17
February, 2019
Sunday
07:47 AM
banner
banner
banner

കുട്ടിയുടുപ്പിട്ട്‌ പ്രശസ്തയാകാൻ ശ്രമിച്ച യുവതിക്ക്‌ മാധ്യമപ്രവർത്തക കൊടുത്തത്‌ മാസ്‌ മറുപടി, പോസ്റ്റ്‌ വൈറൽ

കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വളരെയേറെ ചര്‍ച്ചയായ വിഷയമാണ് ജോമോള്‍ ജോസഫ് എന്ന വീട്ടമ്മയുടെ പോസ്റ്റ്. കുഞ്ഞുടുപ്പ് ഇട്ടുനടക്കുന്നത് കൊണ്ട് ഇപ്പ കിട്ടുമെന്നു കരുതണ്ട എന്ന പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ച ഈ പോസ്റ്റിനെതിരെ പ്രതികരിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, മാധ്യമപ്രവര്‍ത്തകയായ ഷെഹിന ഹിദായത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ചകള്‍ക്ക് നയിച്ചിരിക്കുകയാണ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി പെണ്ണിന് എന്തും കാണിക്കാമെന്നോ???… കുട്ടിയുടുപ്പിട്ടാണോ ഇതിനെല്ലാം ഉത്തരം പറയേണ്ടത്?

പെണ്ണിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മുന്‍നിര്‍ത്തി വരുന്ന പോസ്റ്റുകള്‍ നമ്മള്‍ കാണാറുണ്ട്. കണ്ട കാര്യം പറയാതിരിക്കാന്‍ വയ്യ… സ്ത്രീകള്‍ക്ക് സമത്വവും സ്വാതന്ത്ര്യവും വേണമെന്നുള്ളത് നൂറു ശതമാനവും ശരിയാണ്. അംഗീകരിക്കേണ്ടതു തന്നെയാണ്… എന്നു കരുതി സ്വന്തം ശരീരഭാഗങ്ങള്‍ പലതും കാണിച്ച് ആണുങ്ങളെ ആകര്‍ഷിക്കും വിധത്തില്‍ വസ്ത്രം ധരിച്ചുള്ള ഫോട്ടോയും ഇട്ട് അതിനൊരു ക്യാപ്ഷനും നല്‍കി ആവിഷ്‌കാര സ്വാതന്ത്ര്യമാണ്, ഇതെന്റെ ഇഷ്ടമാണെന്നു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടുന്നത് വെറും ഊളത്തരം മാത്രമല്ലേ ചേച്ചിമാരെ…..

ഒരാള്‍ എങ്ങനെ നടക്കണം, എന്തു വസ്ത്രം ധരിക്കണം എന്നത് വ്യക്തിപരമായ കാര്യമാണ്… അതില്‍ മറ്റൊരാള്‍ക്ക് ഇടപെടേണ്ട ഒരു കാര്യവുമില്ല പക്ഷേ, ഇമ്മാതിരിയുള്ള കോപ്രായങ്ങള്‍ കാട്ടിയിട്ട് അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് കയ്യടി നേടുമ്പോള്‍ നിങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യം തിരിച്ചുകിട്ടുന്നുവോ?…. (അല്ല,,, എന്റെ ഒരു സംശയമാണേ..)

ഇന്നൊരു പോസ്റ്റ് കാണാനിടയായി… ഒരു വീട്ടമ്മയുടെ… ഫേസ്ബുക്കിന്റെ കാര്യമാണ് ആ പോസ്റ്റില്‍ കൂടുതലും പരാമര്‍ശിച്ചിട്ടുള്ളത്. അവര്‍ക്കു വരുന്ന മെസേജുകളുടെയും ഫോണ്‍ കോളുകളുടെയും ഫോട്ടോകള്‍ക്കു വരുന്ന കമന്റുകളുടെ കാര്യമാണ് പറഞ്ഞിട്ടുള്ളത്… ഇതിനു പ്രതികരിക്കാന്‍ സമയം കിട്ടുന്നില്ലെന്നാണ് ഇവരുടെ വാദം… അപ്പോ സമയം ഉണ്ടായിരുന്നെങ്കിലോ… (????????????)… മറ്റൊരു സംശയം,, ആ ചേച്ചിയുടെ ഫേസ്ബുക്കില്‍ ബ്ലോക്കിംഗ് ഓപ്ഷന്‍ ഇല്ലെന്നുണ്ടോ?….

ആണുങ്ങള്‍ എല്ലാം ശരിയാണെന്നു പറയുന്നില്ല,, ഫേസ്ബുക്കില്‍ ഒരു പെണ്‍കുട്ടിയുടെ അക്കൗണ്ട് കണ്ടാല്‍ അത് ഫേക്കാണേല്‍ കൂടി നിരവധി റിക്വസ്റ്റുകളും മെസേജുകളും ആ അക്കൗണ്ടില്‍ വരും… അതില്‍ ആരെ അക്‌സെപ്റ്റ് ചെയ്യണം, ആരോട് കൂട്ടുകൂടണം എന്നത് നമ്മള്‍ തീരുമാനിക്കേണ്ടതാണ്… അല്ലാതെ,, അവര്‍ക്കൊരു അവസരം കൊടുത്തിട്ട് അവര്‍ അങ്ങനെ പറഞ്ഞു ഇങ്ങനെ ചെയ്തുവെന്ന് പ്രതികരിക്കുന്നതല്ല Heroism…

പെണ്ണിന്റെ പിറകെ നടക്കുന്ന ആണുങ്ങള്‍ മാത്രമല്ല, നമ്മുടെ സമൂഹത്തില്‍ അല്ല നമ്മുടെ കൂടെയുള്ളത്… സ്വന്തം അല്ലെങ്കില്‍ കൂടി കൂടപ്പിറപ്പായി കാണുന്ന ആണുങ്ങളും ഉണ്ട്….കുട്ടിയുടുപ്പ് ഇട്ട് ശരീരഭാഗങ്ങള്‍ കാണിച്ച് ഇതാണെന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് ഉറക്കെ വിളിച്ചുപറയുന്നവര്‍ ഒന്നോര്‍ക്കണം… ഇങ്ങനെയാണോ സ്ത്രീകളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ നേടിയെടുക്കേണ്ടത്….? ഇത്തരത്തിലുള്ള പോസ്റ്റുകളെ സ്‌പ്പോര്‍ട്ട് ചെയ്യുന്നവരോട് പുച്ഛം മാത്രം…

[yuzo_related]

Comments



Related Articles & Comments