മലയാളം ഇ മാഗസിൻ.കോം

അന്ന്‌ നായികമാർക്ക്‌ ശരീരപുഷ്ടി ഉണ്ടാകാന്‌ നന്നായി ഭക്ഷണം കഴിപ്പിക്കും അതിനു പുറമെ ഇഞ്ചക്‌ഷനും എടുപ്പിക്കും: കാരണം വെളിപ്പെടുത്തി നടി ഷീല

മലയാള സിനിയക്ക്‌ ഒരു പിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച സൂപ്പർ നായികയാണ്‌ ഷീല. ഗിന്നസ്‌ റെക്കോർഡിൽ വരെ ഇടം പിടിച്ച നായിക. കള്ളിച്ചെല്ലമ്മയിലെ ചെല്ലമ്മയും ചെമ്മീനിലെ കറുത്തമ്മയും മുതൽ മനസിനക്കരെയിലെ കൊച്ചുത്രേസ്യ തുടങ്ങി മലയാളി എക്കാലവും മനസിൽ സൂക്ഷിക്കുന്ന എണ്ണമറ്റ കഥാപാത്രങ്ങൾ അവിസ്മരണീയമാക്കാൻ ഭാഗ്യം ലഭിച്ച നടിയാണ്‌ ഷീല.

പഴയ കാലത്ത്‌ നായികമാർ നേരിട്ട ചില അനുഭവങ്ങൾ തുറന്നു പറയുകയാണ്‌ താരം ഇപ്പോൾ. ഞങ്ങളുടെയൊക്കെ കാലത്ത്‌ നായികമാർക്ക്‌ വണ്ണം വേണം. ശരീരപുഷ്ടി വളർത്താൻ നന്നായി ഭക്ഷണം കഴിപ്പിക്കുമായിരുന്നു. അതിന്‌ പുറമെ ഇൻജക്ഷനുമുണ്ടാകും. അന്ന്‌ അതുകൊണ്ട്‌ തന്നെ നടിമാരൊക്കെ തിന്നുകൂട്ടി. പക്ഷെ ഇന്നു നടിമാർ പട്ടിണി കിടന്നു വണ്ണ കുറയ്ക്കുന്നു. സങ്കടം തോന്നും. ലക്ഷങ്ങൾ പ്രതിഫലം വാങ്ങിയിട്ട്‌ എന്താ കാര്യം? ഇഷ്ടമുള്ളത്‌ വയറുനിറയെ കഴിക്കാൻ യോഗമില്ല.

അതുപോലെ തന്നെ ഇപ്പോഴത്തെ പെൺകുട്ടികളൊക്കെ നല്ല കഴിവുള്ളവരാണ്‌. എന്നിട്ടെന്താ കാര്യം ഞങ്ങളുടെ കാലത്തേതു പോലെ നല്ല കഥാപാത്രങ്ങൾ കിട്ടുന്നുണ്ടോ? നായികയായി അഭിനയിക്കുന്ന സൂപ്പർ താരം നയൻതാര പോലും കറിവേപ്പിലെ പോലെ നായകന്റെ കൂടെ നാലോ അഞ്ചോ സീനിൽ കാണും. പിന്നെ കാണില്ല ഷീല കൂട്ടിച്ചേർത്തു.

പണ്ടൊക്കെ കുടുംബ സമേതമായിരുന്നു തീയറ്ററിൽ പോയി സിനിമ കണ്ടിരുന്നത്‌. എന്നാൽ ഇപ്പോൾ എത്ര സ്ത്രീകൾ തീയേറ്ററിൽ പോയി സിനിമ കാണുന്നുവെന്നും എല്ലാവരും സീരിയലിന്‌ മുന്നിലല്ലേയെന്നും ഷീല ചോദിക്കുന്നുണ്ട്‌.

Avatar

Staff Reporter