മലയാളം ഇ മാഗസിൻ.കോം

മൂന്നര സെന്റിൽ ചുരുങ്ങിയ ചെലവിൽ നിർമ്മിച്ച ഒരു ഇരുനില വീട്‌, പ്ളാനും വിശദാംശങ്ങളും ഇതാ!

തിരുവനന്തപുരത്തിന്റെ നഗരഹൃദയത്തിൽ നിന്ന്‌ മാറി തിരുമല – പേയാട് റോഡിൽ കുണ്ടമൺകടവിൽ പ്രശാന്തസുന്ദരമായ ഇരുനിലവീട്‌. വീടിനടുത്തുള്ള പുഴയിൽ നിന്നും വീശുന്ന കുളിർകാറ്റേറ്റ്‌ വിശ്രമിക്കുമ്പോൾ എസ്‌. ബി. ടി ബാങ്ക്‌ ഉദ്യോഗസ്ഥനായ വീട്ടുടമ, ശ്രീകുമാറിന്‌ നന്ദി പറയാനുള്ളത്‌ തിരുവനന്തപുരം എസ്‌. എച്ച്‌ ഹോംസിലെ ഡിസൈനർമാരായ ശിവകുമാറിനോടും ഹരീന്ദ്രകുമാറിനോടുമാണ്‌.

“വീട്ടിൽ മൂന്ന്‌ ബെഡ്‌റൂം എങ്കിലും വേണം എന്ന്‌ എനിക്കാഗ്രഹമുണ്ടായിരുന്നു. ട്രെപ്പിസോയ്ഡ്‌ ആകൃതിയിലുള്ള മൂന്ന്‌ സെന്റ്‌ ഭൂമിയിൽ ഇതെങ്ങനെ സാധ്യമാകും എന്നായിരുന്നു എന്റെ ആശങ്ക. എന്നാൽ അച്ഛനും അമ്മയും ഭാര്യയും മകളും അടങ്ങുന്ന എന്റെ കുടുംബത്തിന്‌ ഞാൻ ആഗ്രഹിച്ചത്‌ പോലെ, ആവശ്യത്തിന്‌ സ്ഥലസൗകര്യവും അകത്തളങ്ങളുമുള്ള ഒരു വീട്‌ എസ്‌. എച്ച്‌ ഹോംസ്‌ സാധ്യമാക്കി,” ശ്രീകുമാർ പറയുന്നു.

\"\"

പുറംമോടിയിലെ പുതുമ
കന്റംപ്രറി ശൈലിയിൽ ഉള്ള ഈ വസതിയുടെ, എക്‌സ്റ്റീരിയർ എലിവേഷനിലെ കറുപ്പ്‌, വെള്ള, ഗ്രെ നിറങ്ങൾക്കിടയിൽ നൽകിയിരിക്കുന്ന മഞ്ഞനിറം വീടിന്റെ മോടിക്കു മാറ്റു കൂട്ടുന്നു. ബോക്സ്‌ മാതൃകകളും പർഗോള ഡിസൈനും വീടിന്റെ ആകർഷകത്വം വർദ്ധിപ്പിക്കുന്നതോടൊപ്പം വീടിനു വലിപ്പക്കൂടുതൽ തോന്നിപ്പിക്കുന്നു.വീടിനു രണ്ടു ഗേറ്റുകളുണ്ട്‌. അതിൽ പെഡസ്ട്രിയൽ ഗേറ്റിന്‌ മുകളിൽ പ്രത്യേകം സ്ഥാപിച്ചിരിക്കുന്ന ലൈറ്റ്‌ അത്‌ വഴിയുള്ള രാത്രി നടത്തം സുഗമമാക്കുന്നു. സെഡാൻ മാതൃകയിലുള്ള ഒരു കാർ പാർക്ക്‌ ചെയ്യാനാവുന്ന വലിപ്പത്തിലാണ്‌ കാർ പോർച്ച്‌.

\"\"

ഉള്ളറിയുന്ന ഉൾക്കാഴ്ചകൾ
1500 സ്ക്വർഫീറ്റിൽ ഒരുക്കിയിരിക്കുന്ന ഈ ഇരുനിലവീടിന്റെ താഴത്തെ നിലയിൽ ലിവിങ്ങ്‌ റൂം, ഡൈനിങ്ങ്‌ റൂം, കിച്ചൺ, മാസ്റ്റർ ബെഡ്‌റൂം, സ്റ്റെയർ റൂം, സിറ്റ്‌ ഔട്ട്‌ എന്നിവയും മുകളിലെ നിലയിൽ ഒരു ലിവിങ്ങ്‌ റൂമും 2 ബെഡ്‌റൂമും ഒരു ബാൽക്കണിയും ആണുള്ളത്‌. മൂന്ന്‌ ബെഡ്‌റൂമും ബാത്ത്‌ അറ്റാച്ച്ഡ്‌ ആണ്‌. കൂടാതെ മുകളിലെ ലിവിങ്ങ്‌ റൂമിനോട്‌ ചേർന്നും ഒരു ബാത്ത്‌ റൂം ഉണ്ട്‌.

\"\"

സ്കൈലൈറ്റിൽ തിളങ്ങുന്ന സ്റ്റെയറുകൾ
സ്റ്റെയർകേസിന്റെ റൂഫിൽ നൽകിയിരിക്കുന്ന സ്കൈലൈറ്റ്‌ ആണ്‌ ഈ വീടിന്റെ മുഖ്യ ആകർഷണം. വീടിനകം മുഴുവനും ഈ സ്കൈലൈറ്റ്‌ കൊണ്ട്‌ വെളിച്ചം നിറഞ്ഞ്‌ താമസക്കാരെ ഉത്സാഹഭരിതരും ഉർജ്ജസ്വലരുമാക്കുന്നു. വിശാലമായ ലിവിങ്ങ്‌ റൂമിൽ സ്റ്റെയർകേസിനോട്‌ ചേർന്ന്‌ തുറന്ന ജനൽ ഉള്ളത്‌ കൊണ്ട്‌ വീടിനകത്തെ കളർ കോമ്പിനേഷൻ സ്കൈലൈറ്റിൽ കൂടുതൽ മനോഹരമാക്കുന്നു. വാസ്തുശാസ്ത്രപ്രകാരം വീടിന്റെ കന്നിമൂലയിൽ ബെഡ്‌ റൂമും അഗ്നികോണിൽ അടുക്കളയും നിർമ്മിച്ചിരിക്കുന്നു. തടി കൊണ്ടുള്ള മോഡുലാർ കിച്ചൻ ആണ്‌ മറ്റൊരു പ്രത്യേകത. ശരിയായ ക്രോസ്സ്‌ വെന്റിലേഷൻ ഉപയോഗിച്ചത്‌ കൊണ്ട്‌ വീടിനകത്തു നല്ല കാറ്റും വെളിച്ചവും ലഭ്യമാണ്‌. നല്ല തെളിച്ചമുള്ള വിട്രിഫൈഡ്‌ ടൈൽ വീടിനകത്തുള്ള വെളിച്ചം നല്ല പോലെ പ്രതിഫലിപ്പിക്കുന്നു. ടെറസിൽ റൂഫ്‌ ടോപ്‌ ചെയ്തിരിക്കുന്നത്‌ കൊണ്ട്‌ വീടിനകത്തു ചൂട്‌ നന്നേ കുറവാണ്‌. ഒപ്പം വാഷിംഗ്‌ മെഷീൻ വക്കാനും തുണി വിരിക്കാനും ഉള്ള സൗകര്യം ടെറസിൽ ഒരുക്കിയിട്ടുണ്ട്‌.

\"\"

വിശ്വാസ്യതയോടെ എസ്‌ എച്ച്‌ ഹോംസ്‌
“പരസ്യങ്ങളിലൂടെയല്ല മറിച്ച്‌, പാരമ്പര്യത്തിന്റെ കരുത്തിലും അനുഭവസ്ഥരുടെ വാക്കുകൾ കേട്ടറിഞ്ഞുമാണ്‌ ഉപഭോക്താക്കൾ കൂടുതലും എസ്‌. എച്ച്‌ ഹോംസിനെ സമീപിക്കുന്നത്‌. പ്രശസ്ത ആർക്കിടെക്റ്റ്‌ ജി. വിശ്വനാഥന്റെ ഒപ്പമുള്ള അനുഭവജ്ഞാനവും സത്യസന്ധമായ ഇടപഴകലും ആണ്‌ എസ്‌. എച്ച്‌. ഹോംസിന്റെ വിജയരഹസ്യം. ചെറിയ സ്ഥലപരിമിതിക്കുള്ളിൽ ആവശ്യക്കാർക്ക്‌ വേണ്ട രീതിയിൽ ബഡ്ജറ്റിനകത്തു സ്ഥലസൗകര്യം ഉള്ള വീടൊരുക്കുന്നതിൽ എസ്‌. എച്ച്‌. ഹോംസിലെ പാർട്ണർമാരായ ശിവകുമാറിനും ഹരീന്ദ്രകുമാറിനും പ്രത്യേക വൈദഗ്ദ്യം ഉണ്ട്‌. ഇവരുടെ പേരിലെ ആദ്യ അക്ഷരങ്ങളായ എസും എച്ചും ചേർന്നതാണ്‌ കമ്പനിയുടെ പേര്‌. ഇന്ത്യൻ കോൺക്രീറ്റ്‌ ഇന്റസ്ട്രീസും (ഐ. സി. ഐ ) അൾട്രാടെക്‌ സിമെന്റും ചേർന്ന്‌ സംഘടിപ്പിച്ച, 2016-ലെ തിരുവനന്തപുരത്തെ മികച്ച റെസിഡൻഷ്യൽ പ്രോജക്ടിന്‌ വേണ്ടി ഉള്ള മത്സരത്തിൽ ബെസ്‌റ്‌ ഡിസൈനർ വിഭാഗത്തിൽ എസ്‌. എച്ച്‌. ഹോംസ്‌ ഫൈനലിൽ എത്തിയിരുന്നു. കെട്ടിടനിർമാണ രംഗത്ത്‌ ഏതാണ്ട്‌ 18 വർഷത്തെ പാരമ്പര്യം ഉള്ള എസ്‌. എച്ച്‌ ഹോംസ്‌, കസ്റ്റമറിന്റെ മനസറിഞ്ഞു ബഡ്ജറ്റിനകത്തു വീടുണ്ടാക്കുന്നതിൽ നൈപുണ്യം നേടിയവരാണ്‌. കൊട്ടാരക്കരയിൽ നിർമാണം നടന്നു കൊണ്ടിരിക്കുന്ന ഗ്രേസ്‌ ഹോംസിന്റെ 12 വില്ല പ്രൊജക്റ്റ്‌ ആണ്‌ എസ്‌. എച്ച്‌. ഹോംസ്‌ ഇപ്പോൾ ഏറ്റെടുത്തു നടത്തുന്നത്‌. ബിൽഡിംഗ്‌ ഡിസൈൻ & കൺസൾട്ടൻസി, മോഡുലാർ കിച്ചൻ വർക്ക്‌, ഇന്റീരിയർ വർക്ക്‌, മെയിന്റനൻസ്‌ & റെനോവഷൻ വർക്ക്‌, ടോട്ടൽ സ്റ്റേഷൻ സർവ്വേ എന്നിവ എസ്‌. എച്ച്‌. ഹോംസ്‌ ഭംഗിയായി നിർവഹിക്കുന്നു.

വിശദാംശങ്ങൾ അറിയാനും, നിർമ്മാണ സഹായത്തിനും വിളിക്കൂ: 9544423299, 9544427166
S H Homes, T C 9/1541 (2), Near Kesavapuram Bridge, Sasthamangalam, Trivandrum.
e-mail: shhomestvm@yahoo.in, Web: www.shhomes.in

Source Credit: Sandra Magazine

Avatar

Staff Reporter