മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് ഷമ്മി തിലകന്‍. അഭിനേതാവെന്ന നിലയിലും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയുമെല്ലാം ഷമ്മി തിലകന്‍ കയ്യടി നേടിയിട്ടുണ്ട്. തന്റെ നിലപാടുകളിലൂടേയും ഷമ്മി തിലകന്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. അച്ഛന്‍ തിലകനെ പോലെ തന്നെ തനിക്ക് ന്യായമെന്ന് തോന്നുന്നത് മറയില്ലാതെ പറയുന്ന വ്യക്തിയാണ് ഷമ്മി. താരസംഘടനയായ അമ്മയുടെ നിലപാടുകള്‍ക്കെതിരെ പലപ്പോഴും ഷമ്മി ശബ്ദമുയര്‍ത്തിയിട്ടുണ്ട്.
അഭിനയിക്കാന്‍ കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ ശക്തമായ കഥാപാത്രങ്ങള്‍ ഡബ്ബ് ചെയ്യാന്‍ കിട്ടുന്ന പ്രവണത കൂടാന്‍ തുടങ്ങിയപ്പോഴാണ് ഡബ്ബ് ചെയ്യുന്നത് നിര്‍ത്തിയതെന്ന് ഷമ്മി. പ്രേംനസീറിനും കമല്‍ ഹാസനും വേണ്ടിയൊക്കെ അവരുടെ ശബ്ദത്തില്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. നായകന് തുല്യായതോ നായകന് മുകളില്‍ നില്‍ക്കുന്നതോ ആയ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഡബ്ബ് ചെയ്തിട്ടുള്ളത്. ഗസല്‍ സിനിമയില്‍ നാസറിന് വേണ്ടി ഡബ്ബ് ചെയ്തപ്പോള്‍ അവാര്‍ഡ് കിട്ടിയിരുന്നു. കൊണ്ടോട്ടി സ്ലാങ്ങ് കൂടിയാണ് ആ സിനിമയില്‍. അങ്ങനെയുള്ള പ്രകടനങ്ങള്‍ അഭിനയത്തില്‍ ഞാന്‍ ചെയ്തിട്ടില്ല.

എനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെക്കാള്‍ പവര്‍ഫുള്ളായി മറ്റുള്ള കഥാപാത്രങ്ങള്‍ക്കായി ഡബ്ബ് ചെയ്യേണ്ടി വരും. അതുകൊണ്ടാമ് ഞാന്‍ ഡബ്ബിഗ് നിര്‍ത്തിവെച്ചത്. കുറെ നാളുകള്‍ക്ക് ശേഷം എനിക്ക് പറ്റില്ലെന്ന് പറയാന്‍ തുടങ്ങി. അതിനി വേറെ ഒരാള്‍ക്ക് കൊടുക്കാന്‍ വയ്യ. പുലി മുരുകനില്‍ ഡാഡി ഗിരിജ എന്ന കഥാപാത്രത്തിനായി ഡബ്ബ് ചെയ്യാന്‍ വേണ്ടി മൂന്ന് ലക്ഷം രൂപ എനിക്ക് വാഗ്ദാനം ചെയ്തതാണ്. ഞാന്‍ ചെയ്യില്ലെന്നും വേറെ ആളെ വെച്ച് ചെയ്യാനും പറഞ്ഞു. എന്റെ വോയിസ് എനിക്ക് മാത്രമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കസ്തൂരിമാന്‍ സിനിമയുടെ തമിഴ് റീമേക്കില്‍ എന്റെ കഥാപാത്രത്തെ ഞാന്‍ തന്നെയാണ് അവതരിപ്പിച്ചത്. തമിഴില്‍ നിന്നും പ്രകാശ് രാജടക്കമുള്ള പല നടന്മാര്‍ക്കും ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. എന്നാല്‍ എന്റെ പടം അവിടെ ചെന്നപ്പോള്‍ എനിക്ക് വേണ്ടി ചെയ്യാന്‍ ഒറ്റൊരുത്തനും തയ്യാറായില്ല. ആരും വരാതായപ്പോള്‍ ജൂനിയറായ ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെകൊണ്ടാണ് ചെയ്തത്. അത് എന്നോട് കാണിച്ച അനീതിയല്ലേ.
ഇവന്മാര്‍ എനിക്ക് ചെയ്തില്ലെങ്കില്‍ പിന്നെ ഞാന്‍ എന്തിനാണ് ഇവന്മാര്‍ക്ക് ചെയ്യുന്നത്. മലയാളം ഇവന്റേയൊന്നും വായില്‍ വരില്ല. എബിസിഡി എന്ന് ഡയലോഗ് പറഞ്ഞിട്ട് പോകും. അതിനെ പിന്നെ ഡയലോഗാക്കി അതിന്റെ ഭാവത്തില്‍ ചെയ്യുന്നതാണ് എന്റെ ജോലിയെന്നും ഷമ്മി വ്യക്തമാക്കി.
YOU MAY ALSO LIKE THIS VIDEO, ദിലീപേട്ടനെയും കാവ്യയെയും പണ്ടേ അറിയാം! ഗോസിപ്പുകാർക്കും ഓൺലൈൻ മാധ്യമങ്ങൾക്കും എന്നെക്കുറിച്ച് എന്തറിയാം?