19
November, 2017
Sunday
08:14 PM
banner
banner
banner

“നീയൊക്കെ രാത്രി ഏതവന്റെ കൂടെ ആണ്‌ പോകുന്നത്‌ പകൽ ഇങ്ങനെ ഉറക്കം തൂങ്ങാൻ?” ഒരു ഹോസ്പിറ്റൽ എംഡിയുടെ ചോദ്യം

ഒരാശുപത്രി സീൻ….
കൊച്ചിയിലെ പ്രസിദ്ധമായ ഒരു ആശുപത്രി… രാവിലെ റൗണ്ടസ് കഴിഞ്ഞ സമയം..നഴ്സിങ് ബേയിൽ ഫയൽ എഴുതുന്ന തിരക്കിലാണ് മാലാഖമാർ.. എന്നും കാണുമ്പോൾ മനോഹരമായി ചിരിക്കുന്ന ഒരു സിസ്റ്റർ അന്നാകെ ക്ഷീണിതയായി കാണപ്പെട്ടു.

“എന്തു പറ്റി സിസ്റ്റർ?”
“നല്ല പനി… ആളില്ലാത്തത് കൊണ്ട് ഡ്യൂട്ടി എടുക്കേണ്ടി വന്നു. ലീവു തന്നില്ല…”
“ശ്ശോ…ഫയലൊക്കെ എന്റർ ചെയ്തു കഴിഞ്ഞു പോവാൻ നോക്ക് എങ്ങനെയെങ്കിലും പെർമിഷൻ എടുത്ത്….”
ഇതും പറഞ്ഞു ഞാൻ മെല്ലെ താഴെ നിലയിൽ ഉള്ള ഡിപാർട്മെന്റ് ഒ പി യിലേക്ക് പോവാൻ ലിഫ്റ്റ് നോക്കി നിൽക്കുമ്പോൾ നഴ്സിങ് ബേയുടെ അരികിൽ നിന്നു വലിയ ഒരു ആക്രോശം…

“നീയൊക്കെ രാത്രി ഏതവന്റെ കൂടെ ആണ് പോകുന്നത്, പകൽ എത്ര ഉറക്കവും തൂങ്ങലും വരാനും വേണ്ടി!! (കൃത്യമായി ഇതേ വാക്കുകൾ ആണുപയോഗിച്ചത്…സഭ്യമല്ല എന്നറിയാം …ക്ഷമിക്കുക)
ഓടി ചെന്നു നോക്കിയപ്പോൾ ഹോസ്പിറ്റൽ എംഡി… ആ പാവം സിസ്റ്റർ തളർന്നു വീഴാതിരിക്കാൻ ഒന്നു മതിലിലേക്ക് ചാരി നിന്ന് സംസാരിച്ചു പോയി , അദ്ദേഹം എന്തോ ചോദിച്ചപ്പോൾ…. അതിനാണ്….!! കണ്ണു നിറഞ്ഞു ചൂളി നിൽക്കുന്ന അവരുടെ മുഖം മനസ്സിൽ നിന്ന് പോവില്ല…

അതിനു ശേഷം അഞ്ചാം നിലയിൽ നിന്നു അദ്ദേഹത്തോടൊപ്പം എട്ടാം നിലയിലേക്ക് ചെല്ലാൻ ആജ്ഞാപിച്ചു ആ സിസ്റ്ററോട്… അദ്ദേഹം ലിഫ്റ്റ് കാത്തു നിൽക്കുമ്പോൾ പുറകിൽ അരികിൽ വന്നു നിന്ന സിസ്റ്ററോട് വീണ്ടും ആക്രോശം…”പടി കേറി വേഗം പോവാൻ നോക്ക്” ..പാവം ആ വയ്യാത്ത സിസറ്റർ എന്തൊക്കെയോ പേപ്പറുകളും കോണ്ട് പടി കയറി തുടങ്ങി..ഒരു മിനിറ്റ് കാത്തു നിന്നാൽ ലിഫ്റ്റ് എത്തുമായിരുന്നു.

കണ്ണിനു മുൻപിൽ കണ്ട നിസ്സാരമായ ഒന്നാണിത്… ഇതിനേക്കാൾ വലിയ പീഡനങ്ങൾ കണ്ടിട്ടുണ്ട്… എല്ലാത്തിനുമിടയിലും പുഞ്ചിരിയോട് കൂടി ഏത് രോഗി വിളിച്ചാലും ഓടിയെത്താൻ അവർക്ക് കഴിയുന്നുണ്ട്. മടുപ്പില്ലാതെ ശുശ്രുഷിക്കാൻ അവർക്ക് കഴിയുന്നുണ്ട്. ( എവിടെയുമെന്ന പോലെ ഇവിടെയും ചിലരുണ്ട് ദുർമുഖം കാട്ടുന്നവർ… മറക്കുന്നില്ല)

സ്‌കാനെന്നും ടെസ്റ്റെന്നും പറഞ്ഞു പാവം പിടിച്ച രോഗികളിൽ നിന്ന് പിടുങ്ങുന്ന പണത്തിലെ ഒരംശം മതിയാകില്ലേ എഡ്യൂക്കേഷൻ ലോണിന്റെ ഭാരവും പേറി ജോലി ചെയ്യുന്ന ആ മാലാഖമാർക്ക് ഈ പറയുന്ന ശമ്പളം കൊടുക്കാൻ?
മറ്റേതു വിഭാഗം ഇല്ലെങ്കിലും ആശുപത്രി ഒരു പരിധിവരെ മുന്നോട്ട് പോകും…പക്ഷെ ഇവരില്ലെങ്കിൽ……????!

ആശുപത്രികൾ അടയ്ക്കുമത്രെ.. ഈ പനിക്കാലത്ത്..എത്ര നിസ്സാരമായി പറയുന്നു!!….സ്വകാര്യ ആശുപത്രിയുടമകൾക്ക് താങ്ങാനാവാത്ത ശമ്പളമാണത്രേ ചോദിക്കുന്നത്!!….ചിരിയും കരച്ചിലും ഒരുമിച്ചു വന്നു കേട്ടപ്പോൾ!!!

ദീപ സെയ്‌റ

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments