മലയാളം ഇ മാഗസിൻ.കോം

തന്റെ വളിപ്പുകൾ ഇവിടെ വേണ്ട, തന്നെ ജയിപ്പിച്ചു വിട്ടതിന് സിപിഎമ്മിനെ പറഞ്ഞാൽ മതി: മുകേഷിനെതിരെ ഷമ്മി തിലകൻ

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരരോപിതൻ ആയതിനെ തുടർന്ന് താരസംഘടനയിൽ നിന്നും പുറത്താക്കിയ നടൻ ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കാൻ ഉള്ള സംഘടനയുടെ നീക്കം സംഘടനയെ പ്രതിസന്ധിയിൽ ആഴ്ത്തിയിരുന്നു.

\"\"

ഇതിന്റെ ഭാഗമായി താരസംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഷമ്മി തിലകനും മുകേഷും തമ്മില്‍ വാക്കേറ്റം ഉണ്ടായിരിക്കുക ആണ്. താരസംഘടനയും ആയി ധാരാളം പ്രശ്നങ്ങൾ നിലവിൽ ഉള്ള സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചാല്‍ പ്രശ്‌നമുണ്ടാക്കുമെന്ന് മുകേഷ് ഭീഷണിപ്പെടുത്തിയെന്ന ഷമ്മി തിലകന്റെ ആരോപണമാണ് ഇവർക്കിടയിൽ തര്‍ക്കത്തിന് കാരണമായത്. വാക്കേറ്റം കൈയാങ്കളിയുടെ വക്കോളമെത്തിയെങ്കിലും അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ ഇടപെട്ട് ഇരുവരേയും അനുനയിപ്പിച്ചു.

മരിച്ചു പോയ മഹാനടൻ തിലകനും അമ്മ സംഘടനയും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനാണ് ഷമ്മി തിലകനെ ചൊവ്വാഴ്ചത്തെ അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിലേക്ക് ക്ഷണിച്ചത്. യോഗത്തിൽ ഷമ്മി തിലകന്‍ സംസാരിക്കുന്നതിനിടയില്‍ മുകേഷ് തനിക്ക് പാരവെച്ചെന്ന ആരോപണം അദ്ദേഹം ഉയര്‍ത്തി.

\"\"

\’വിനയന്റെ ചിത്രത്തില്‍ അഭിനയിക്കാനായി അമ്പതിനായിരം രൂപ അഡ്വാന്‍സ് വാങ്ങിയ തനിക്ക് പാരവെച്ചത് ഇയാളാണ്\’ എന്നാണ് ഷമ്മി തിലകൻ മുകേഷിനെ നോക്കി പറഞ്ഞത്. ഇത് കേട്ട് \’ഞാന്‍ അവസരങ്ങള്‍ ഇല്ലാതാക്കിയോ\’ എന്നു ഷമ്മി തിലകനോട് മുകേഷും ചോദിച്ചു. തുടർന്ന് അവസരങ്ങള്‍ ഇല്ലാതാക്കുകയല്ല, വിനയന്റെ സിനിമയില്‍ അഭിനയിച്ചാല്‍ പിന്നെ നീ അനുഭവിക്കും\’ എന്നു ആണ് മുകേഷ് തന്നോട് പറഞ്ഞതെന്ന് ഷമ്മി തിലകൻ പറഞ്ഞു.

\’മാന്നാര്‍ മത്തായി സ്പീക്കിങ്2\’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു മുകേഷ് തന്നോട് ഇങ്ങിനെ പറഞ്ഞതെന്നും ഷമ്മി തിലകൻ പറഞ്ഞു. കൂടാതെ താൻ വിനയന്റെ സിനിമയില്‍ അഭിനയിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ മുകേഷാണ് വലുതാക്കിയതെന്നും ഇതേത്തുടര്‍ന്ന് തന്റെ കുടുംബത്തിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും ഷമ്മി തിലകൻ മുകേഷിനെതിരെ ആരോപണം ഉന്നയിച്ചു.

\"\"

എന്നാൽ ഈ ആരോപണങ്ങളെ തിലകനെയും ഷമ്മിയെയും ചേര്‍ത്ത് തമാശപറഞ്ഞുകൊണ്ടാണ് മുകേഷ് നേരിട്ടത്. മുകേഷിന്റെ തമാശ രൂപത്തിൽ ഉള്ള ഈ പ്രതികരണം ഷമ്മിയെ കുപിതനാക്കി മാറ്റുകയും \’തന്റെ വളിപ്പുകള്‍ ഇവിടെ വേണ്ടെന്നും തന്നെ ജയിപ്പിച്ചു വിട്ടതിന് സിപിഎമ്മിനെ പറഞ്ഞാല്‍മതി\’യെന്നും ഷമ്മി തിലകൻ പറയുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ ഉണ്ടായിരുന്ന ചെറിയ വാക്കേറ്റം വലിയ വാക് തര്‍ക്കമായി മാറി. വാക്കേറ്റം കൈയാങ്കളിയിലേക്ക് നീങ്ങുന്നുവെന്ന് കണ്ടാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടത്.

Avatar

Malu Sheheerkhan

Malu Sheheerkhan | Executive Editor