എന്ന പേടിയും തന്നെക്കാൾ കഴിവുള്ളവർ വേറെ ഉണ്ട് എന്ന തോന്നലും വീട്ടുകാർ അറിയുമോ നാട്ടുകാർ അറിയുമോ അറിഞ്ഞാൽ തന്നെ സിനിമയിൽ അഭിനയിക്കുന്നത് വളരെ മോശം ആയി കാണില്ലേ എന്നൊക്കെ ഉള്ള അമിത ചിന്തകളും കാരണം ഒരുപാട് ആഗ്രഹിക്കുകയും സ്വപ്നം കാണുകയും ചെയ്ത ആ നരേന്ദ്രൻ വേഷം സിദ്ധിഖ് ഉപേക്ഷിച്ചു.

RELATED ARTICLES  ജോണിന്റെ വീട്ടിൽ നിന്ന് താമസം മാറി, മകന് വേണ്ടിയാണിപ്പോൾ ജീവിക്കുന്നത്‌: ധന്യ മേരി വർഗ്ഗീസ്‌

അങ്ങനെയാണ് ടീം നവോദയ ഓഡിഷൻ എന്ന പ്രക്രിയയിലേക്ക് നീങ്ങിയതും, അതിലൂടെ മോഹൻലാൽ എന്ന ജന്മനാ കഴിവുള്ള അഭിനേതാവിനെ നമ്മൾ പ്രേക്ഷകർക്ക് ലഭിച്ചതും. മലയാളത്തിലെ അക്കാലത്തെ ന്യൂജനറേഷൻ സിനിമയായ “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ” റെക്കോർഡ് കളക്ഷൻ നേടി അഭൂതപൂർവ്വമായ വിജയം നേടുകയായിരുന്നു.

[yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments