19
April, 2019
Friday
04:06 AM
banner
banner
banner

മമ്മൂട്ടിക്ക്‌ മാത്രമല്ല എല്ലാ പുരുഷന്മാർക്കും ചെറുപ്പം നിലനിർത്താം, ഈ 7 രഹസ്യങ്ങൾ അറിഞ്ഞിരുന്നാൽ മാത്രം മതി!

പ്രായം എത്ര കൂടിയാലുംചെറുപ്പം എന്നു കേൾക്കാൻ താല്‍പര്യപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. ഈ കാര്യത്തിൽ സ്ത്രീ പുരുഷ വ്യത്യാസമില്ലാ. നിങ്ങൾ സുന്ദരി/ സുന്ദരൻ എന്ന് കേൾക്കുന്നത് എല്ലാവര്ക്കും ഇഷ്ടം തന്നെയാണ്.

സൗന്ദര്യസംരക്ഷണത്തിനായി പലതും ചെയ്യാറുമുണ്ട്. സ്ത്രീകളുടെയും പുരുഷന്റെയും ചർമ്മം അല്പം വ്യത്യാസമുണ്ട്. പൊതുവെ ചർമ്മ സംരക്ഷണരീതികൾ ഒന്ന് തന്നെയാണെങ്കിലും ചേരുവകളിൽ മാറ്റം ഉണ്ട്. സൗന്ദര്യ സംരക്ഷണം എന്നത് ശരീരത്തിന്റെ ആരോഗ്യത്തിന്റെയും കൂടെ അടിസ്ഥാനത്തിൽ ആണ്. ഭക്ഷണവും വ്യായാമവും എല്ലാം ഇതിൽ ഉൾപ്പെടും. പുരുഷന്മാരുടെ ചെറുപ്പം സൂക്ഷിക്കാനായി പുരുഷമാർ അറിയേണ്ട ചില കാര്യങ്ങൾ ഉണ്ട്.

1. ഭക്ഷണം
ചര്‍മത്തിന്റെ ചെറുപ്പം നിലനിർത്താൻ സഹായിക്കുന്നവയാണ് ഭക്ഷണം. ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിൻ, അടങ്ങിയ ഭക്ഷണങ്ങള്‍ ഉൾപ്പെടുത്താൻ ശ്രമിക്കണം. ഇലക്കറികള്‍, ചില പച്ചക്കറകള്‍ എന്നിവയിൽ ആന്റിഓക്‌സിഡന്റ് ഉണ്ട്. ആന്റിഓക്‌സിഡന്റുകള്‍ ചര്‍മത്തിലെ കൊളാജാന്‍ ഉല്‍പാദനം വർദ്ധിപ്പിക്കുന്നു. ഓറഞ്ച് കൊളാജന്‍ രൂപീകരണത്തിന്‌ സഹായിക്കുന്നവയാണ്. ഇത് ചര്‍മം വലിഞ്ഞു തൂങ്ങാതെ സംരക്ഷിക്കുന്നു. വൈറ്റമിന്‍ സി അടങ്ങിയ സിട്രസ് ഭക്ഷണങ്ങളും കഴിക്കുന്നത് ചർമ്മത്തിന്റെ ചെറുപ്പം നിലനിർത്തുന്നു.

ഇഞ്ചി, വെളുത്തുള്ളി, നാരങ്ങ പോലുള്ളവയും ആഹാരത്തിൽ ഉൾപ്പെടുത്തണം. തക്കാളി, ചെറി, വെളുത്തുള്ളി, ബെറി എന്നിവ ചര്‍മ്മത്തിലെ പാടുകള്‍ നശിപ്പിക്കാൻ സഹായിക്കും. ബദാം, വാൽനട്ട്‌, തേങ്ങ എന്നിവയിൽ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് ചർമ്മന്റെ മൃദുലതയും നനവും നിലനിർത്തും ഇത് ചർമ്മത്തിന്റെ ചെറുപ്പം നിലനിർത്താൻ സഹായിക്കും.

മുട്ട, മത്സ്യം എന്നീ ഭക്ഷണങ്ങളിൽ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ഒമേഗ 3 ഫാറ്റി ആസിഡ്‌, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പഴയ കോശങ്ങളുടെ തകരാറുകള്‍ മാറ്റി ചര്‍മ്മം അയഞ്ഞ്‌ തൂങ്ങുന്നത്‌ തടയുന്നു.

2. സ്‌ക്രബ്
നമ്മുടെ ചര്‍മത്തിലെ മൃതകോശങ്ങള്‍, ബ്ലാക് ഹെഡ്, വൈറ്റ് ഹെഡ് എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്നവയാണ് സ്‌ക്രബ്. ഇത് ചർമ്മത്തിന് പുതുമ നല്‍കുന്നു. ഇതിനായി വീട്ടിൽ തന്നെ ഉളളവ കൊണ്ട് നമുക്ക് സ്‌ക്രബ് ഉണ്ടാക്കാം. കടലമാവും, അരിപ്പൊടിയും, ഓട്‌സും സ്‌ക്രബ് ആയി ഉപയോഗിക്കാം. ഓറഞ്ച് ഉണക്കി പൊടിച്ചു സ്‌ക്രബ് ആയി ഉപയോഗിക്കുന്നതും നല്ലതു തന്നെ.

3. വിറ്റാമിന്‍ ഇ
ചർമ്മത്തിന്റെ ഈർപ്പം നിലനിർത്തുന്നത് ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകാതെ സംരക്ഷിക്കും. വിറ്റാമിൻ ഇ, നാച്ചുറൽ ഓയിൽസ് എന്നിവ അടങ്ങിയ മോയ്‌സ്‌ച്യൂറൈസിങ്‌ ക്രീം ചർമ്മത്തിൽ പുറത്തുന്നത് ചർമ്മത്തിന്റെ നനവ് നിലനിർത്തി മൃദുത്വം നൽകുന്നു. ഓയിലി സ്കിൻ ഉള്ളവർ എണ്ണമയം ഇല്ലാത്ത മോയ്‌സ്‌ച്യൂറൈസിങ്‌ ക്രീം തിരഞ്ഞടുക്കുക.

4. ഉറക്കം
ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് സൗന്ദര്യത്തെ മാത്രമല്ല ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു. പ്രായപൂര്‍ത്തിയായ ഒരു വ്യക്തി ദിവസവും 7-9 മണിക്കൂർ ഉറങ്ങിയിരിക്കണം. ഉറക്കം ചർമ്മ കോശത്തിന്റെ കേടുപാടുകൾ തീർക്കാൻ സഹായിക്കുന്നു. ഇത് ചർമ സംരക്ഷത്തിന് സഹായിക്കുന്നു. ഉറക്കം കുറയുന്നത് കണ്ണിനു ചുറ്റും കറുത്ത പാട് ഉണ്ടാക്കുന്നു. കണ്ണിന്റെ താഴെയുള്ള ചര്‍മ്മം തൂങ്ങകയും ചെയ്യുന്നു. ഇത് പ്രായം കൂടുന്നതിന് ഒരു ലക്ഷണമാണ്.

5. വ്യായാമം
ചർമ്മ സംരക്ഷത്തിന് മാത്രമല്ല ആരോഗ്യ സംരക്ഷത്തിനും ആവശ്യമായ ഒന്നാണ് വ്യായാമം. ശരീര ഭംഗി നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ് വ്യായാമം. വ്യായാമം ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കും. ഇത് ശരീരത്തിലെ കോശങ്ങള്‍ക്കു ആവശ്യമായ ഓക്‌സിജനും പോഷകങ്ങളും നൽകുന്നു. കൃത്യമായ വ്യായാമം ചർമ്മത്തിന്റെ പ്രായം കുറയ്ക്കാൻ സഹായിക്കും.

6. ഹെയര്‍സ്റ്റൈലും നരയും
പ്രായകുറവ്‌ തോന്നിപ്പിക്കുന്നതില്‍ ഹെയര്‍സ്റ്റൈലിന്റെ പങ്ക്‌ വളരെ വലുതാണ്‌. ഏത്‌ തരം ഹെയര്‍സ്റ്റൈല്‍ വേണമെന്ന്‌ നിര്‍ദ്ദേശിക്കാന്‍ കഴിയില്ല കാരണം ഓരോരുത്തരുടേയും മുഖത്തിന്റെ ആകൃതിയും മുടിയുടെ രീതിയും വ്യത്യസ്‌തമായിരിക്കും. പൊതു നിയമ എന്തെന്നാല്‍ മുടിയുടെ നീളം കുറച്ച്‌, നന്നായി ഷേവ്‌ ചെയ്‌തിട്ടുള്ളവര്‍ക്ക്‌ ചെറുപ്പം തോന്നുമെന്നാണ്‌.

ചിലരുടെ മുടി വളരെ ചെറുപ്പത്തിൽ നരയ്ക്കാറുണ്ട്. ഇത് ഒഴിവാക്കാൻ ഭക്ഷണത്തിൽ നെല്ലിക്ക പോലുള്ളവ ഉൾപ്പെടുത്തുക. പ്രകൃതിദത്ത എണ്ണ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. മുടി നരച്ചാല്‍ അവ കറുപ്പിയ്ക്കാന്‍ ഒരിക്കലും കൃത്രിമ ഡൈ ഉപയോഗിക്കരുത്. പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുക.

7. വെള്ളം.
വെള്ളം കുടിക്കുന്നത് ചർമ്മ സംരക്ഷണത്തിന് വളരെ അധികം ഉപയോഗപ്രദമാണ്. ഒരു വ്യക്തി ദിവസം കുറഞ്ഞത് ആറ്‌ ഗ്ലാസ്സ്‌ വെള്ളം കുടിക്കണം. ഇത് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തി ചര്‍മ്മത്തിന് ചെറുപ്പം തോന്നിപ്പിക്കും.

ഒഴിവാക്കേണ്ടവ
പുകവലി, മദ്യപാനം, വറുത്ത ഭക്ഷണങ്ങള്‍, പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ഇവ ചർമ്മത്തിനും ആരോഗ്യത്തിനും ഒരുപോലെ ദോഷകരമാണ്. സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവയും ശരീരത്തിനും ചര്‍മത്തിനും ദോഷകരമാണ്. യോഗ,മെഡിറ്റേഷന്‍ എന്നിവ
സ്‌ട്രെസും ടെന്‍ഷന്‍ അകറ്റുന്നു.

ഉപയോഗിക്കേണ്ടവ.
കറ്റാര്‍വാഴ, ജെല്‍, വെള്ളരിക്ക, തേൻ, സ്ട്രോബെറി, ആപ്പിൾ, ഒലിവ് ഓയിൽ ഇവയൊക്കെ മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന്റെ പ്രായം കുറയ്ക്കാൻ സഹായിക്കുന്നു

[yuzo_related]

CommentsRelated Articles & Comments