മലയാളം ഇ മാഗസിൻ.കോം

മോഹൻലാലിനെ തല്ലി, അതോടെ തന്റെ ശുക്രൻ ഉദിച്ചെന്ന് നായകനും, സംവിധായകനും ആകാൻ പോകുന്ന നടൻ

സിനിമയില്‍ നിലനിൽക്കാൻ സാധിക്കുന്നത് ഒരാളുടെ കഴിവ് കൊണ്ട് മാത്രമാണ്. അങ്ങനെ കഴിവ് കൊണ്ട് ഉയരങ്ങള്‍ കീഴടക്കിയ അനവധി തരങ്ങളുണ്ട്. ചിലർ വളരെ അധികം നാളുകൾ ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് പോകുന്നു. ചിലർ ആകട്ടെ വളരെ പെട്ടെന്ന് വളരുന്നു. ഇത്തരത്തിൽ വന്ന പ്രധാന നടന്മാരിൽ ഒരാളായി മാറിയ ഒരു താരമാണ് കലാഭവൻ ഷാജോൺ.

\"\"

കൊച്ചിന്‍ കലാഭവനിലൂടെ മിമിക്രി കലാകാരനായ ഷാജോൺ 1999 ൽ ആണ് സിനിമയിലേക്ക് എത്തുന്നത്. മൈ ഡിയർ കരടി എന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ ഡ്യൂപ് ആയിട്ടാണ് അഭിനയിച്ചത്. പിന്നെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. കോമഡി താരമായി തുടങ്ങി വലുതും ചെറുതുമായ നിരവധി ചിത്രങ്ങളിൽ അഭിനയിക്കാൻ സാധിച്ച നടനാണ് ഷാജോൺ. ദൃശ്യം എന്ന ചിത്രത്തിലെ പോലീസ് വില്ലൻ ഷാജോണിന്റെ സിനിമാ ജീവിതത്തിലെ ഒരു മാറ്റത്തിന്റെ തുടക്കം ആയിരുന്നു.

\"\"

കൊമേഡിയനും സഹനടനുമായി ധാരാളം ചിത്രത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച നടൻ ആണ് ഷാജോൺ. ദൃശ്യം എന്ന ചിത്രത്തിലെ പോലീസ് വേഷത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ക്രൂരനായ പോലീസിന്റെ വേഷം പ്രേക്ഷകരെ വളരെ അധികം സ്വാധീനിച്ചിരുന്നു. പോലീസുകാരന്റെ അതെ മനോഭാവമാണ് ചിത്രത്തിൽ ഷാജോണിൽ കണ്ടത്. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി പുരസ്കാരങ്ങൾ ആണ് ഷാജോണിനെ തേടി എത്തിയത്.

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചു. ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌, മികച്ച വില്ലനുള്ള വനിത ഫിലിം അവാര്‍ഡ്, നെഗറ്റീവ് റോളിന് സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് എന്നിവ ഷാജോണിനെ തേടിയെത്തി. ഈ ചിത്രത്തിന് ശേഷം നിരവധി ചിത്രങ്ങൾ ആണ് ഷാജോണിനെ തേടി എത്തിയത്.

\"\"

മോഹന്‍ലാലിനെ തല്ലി കരിയറില്‍ ഉയർന്ന താരമാണ് കലാഭവന്‍ ഷാജോൺ. ദൃശ്യം ചിത്രത്തിൽ മോഹൻലാലിന്റെ ഷാജോൺ അടിക്കുന്നത് കണ്ട നിർമ്മാതാവ് കലാഭവൻ ഷാജോൺ കരഞ്ഞു കൊണ്ട് പോയത് നേരത്തെ വാർത്തയായിരുന്നു. ഒരു ചിത്രത്തിൽ മാത്രമല്ല ഷാജോൺ മോഹൻലാലിനെ തല്ലിയത്. പ്രിയദർശൻ ചിത്രമായ ഓപ്പത്തിലും പോലീസ് വേഷത്തിൽ ഷാജോൺ മോഹൻലാലിനെ തല്ലുന്നുണ്ട്. രജനീകാന്ത് നായകനായി അഭിനയിച്ച തെന്നിന്ത്യയിൽ നിര്‍മ്മിച്ച ഏറ്റവും വലിയ ചിത്രമാണ് 2.0.

\"\"

ഈ ചിത്രത്തിൽ ബോളിവുഡ് നടൻ അക്ഷയ് കുമാറിനോടൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവൻ ഷാജോൺ ആയിരുന്നു. ഈ ചിത്രത്തിൽ ഷാജോണിനെ തിരഞ്ഞെടുത്തത് ദൃശ്യത്തിലെ പ്രകടനം കണ്ടിട്ടായിരുന്നു എന്ന് ഷാജോൺ പറഞ്ഞിരുന്നു. ഈ ചിത്രത്തിലും ഷാജോൺ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല സംവിധാനത്തിലേക്കും കടക്കുകയാണ് ഷാജോൺ. പൃഥ്വിരാജ് നായകൻ ആകുന്ന ഈ ചിത്രത്തിനു ബ്രദേഴ്‌സ് ഡേ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും ഷാജോൺ തന്നെയാണ്.

Avatar

സരിക ചാരൂസ്‌

Sarika Charus | Staff Reporter