മലയാളം ഇ മാഗസിൻ.കോം

വേവിച്ച ആപ്പിളും, തക്കാളിയും ഉള്ളിയും അങ്ങനെ ഭക്ഷണം കഴിച്ച്‌ തടി കുറയ്ക്കാൻ ഇതാ 7 കിടിലൻ വഴികൾ!

തടി കൂടുന്നത്‌ ഇന്ന് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ്. കൂടാതെ പ്രസവ ശേഷം ശരീരം ക്രമാതീതമായി തടിയ്ക്കുന്നത് പല സ്ത്രീകൾക്കും ബുദ്ധിമുട്ടാകാറുണ്ട്. ഇങ്ങനെ തടി കൂടുന്നതിൽ നിന്നും ഭക്ഷണം കഴിച്ച്‌ രക്ഷ നേടാനും ചില മാർഗ്ഗങ്ങൾ ഉണ്ട്.

\"\"

1. തക്കാളിയും ഉള്ളിയും
ഭക്ഷണത്തിനൊപ്പം തക്കാളിയും ഉള്ളിയും സാലഡ് രൂപത്തിൽ നുറുക്കി കുരുമുളകും ഉപ്പും ചേർത്ത് കഴിയ്ക്കുക. ഇത് തടി കുറയാൻ സഹായിക്കും. തക്കാളി, സവാള എന്നിവയിൽ നിന്ന് നിങ്ങളുടെ ശരീരത്തിന് ആവശ്യാനുസരണം, വൈറ്റമിൻ സി, എ, കെ, അയൺ, പൊട്ടാഷ്യം, lycopene ( വളരെ ഫലപ്രദമായ ഒരു പ്രകൃതിദത്ത ആന്റിഓക്സിഡന്റ്), ല്യൂടിൻ എന്നിവ ലഭ്യമാകുന്നു.

\"\"

2. തണുത്ത വെള്ളത്തിൽ തേൻ
ദിവസവും രാവിലെ തണുത്ത വെള്ളത്തിൽ തേൻ ചേർത്ത് കു ടിയ്ക്കുക. ഇത് ശരീരത്തിൽ കൊഴുപ്പിന്റെ സാന്നിധ്യം കുറച്ച് തടി വർദ്ധിയ്ക്കുന്നത് തടയുന്നു.

\"\"

3. പാവയ്ക്ക
പാവയ്ക്ക് കഴിയ്ക്കുന്നത് തടി കുറയാൻ സഹായിക്കും. അൽപം എണ്ണയിൽ പാവയ്ക്ക കഷ്ണങ്ങളാക്കി ഇട്ട് വഴറ്റി കഴിയ്ക്കുന്നത് ഗുണകരമാണ്.

\"\"

4. കുരുമുളക്
ചുക്ക്, കറുവപ്പട്ട, കുരുമുളക് എന്നിവ പൊടിച്ച് ഒരേ അളവിൽ എടുത്ത് ചൂർണ്ണം ആക്കി, രാവിലെ വെറും വയറ്റിൽ കഴിയ്ക്കുക. രാത്രി ഉറങ്ങുന്നതിന് മുൻപും ഇത് കഴിയ്ക്കുന്നത് ഗുണകരമാണ്.

\"\"

5. ആപ്പിൾ വിനിഗർ
ആപ്പിൾ വിനിഗർ തടി കുറ്യ്ക്കാൻ സഹായിക്കു മെന്ന് ശാസ്ത്രീയമായ ഗവേഷ ണങ്ങളിൽ വെളിവായിട്ടുള്ള കാര്യമാണ്. ഇത് വെള്ളത്തിലോ ജ്യൂസിലോ ചേർത്ത് കഴിയ്ക്കാവുന്നതാണ്.

\"\"

6. മല്ലിയില ജ്യൂസ്
മല്ലിയില ജ്യൂസ്സാക്കി കുടിയ്ക്കുന്നത് അമിത വണ്ണം കുറയാൻ സഹായിക്കും. ഇത് കിഡ്നിയെ ശുദ്ധീകരിക്കുകയും ചെയ്യും.

\"\"

7. വേവിച്ച ആപ്പിൾ
വേവിച്ച ആപ്പിൾ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറ്റവും ഫലപ്രദമാണത്രേ. ആപ്പിൾ ഈ രൂപത്തിൽ കഴിയ്ക്കുന്നത് കൊണ്ട് നിങ്ങളൂടെ ശരീരത്തിൽ ആവശ്യാനുസരണം ഫൈബറിന്റെയും ഇരുമ്പിന്റെയും ഗുണം ലഭ്യമാകും. ഇത് വണ്ണം വയ്ക്കുന്നത് തടയുകയും ചെയ്യും.

Avatar

Gayathri Devi

Gayathri Devi | Executive Editor