കഴിഞ്ഞ ദിവസമാണ് നടി ഷക്കീലയുമായി ബന്ധപ്പെട്ട് വൻ വിവാദം ഉണ്ടായത്. സിനിമാ പ്രമോഷന് എത്തിയ നടിക്ക് സുരക്ഷാ കാരണങ്ങൾ പറഞ്ഞ് പ്രവേശന അനുമതി നിഷേധിക്കുകയായിരുന്നു. സംഭവം വൻ വിവാദമായതോടെ ഇത് തനിക്ക് പുതിയ അനുഭവം അല്ലെന്ന് പറഞ്ഞ് ഷക്കീല തന്നെ രംഗത്ത് വന്നിരുന്നു. ഇതിനോടൊപ്പം അവർ മുൻപ് പറഞ്ഞ ചില കാര്യങ്ങളും സാമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
അധികം സമ്പത്തൊന്നും ഒരു കാലത്തും മോഹിച്ചിട്ടില്ലെന്ന് ഷക്കീല. ഇന്നുവരെ തെറ്റായ മാർഗങ്ങളിൽ പണം സമ്പാദിക്കാൻ തുനിഞ്ഞിട്ടില്ല. അങ്ങനെ ജീവിക്കേണ്ട ഗതികേട് ഇപ്പോഴും ഷക്കീലയ്ക്കില്ലെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. അറിയുമോ ഇരുപതു വർഷമായി ഞാൻ സിനിമയിലുണ്ട്.
പക്ഷേ, ഇപ്പോഴും വാടകക്കാരിയാണ്. വീടിന് പതിനായിരം രൂപയാണ് വാടക. ഇതുവരെ കൃത്യമായി വാടക കൊടുക്കാൻ കഴിഞ്ഞു, തെറ്റായ വഴികളിലൂടെ സഞ്ചരിക്കാതെതന്നെ. ഇപ്പോൾ നാൽപ്പത്തി മൂന്ന് വയസായി. മറ്റു മാർഗങ്ങളിൽ നാലു കാശ് സമ്പാദിച്ചിരുന്നുവെങ്കിൽ അക്കൗണ്ടിൽ കോടികൾ ഉണ്ടാവുമായിരുന്നു. ഒരു പുരുഷനും മോശമായി എന്നെ സമീപിക്കാൻ കഴിയില്ലെന്നു ഷക്കീല പറഞ്ഞു.
സത്യസന്ധമായി പറഞ്ഞാൽ എനിക്ക് 1000 രൂപ പോലും സമ്പാദ്യമില്ല. തിരക്കുള്ള സമയത്തു പോലും അഭിനയിക്കുക അതിന് കിട്ടിയ ചെക്കുകൾ അമ്മയെ ഏൽപ്പിക്കുക അതിൽ കവിഞ്ഞൊന്നും ചിന്തിച്ചിരുന്നില്ല. അമ്മ പണം ചേച്ചിയെ ഏൽപിക്കും. അവർ പണമെല്ലാം സ്വന്തം അക്കൗണ്ടിൽ നിക്ഷേപിച്ചു. ചേച്ചി ഇപ്പോൾ കോടീശ്വരിയാണ്. ഷക്കീല പറഞ്ഞു.
താൻ ഒരുപാട് പേരെ പ്രണയിച്ചിരുന്നുവെന്നും ഷക്കീല തുറന്നു പറയുന്നു. ഇരുപത് പേരെയെങ്കിലും ഞാൻ പ്രണയിച്ചു. വിവാഹം എന്ന ലക്ഷ്യത്തോടെയായിരുന്നു ഞാൻ ആ ബന്ധങ്ങൾ കണ്ടത്. പക്ഷേ വിധി എല്ലാം മാറ്റി മറിച്ചു. പ്രണയ ബന്ധങ്ങളെല്ലാം പരാജയമായിരുന്നു. ഒരു പുതിയ പ്രണയത്തിനായി ഞാൻ കാത്തിരിക്കുകയാണ്.
YOU MAY ALSO LIKE THIS VIDEO, ഓൺലൈനിൽ നിന്ന് തൈകൾ വാങ്ങി വെറുതെ നട്ടു, ഇപ്പോൾ ദിവസവും കിട്ടുന്നത് കിലോക്കണക്കിന് Malaysian ചെറു നാരങ്ങ, Video കാണാം
ക്രൂരമായ അവഗണയാണ് താൻ നേരിടുന്നതെന്നും നടി വ്യക്തമാക്കുന്നു. ഞാൻ അഭിനയിച്ചുണ്ടാക്കിയ കാശ് വാങ്ങുന്നവർക്ക് എന്റെ സാനിദ്ധ്യം പോലും അരോചകമുണ്ടാക്കുന്നതായിരുന്നു. മംഗള കർമ്മങ്ങളിൽ നിന്നെല്ലാം അവരെന്നെ അകറ്റി നിർത്തി.
ചേച്ചിയുടെ മകളുടെ കല്യാണം എന്നെ അറിയിച്ചതു പോലുമില്ല. മംഗള കർമ്മങ്ങളിൽ ഒരു അശ് ലീല നടിയുടെ സാനിദ്ധ്യം അപശകുനമാണെന്ന് ചേച്ചി മുഖത്ത് നോക്കി പറഞ്ഞു. കുറച്ച് ഗ്ലാമർ സിനിമകളിൽ അഭിനയിച്ചതിന്റെ പേരിലാണ് ഈ അയിത്തം. ഞാനിപ്പോൾ കരയാറില്ല. ഈ ജന്മം ഇങ്ങനെയങ്ങ് നരകിച്ചു തീർക്കുകയാണെന്നും ഷക്കീല പറയുന്നു.
വീട്ടമ്മയുടെ നേതൃത്വത്തിൽ മഞ്ഞൾ നട്ടുവളർത്തി ഉണക്കിപ്പൊടിച്ച് പാക്കറ്റിലാക്കി വിറ്റപ്പോൾ നേടിയത് മികച്ച ലാഭം, ഒപ്പം സർക്കാരിന്റെ സഹായവും: അറിയാം ഓണാട്ടുകരയിലെ ആ കൂട്ടായ്മയുടെ വിജയ രഹസ്യം, Watch Video