പ്രേക്ഷകരുടെ ഇഷ്ട നടിയാണ് ഷംന കാസിം. അഭിനേത്രി എന്നതിനുപുറമെ മികച്ച നര്‍ത്തകി കൂടിയാണ് ഷംന. 1989 ഫെബ്രുവരി 1ന് കണ്ണൂരില്‍ ജനനം. അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. എന്നിട്ടും എന്ന മലയാളചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്‍, എന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍. 2007ല്‍ പ്രദര്‍ശനത്തിനെത്തിയ അലിഭായ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയായിട്ടാണ് അഭിനയിച്ചത്. മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ് -തെലുഗു ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ അമ്മയാകാനൊരുങ്ങുന്നു എന്ന സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ് നടി ഷംനാ കാസിം. 2022 ഒക്ടോബർ 25നാണ് താരം വിവാഹിതയായത്. നടിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഈ സന്തോഷ വാർത്ത അറിയിച്ചത്. വാർത്തയറിഞ്ഞതോടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായെത്തിയത്.
മാതാപിതാക്കൾക്കൊപ്പമിരുന്നാണ് ഷംന പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ചത്. തന്റെ മാതാപിതാക്കൾ വീണ്ടും മുത്തച്ഛനും മുത്തശ്ശിയുമാകാൻ പോകുകയാണെന്നാണ് ഷംന പറഞ്ഞത്. കുടുംബാംഗങ്ങൾക്കൊപ്പം കേക്കുമുറിച്ചാണ് ആഘോഷിച്ചത്.
ജെബിഎസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. ദുബായിയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. അന്യഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്.
YOU MAY ALSO LIKE THIS VIDEO, സിനിമയ്ക്കായി Bikini ധരിക്കാൻ തയ്യാർ! പക്ഷെ ആൾക്കാരുടെ ആവശ്യങ്ങൾ വേറെയാണ്, Janaki Sudheer Bigg Boss