മലയാളം ഇ മാഗസിൻ.കോം

നിങ്ങൾക്ക്‌ കിട്ടിയത്‌ ഷേപ്പ്‌ലെസ്‌ ആയ പ്രോപ്പർട്ടിയാണോ? വിഷമിക്കേണ്ട, സ്വപ്ന ഭവനം അവിടെ തന്നെ നിർമ്മിക്കാം!

ഗൃഹനിർമ്മാണത്തിനായി ഒരുങ്ങുന്ന പലർക്കും തലവേദനയാകുന്നതാണ്‌ ചെറിയ പ്ലോട്ടുകൾ, വീതികുറഞ്ഞതും വിചിത്രമായ ആകൃതിയുള്ളതുമായ പ്ലോട്ടുകലും. വീട് വെക്കുവാൻ സാധിക്കില്ല എന്ന് കരുതി പലരും ഇത്തരം പ്ലോട്ടുകൾ ഒഴിവാക്കാറാണ്‌ പതിവ്. എന്നാൽ മികച്ച രീതിയിൽ ആസൂത്രണം ചെയ്താൽ മനസ്സിനിണങ്ങിയ രീതിയിൽ സൗകര്യങ്ങളോടെ നല്ല വീടുകൾ സാക്ഷാത്കരികുവാൻ സാധിക്കും.

നാട്ടിൻ പുറങ്ങളിൽ പലരും പ്രാദേശികമായി വാസ്തു പ്രാക്ടീസ് ചെയ്യുന്ന ആളുകളെ ആണ്‌ സമീപിക്കുക, പലപ്പോഴും മികച്ച പ്രൊഫഷണൽസിനെ സമീപിക്കുവാൻ ആളുകൾ തയ്യാറാകില്ല. പ്രൊഫഷണലിസത്തിന്റെ സാധ്യതകൽ നേരിട്ടു കാണുകയും അതിന്റെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്യുന പ്രവാസികൾ പോലും പലപ്പോഴുംവീട് ഡിസൈൻ ചെയ്യുന്നതിനായി പ്രൊഫഷണലുകളെ സമീപിക്കാൻ വിമുഖത കാണിക്കുന്നു. ഇത് മൂലം ലഭ്യമായ സ്ഥലത്ത് അതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് മികച്ച രീതിയിൽ ഉള്ള ഡിസൈനുകൾ ലഭിക്കാതെയും വരുന്നു.

പ്രൊഫഷണൽസിനെ കോണ്ട് ഡിസൈൻ തയ്യാറാക്കി ആവശ്യമെങ്കിൽ വാസ്തു പ്രാക്ടീസ് ചെയ്യുന്നവരുമായി അളവുകൾ സംബന്ധിച്ചും മറ്റും ഏകോപിപ്പിക്കുക. ഭൂമിയുടെ പരിമിതികൾ മൂലം ഇഷ്ടപ്പെട്ട രീതിയിൽ ഉള്ള വീടു നിർമ്മിക്കുവാൻ സാധിക്കില്ല എന്ന് കരുതി വിട്ട് കളയും മുമ്പെ മികച്ച ആർക്കിടെക്ടിന്റേയോ ഡിസൈനറുടേയോ സേവനത്തിനായി സമീപിക്കുക.

ഡിസൈനറും എഴുത്തുകാരനുമായ സതീഷ് പാർപ്പിടം തയ്യാറാക്കിയ ഒരു പ്ലാൻ. 20 മുതൽ 22 ലക്ഷം രൂപ ബഡ്ജറ്റിൽ ഈ വീടിന്റെ നിർമ്മാണം പൂർത്തിയാക്കാം. കൂടുതൽ വിശദാംശങ്ങൾ അറിയാൻ paarppidam@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടുക!

\"\" \"\"

Avatar

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor