20
January, 2020
Monday
11:50 PM
banner
banner
banner
banner

മീ ടു വിഷയത്തിൽ നടി രേവതിയുടെ ആരോപണത്തിനെതിരെ വെളിപ്പെടുത്തലുമായി സിദ്ദിഖ്‌

തിയറ്ററിൽ വച്ച് മോശമായി പെരുമാറിയെന്ന യുവനടി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് നടൻ സിദ്ദിഖ്. ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് നടി സിദ്ധീക്കിനെതിരെ രംഗത്തു വന്നത്. 2016-ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വച്ച് ‘സുഖമായിയിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോവിനിടെ തന്നെ ലൈംഗികമായി അതിക്രമിക്കാൻ സിദ്ധീക്ക് ശ്രമിച്ചു എന്നാണ് നടിയുടെ ആരോപണം. നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്റെ ഒപ്പം നില്ക്കുന്ന മുൻ നിര നടന്മാരിൽ പ്രമുഖനാണ്‌ സിദ്ധിഖ്.

“കോടതിസമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിൽ നിന്നും നീക്കം ചെയ്ത ഒരു രംഗത്തിന്റെ വിഡിയോ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചാണ് ‘മീ ടൂ’ വിഷയത്തിൽ താരം പ്രതികരിച്ചത്.

\"\"

മാത്രവുമല്ല ” ഞാൻ പ്രധാനവേഷത്തിലെത്തിയ സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ചടങ്ങിൽ എന്റെ ക്ഷണം അനുസരിച്ചാണ് ഈ കുട്ടി, അച്ഛനെയും അമ്മയെയും കൂട്ടി എത്തിയത്. പ്രിവ്യുവിനു ശേഷം മസ്ക്കറ്റ് ഹോട്ടലിൽ വച്ച് ഒരുമിച്ച് ഭക്ഷണവും കഴിച്ച് സന്തോഷമായാണ് ഞങ്ങൾ പിരിഞ്ഞത്. അതിനു ശേഷവും ഇടയ്ക്ക് ആ കുട്ടി എന്നെ വിളിക്കാറുണ്ടായിരുന്നു. ആരോപണത്തിൽ പറയുന്നതുപോലൊരു സംഭവം നടന്നിട്ടില്ല. ഇപ്പോൾ ഇങ്ങനെയൊരു ആരോപണം എന്തിനെന്നും എനിക്ക് അറിയില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി”

നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ എഎംഎംഎയുടെ പ്രതികരണമറിയിക്കാനെത്തിയ സിദ്ധീക്കിൻ്റെയും നടി കെപിഎസ്‌സി ലളിതയുടെയും പത്ര സമ്മേളന വീഡിയോ പങ്കു വെച്ചു കൊണ്ടായിരുന്നു രേവതി രംഗത്തു വന്നത്. ഇംഗ്ലീഷിലായിരുന്നു അവരുടെ പോസ്റ്റ്.

‘ഈ വീഡിയോ കണ്ടതിന് ശേഷം ഇത് പറയാതിരിക്കാന്‍ ഇനിയും എന്നെ കൊണ്ട് സാധിക്കില്ല. ഈ നടന്‍, സിദ്ധീക്ക് 2016-ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വച്ച് ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂവില്‍ വെച്ച് എന്നെ ലൈംഗികമായി ആക്രമിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ കൊണ്ടുള്ള ലൈംഗിക അധിക്ഷേപങ്ങള്‍ ഇരുപത്തിയൊന്നുകാരിയായ എന്നെ മാനസികമായി തളര്‍ത്തി.

\"\"

അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് എന്റെ ഊഹം. അവള്‍ അദ്ദേഹത്തിന്റെ അടുത്ത് സുരക്ഷിതമായിരിക്കുമോയെന്ന് ചിന്തിക്കുകയാണ്. ഇതേ കാര്യം നിങ്ങളുടെ മകള്‍ക്കാണ് സംഭവിച്ചിരിക്കുന്നതെങ്കില്‍ എങ്ങനെയാണ് സിദ്ധീക്ക് നിങ്ങള്‍ പ്രതികരിക്കുക?

വളരെ അന്തസോടെ പ്രവര്‍ത്തിക്കുന്ന ഡബ്ല്യൂസിസി പോലത്തെ ഒരു സംഘടനയ്‌ക്കെതിരെ വിരല്‍ ചൂണ്ടാല്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യതയാണുള്ളത്. നിങ്ങള്‍ ഇത് അര്‍ഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ചുനോക്കൂ. ഉളുപ്പ് ഉണ്ടോ? സ്വയം മാന്യന്‍ എന്ന് വിളിക്കുന്ന ഇദ്ദേഹത്തെ ഒക്കെ ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്ന് പുറത്താക്കണം.’- രേവതി കുറിച്ചു.

Comments

comments

· ·
[ssba] [yuzo_related]

Comments



Related Articles & Comments