16
January, 2019
Wednesday
01:08 PM
banner
banner
banner

തനിക്ക്‌ അപ്രഖ്യാപിത വിലക്ക്‌: കയ്പ്പേറിയ ആ ദുരനുഭവം വെളിപ്പെടുത്തി നടി ഷക്കീല രംഗത്ത്‌!

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്തെ ഹോട്ട് നായിക ആയിരുന്നു ഷക്കീല. നീലചിത്രങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ എന്നും മുഖ്യധാരാ സിനിമകളിൽ നിന്ന് എല്ലാവരും ഷക്കീലയെ മാറ്റി നിർത്തിയിരുന്നു. അത്തരത്തിൽ സിനിമാ ലോകത്ത് തനിക്ക് നേരിടേണ്ടി വന്ന ചില ദുരനുഭവങ്ങൾ നടി ഷക്കീല തന്നെ പങ്കു വയ്ക്കുക ആണ്.

എന്നും മുഖ്യധാരാ ചിത്രങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെട്ടപ്പോഴും ബോളിവുഡിൽ നിന്ന് ഷക്കീലയെ തേടി വന്ന ഒരു സൂപ്പർതാര ചിത്രത്തിന്റെ ഒാഫർ നിരസിച്ചതിനെ കുറിച്ച് ഷക്കീല പറയുന്നത് ഞെട്ടിക്കുന്ന വസ്തുതകൾ ആണ്.

‘തെലുങ്ക്, മലയാളം, തമിഴ് തുടങ്ങിയ തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ബോളിവുഡിലേക്ക് പോകണമെന്ന് താൻ ആഗ്രഹിച്ചിരുന്നില്ല എന്നും അങ്ങനെയിരിക്കെയാണ് തന്നെ ചെന്നൈ എക്സ്പ്രസ് എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലേക്ക് വിളിക്കുന്നത് എന്നും അവർ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചെന്നൈ എക്സ്പ്രസ് പോലെ ഉള്ള ഒരു ബിഗ് സ്റ്റാർ മൂവി ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ച് ഷക്കീല മനസു തുറന്നത്.

‘ഷാരൂഖ് ഖാൻ, രോഹിത് ഷെട്ടി അങ്ങനെയാരെയും താൻ നേരിട്ട് കണ്ടിട്ടില്ല എന്നും എത്ര ദിവസത്തെ ഷെഡ്യൂൾ ഉണ്ടെന്ന് പറഞ്ഞിട്ടുമില്ലായിരുന്നു എന്നും എന്നാൽ ദിവസം 20,000 രൂപ നൽകാമെന്ന് അവർ പറഞ്ഞതായും ഷക്കീല പറഞ്ഞു. സത്യരാജിനൊപ്പം പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കേണ്ടതെന്ന് അവർ തന്നോട് പറഞ്ഞു എന്നും ഷക്കീല പറയുന്നു. എന്നാൽ ഒരുപാട് ദിവസം വീട്ട നിന്ന് മാറി നില്ക്കേണ്ടി വരുമെന്ന സാഹചര്യം വന്നപ്പോൾ താൻ ചിത്രത്തൽ നിന്ന് പിന്മാറി എന്നും ഷക്കീല പറഞ്ഞു.

‘ഒരു കാലത്ത് പല മുഖ്യധാരാ ചിത്രങ്ങളും തന്റെ സിനിമകൾക്കൊപ്പം പിടിച്ചു നില്ക്കാനാകാതെ വിഷമിച്ചിട്ടുണ്ട്. അന്ന് വെള്ളിയാഴ്ചകൾ സംവിധായകർക്ക് ഒരു വലിയ കടമ്പയായിരുന്നു. അതേതുടർന്ന് മുഖ്യധാരാ സിനിമകളിൽ തന്നെ അഭിനയിപ്പിക്കില്ല എന്ന് ചിലർ തീരുമാനിച്ചിരുന്നു എന്നും അത് ഒരു അപ്രഖ്യാപിത വിലക്ക് ആയിരുന്നു എന്നും ഷക്കീല പറയുന്നു.

‘തന്റെ സിനിമകൾ സദാചാര ബോധത്തിന്റെ പേരിലല്ല ഒരിക്കലും നിരോധിക്കപ്പെട്ടത് എന്നും കച്ചവട താല്പര്യങ്ങൾക്ക് വേണ്ടിയായിരുന്നു എന്നും താൻ അഭിനയിച്ചാൽ സിനിമകൾ നീല ചിത്രങ്ങളായി മാറും എന്ന് ചില സംവിധായകർ തന്നോട് പറഞ്ഞിട്ടുണ്ട് എന്നും അവർ പറയുന്നു. അതുകൊണ്ടു തന്നെ മുഖ്യധാരാ സിനിമകളിൽ നിന്ന് താൻ അകലം പാലിച്ചു എന്നും ഷക്കീല വ്യക്തമാക്കി.

[yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments