സാമൂഹ്യമാധ്യമങ്ങളിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന The Great Indian Kitchen എന്ന ജിയോ ബേബി – സുരാജ് വെഞ്ഞാറമൂട് – നിമിഷ സജയൻ ചിത്രത്തെക്കുറിച്ചും അതിലെ വിവാദ വിഷയങ്ങളെക്കുറിച്ചും പ്രമുഖ കോളമിസ്റ്റും ഡോക്ടറുമായ ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാവുകയാണ്. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:
“ലൈറ്റ് ഓഫ് ആക്കുവല്ലേ”… ഇരുട്ടത്തു കാണിക്കേണ്ട അഭ്യാസം വല്ലതുമാണോ ലൈ- ഗികബന്ധം? കൂരാ കൂരിരുട്ടിൽ തപ്പി തടഞ്ഞു എന്ത് മോഷ്ട്ടിക്കാൻ പോകുന്നതാണ്? ആവോ. ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ടാവും? അവളുടെ മുഖഭാവങ്ങൾ മാറിമറയുന്നത് കണ്ണ് നിറയേ കണ്ടുകൊണ്ട് അസ്വദിച്ചിട്ടുണ്ടാകുമോ? അവളുടെ സ്വകാര്യ ഭാഗങ്ങൾ ചുംബിച്ചും നാവ് കൊണ്ട് തഴുകിയും അവളെ ഉണർത്തിയിട്ടുണ്ടാകും? സ്ത്രീക്ക് ഓർ- ഗാസം വരുന്നത് വരെ ഫോർ- പ്ളേ ചെയ്തു കൊടുത്തിട്ടുണ്ടാവും? അഞ്ചു മിനിറ്റിൽ കാര്യം കഴിഞ്ഞിട്ട് മുണ്ടും മുറുക്കി കുത്തി എത്ര പേർ കിടന്ന് ഉറങ്ങുന്നുണ്ടാകും?

ക്ളൈ- റ്റോറിസ് എന്നത് വികാരങ്ങളുടെ പർവ്വതത്തിന്റെ ഉറവിടം പോലെയാണ്. അതിൽ തൊട്ടും, തലോടിയും, ചുംബിച്ചും, തഴുകിയും, നാവ് കൊണ്ട് ഉണർത്തിയും അവൾ ഉണരുന്നത് കാണുന്നത് തന്നെ ഒരു പുരുഷന് ലൈ- ഗിക ഉണർവ് നൽകാം. എന്നും മുകളിൽ കയറി കിടന്ന് മിഷനറി പൊസിഷനിൽ ലൈ- ഗിക ബന്ധത്തിൽ ഏർപ്പെടാതെ മറ്റ് പൊസിഷനുകൾ കൂടി ട്രൈ ചെയ്യുക. നിങ്ങളുടെ മുകളിൽ കയറി അവളോ, വല്ല മേശയിലോ ,സോഫയിലോ കിടന്നോ, രണ്ടു പേരും ചരിഞ്ഞു കിടന്നോ, രണ്ടു പേരും ഇരുന്നോ പല രീതിയിൽ പല പൊസിഷനിൽ പരീക്ഷണങ്ങൾ നടത്തുക.
കിടക്കയിൽ മാത്രം ട്രൈ ചെയ്യാതെ, ഇടയ്ക്ക് കുളിമുറി, ലിവിങ് റൂം, അടുക്കള എന്നിവയൊക്കെ വീട്ടിൽ മറ്റ് ആളുകൾ ഇല്ലാത്തപ്പോൾ ഉപയോഗപ്പെടുത്താം. അതിന് സാധിക്കില്ലെങ്കിൽ യാത്ര പോകുമ്പോൾ റിസോർട്ടിലോ ഹോട്ടലിലോ എവിടെയോ നഷ്ടപ്പെട്ട ഉണർവും ഉന്മേഷവും ലൈ- ഗികതയിൽ തിരികെ കണ്ടെത്തുക.

തേൻ, ചോക്കലേറ്റ് ഒക്കെ നുണഞ്ഞു ഫോർ- പ്ലെ വ്യത്യസ്തവും അസ്വാദകരവും രുചികരവുമാക്കാം. അടുക്കളയിൽ മാത്രമല്ല, ബെഡ്റൂമിലും അങ്ങു രുചികരമായ പാചകം ചെയ്താലും. രണ്ടുപേർക്കും താൽപര്യമുണ്ടെങ്കിൽ സെക- സ് ടോയ്സ് ട്രൈ ചെയ്യാവുന്നതാണ്. സെക- സ് ൽ മെല്ലെ ഫോർപ്ളേയൊക്കെ ചെയ്തു സ്ത്രീക്ക് കൂടി ഓർ- ഗാസം വരുന്നതൊക്കെ പരിഗണിച്ചു രണ്ടു പേരും ആസ്വദിച്ചു അഞ്ചു മിനിറ്റിൽ തീരുന്ന ഒന്നായി സെക- സ് നെ മാറ്റാതെ, അരമണിക്കൂറോ ഒരു മണിക്കൂറോ നീളുന്ന വിനോദമാക്കി അങ്ങു മാറ്റുക. സെക- സ് നല്ലൊരു വ്യായാമം കൂടി ആണെന്ന് ഓർക്കാം. The great Indian kitchen സിനിമ കണ്ടപ്പോൾ എഴുതണം എന്ന് തോന്നിയത്.
കുറെയൊക്കെ വീടുകളിൽ ആവശ്യമില്ലാത്ത ശീലങ്ങൾ പഠിപ്പിക്കുന്നതിന് പിന്നിൽ സ്ത്രീകൾക്കും പങ്കുണ്ട്. വിവാഹശേഷം ആദ്യദിവസം തന്നെ ബെഡ് കോഫി ഇട്ട് ഭർത്താവിന് കൊടുത്തു തുടങ്ങുന്ന ശീലങ്ങൾ. മകൻ വളർന്ന് പന പോലെ വലുതായിട്ടും വസ്ത്രവും അടി-വസ്ത്രവും സ്വയം കഴുകണമെന്ന് പറയാത്ത അമ്മമാർ.
സെക- സ് ന് ഫോർ-പ്ലേ വേണമെന്ന് അവൾ പറയുമ്പോൾ “എല്ലാം അറിയാമല്ലേ” എന്ന ആക്ഷേപം. ഫോർ- പ്ളേ ഇല്ലാതെ സെക- സ് ചെയ്യുമ്പോൾ അവൾക്ക് വേദനിക്കുന്നത് കൊണ്ട് അവൾ അത് ആവശ്യപ്പെടുന്നു. സ്ത്രീക്ക് പുരുഷനെ പോലെ അതിവേഗം വികാരം വരില്ല. യോ- നി യിൽ വെറ്റ് ആകാതെ ലി- ഗം നേരെ എടുത്തു അങ്ങോട്ട് വെച്ചാൽ അവൾക്കത് അത്ര സുഖമുണ്ടാകില്ല. മതിയായ ലൂബ്രി ക്കേഷൻ വന്ന് അവിടെ നനവ് വന്നാൽ മാത്രമേ അവൾക്ക് വേദന കൂടാതെ സെക- സ് അസ്വദിക്കാനാകു.

ടേബിൾ മാനേർസ് പുറത്തു ശീലിക്കുകയും വീട്ടിൽ തോന്നിയ പോലെ താൻ ജീവിക്കും എന്ന് വാശിയുള്ള പുരുഷൻ. ഇതുപോലെ എത്രയോ വീടുകളിൽ തോന്നിയ സ്ഥലത്തു വസ്ത്രം ഊരിയിട്ടും, കുടിച്ച ഗ്ലാസ് അവിടെയും ഇവിടെയും വെച്ചും, അതിന്റെയൊക്കെ ബാക്കി സ്ത്രീകൾ ചെയ്തോളും എന്നു വിശ്വസിക്കുന്ന പുരുഷന്മാർ. വിശ്വാസം മാത്രമല്ല അതൊക്കെ എടുത്തു മാറ്റാനും ചെല്ലുന്ന സ്ത്രീകൾ. അതിന് പകരം “ഇത് അവിടെ കൊണ്ട് വെച്ചേ”, “ഇങ്ങനെ ഇനി വലിച്ചു വാരി ഇടരുത്” എന്നു പറയുന്ന സ്ത്രീകൾ നമ്മളിൽ എത്രപേരുണ്ട് ?
കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്നു പറയുന്നത് പോലെ എല്ലാം സഹിച്ചും ശീലിച്ചും ജീവിക്കാൻ ആണെങ്കിൽ അങ്ങനെ തന്നെ ജീവിതകാലം മുഴുവൻ ജീവിക്കേണ്ടി വരും. വാ തുറന്ന് കാര്യങ്ങൾ പറയേണ്ടിടത്തു പറയുക. വ്യക്തിത്വത്തോടും ആത്മാഭിമാനത്തോടും കൂടി ജീവിക്കുക. ഒരു സ്ത്രീയായത് കൊണ്ട് “ഇങ്ങനെ” ജീവിക്കണം എന്നു വിശ്വസിക്കരുത്. മാറ്റം നിങ്ങളിൽ നിന്ന് തുടങ്ങട്ടെ. നിങ്ങളുടെ ആണ്മക്കളും പെണ്മക്കളും അത് കണ്ടു പഠിക്കട്ടെ. മകനെയും മകളെയും ലിംഗഭേദമില്ലാതെ വീടുകളിൽ വളർത്തുവാൻ ഓരോ രക്ഷക്കർത്താക്കളും ശ്രദ്ധിക്കണം. The great indian kitchen എന്ന സിനിമ കുടുംബത്തോടെ ഇരുന്ന് കാണേണ്ട ഒന്നാണ്. നമ്മുടെ ചിന്താഗതി മാറേണ്ട ഒരുപാട് കാര്യങ്ങൾ അതിൽ വരച്ചു കാട്ടുന്നുണ്ട്. ഇഷ്ടപ്പെട്ടു.