മലയാളം ഇ മാഗസിൻ.കോം

ദമ്പതികൾ അറിയാൻ: ഈ 7 കാര്യങ്ങളാണ്‌ ഭാര്യയ്ക്കും ഭർത്താവിനുമിടയിലെ പ്രശ്നങ്ങൾ കൂടുതൽ വഷളാകാൻ കാരണം

നല്ല ദാമ്പത്യ ജീവിതം സ്വപ്‌നം കണ്ടാണ് ഓരോ സ്ത്രീയും പുരുഷനും വൈവാഹിക ജീവിതത്തിന് തയ്യാറെടുക്കുന്നത്. എന്നാൽ എത്രയൊക്കെ ആഘോഷപൂര്‍വ്വം നടത്തുന്ന വിവാഹം ആയാലും അവയിൽ ചിലത് നിമിഷങ്ങള്‍ കൊണ്ടാണ് തകരുന്നത്.

ഇതിന് കാരണങ്ങള്‍ പലതാണ്. കൂടാതെ വിവാഹങ്ങള്‍ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നവരുടെ എണ്ണം കുറഞ്ഞുവരുകയും ചെയ്യുന്നു. നഗര ജീവിതം നായിക്കുന്നവരിൽ തന്നെയാണ് വിവാഹ മോചന കേസുകളില്‍ ഏറെയും ഉണ്ടാകുന്നത്. എന്തായാലും വിവാഹ മോചനത്തിലേക്ക് നയിക്കുന്ന പൊതുകാരണങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം.

നിങ്ങളുടെ വിവാഹബന്ധം എങ്ങനെ മുന്നോട്ട് പോകുന്നു എന്ന് ദമ്പതികളോട് ചോദിച്ചാല്‍ 90 ശതമാനം ആളുകളും സുഖകരമാണ് എന്നാവും പ്രതികരിക്കുക. സുഖകരമല്ലാത്ത ദാമ്പത്യ ജീവിതം നയിക്കുന്ന ദമ്പതികള്‍ പോലും ഇങ്ങിനെ ഒരു ചോദ്യം കേട്ടാൽ ഇതിനോട് ശരിയായി പ്രതികരിക്കണമെന്നില്ല.

ഒരു വിവാഹബന്ധം വേര്‍പെടുത്തുന്നതില്‍ ഭൂരിപക്ഷത്തിന്റെയും പ്രശ്‌നങ്ങള്‍ക്ക് ഒരേ സ്വഭാവം ആയിരിക്കും എന്നതാണ് പ്രത്യേകത.

1. സാമ്പത്തിക പ്രശ്‌നമാണ് ഭൂരിപക്ഷം ദമ്പതിമാരും നേരിടുന്ന പ്രധാന വിഷയം. സാമ്പത്തിക പരാധീനതയുടെ പരിധിയില്‍ വരുന്നതല്ല വിവാഹിതരിലെ സാമ്പത്തിക പ്രശ്‌നം. പണം കൂടുതല്‍ ചെലവഴിക്കാനാകും ഒരാള്‍ ആഗ്രഹിക്കുന്നത് എങ്കിൽ ദമ്പതികളിൽ മറ്റേയാൾ ആഗ്രഹിക്കുന്നത് പണം സ്വരൂപിക്കാന്‍ ആയിരിക്കും. ഇവിടെ തന്നെയാണ് ദാമ്പത്യ ബന്ധം തകരാൻ ഉള്ള കാരണങ്ങളും തുടങ്ങുന്നത്.

2. ദാമ്പത്യ ബന്ധങ്ങൾ തകരാൻ ഉള്ള മറ്റൊരു കാരണം പരസ്ത്രീ / പുരുഷ ബന്ധമാണ്. ബന്ധങ്ങളില്‍ വിശ്വസ്വത തകരുന്നതോടെ വിവാഹമോചനത്തിന് വേറെ കാരണം തേടേണ്ടതില്ല. പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ ബന്ധം വളര്‍ത്തുകയാണ് വൈവാഹിക ജീവിതം സുഗമമാകാന്‍ ചെയ്യേണ്ട കാര്യം.

3. വ്യത്യസ്ത ലൈ- ഗിക താല്‍പര്യങ്ങളാണ് ദാമ്പത്യ തകർച്ചയുടെ മറ്റൊരു ഘടകം. അധിക ലൈംഗികതയും കുറഞ്ഞ ലൈ- ഗികതയും ഒരുപോലെ ദാമ്പത്യ ജീവിതത്തെ ബാധിക്കും. വ്യത്യസ്ത രീതിയിലാണ് ലൈ- ഗിക ചോദനകളാണ് ദമ്പതികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. പതിയെ തുടങ്ങുന്ന ഇത്തരം ലൈ – ഗിക പ്രശ്‌നങ്ങളും കുടുംബ ബന്ധം തകരുന്നതിലേക്ക് എത്തിച്ചേരും.

4. പങ്കാളികള്‍ക്കിടയിലുള്ള എന്തു കാര്യവും അവിടെത്തന്നെ സംസാരിക്കുകയും പരിഹരിക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു ഘടകം. ദമ്പതികൾക്കിടയിലെ നിസാരമായ വിഷയങ്ങളില്‍ പോലും മാതാപിതാക്കള്‍ ഇടപെട്ടാല്‍ വിള്ളല്‍ കൂടുതല്‍ വലുതായേക്കും. പങ്കാളികള്‍ സ്വന്തം മാതാപിതാക്കളോട് കൂടുതല്‍ താല്‍പര്യം കാട്ടുന്നത് കുടുംബ ബന്ധങ്ങളെ ബാധിക്കാൻ സാധ്യത ഉണ്ട്.

5. ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കുന്നു എന്നതും പ്രധാന ഘടകമാണ്. ചില ചെറിയ വിഷയങ്ങളില്‍ പോലും ഉറച്ച നിലപാട് സ്വീകരിക്കുന്നതോടെ രംഗം വഷളാകും. രണ്ട് പേരും പരസ്പരം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് വിടവ് വലുതാക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വഴി തേടുകയാണ് പങ്കാളികള്‍ ചെയ്യേണ്ട മാര്‍ഗ്ഗം.

6. മറ്റൊരു കാരണം ആശയവിനിമയത്തിലെ പാളിച്ചകളാണ്. പ്രധാന വിഷയങ്ങള്‍ പരസ്പരം പങ്കുവച്ച് അഭിപ്രായം തേടുക എന്നതാണ് ആശയവിനിമയം സുഗമമാക്കാനുള്ള വഴി. പറയുന്ന ആശയം എന്താണോ അത് അതേ അര്‍ത്ഥത്തില്‍ ഭാര്യയും ഭർത്താവും എടുക്കണം. ആശയങ്ങള്‍ വ്യത്യസ്ത അര്‍ത്ഥത്തില്‍ എടുത്താല്‍ പ്രശ്‌നസാധ്യതയ്ക്ക് വേറെ കാരണം തേടേണ്ടതില്ല.

7. ദമ്പതികള്‍ക്കിടയിലെ മറ്റൊരു പ്രധാന ഘടകമാണ് സ്വകാര്യത. ഇരുവര്‍ക്കുമിടയിലെ സ്വകാര്യത കാത്തുസൂക്ഷിക്കുക എന്നത് ചെറിയ കാര്യമല്ല. സ്വകാര്യ പ്രശ്‌നങ്ങള്‍ മറ്റിടങ്ങളിലേക്ക് വലിച്ചിഴയ്ക്കാതിരിക്കണം. സോഷ്യല്‍ മീഡിയ അടക്കമുള്ള ഉപാധികള്‍ വഴി കാര്യങ്ങല്‍ പങ്കുവയ്ക്കപ്പെടുന്നതും കുടുംബ ബന്ധത്തിലെ പാളിച്ചകള്‍ പൊതു ചര്‍ച്ചയാക്കുന്നതും ഒഴിവാക്കിയാല്‍ വിവാഹ ജീവിതം കൂടുതല്‍ സന്തോഷകരമാക്കാം.

Avatar

Staff Reporter