മലയാളം ഇ മാഗസിൻ.കോം

ദമ്പതികൾ ബന്ധപ്പെടുമ്പോൾ ശ്രദ്ധിക്കുക, അതിനിടയിൽ സംഭവിക്കാവുന്ന ഈ 7 പരിക്കുകളെക്കുറിച്ച്‌ തീർച്ചയായും കരുതൽ വേണം

ബന്ധപ്പെടൽ എപ്പോഴും സുഗമമായി നടക്കുന്ന ഒരു കാര്യമല്ല. ബന്ധപ്പെടലിനിടയിലും അപകടങ്ങളും പരിക്കുകളും ഉണ്ടായേക്കാം. അതിനാൽ ഇത്തരം പരിക്കുകൾ സംഭവിക്കുന്നതിന് മുമ്പ് തന്നെ അവയെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. സാധാരണയായി സംഭവിക്കുന്ന ഏഴ് പരിക്കുകൾ താഴെ പറയുന്നവയാണ്. ഭയപ്പെടേണ്ടതില്ല ജാഗ്രത മാത്രം മതിയെന്ന് വിദഗ്ദർ പറയുന്നു.

ഉരസലിലൂടെയുള്ള മുറിവുകൾ
പരുക്കൻ പ്രതലങ്ങളിൽ വച്ച്‌ ബന്ധപ്പെടുമ്പോൾ വേളയിൽ ഉണ്ടാകുന്ന ഉരസലിലൂടെയും മറ്റും തുട, കാൽമുട്ട്, കൈമുട്ട്, കൈകൾ, മുഖം എന്നിവിടങ്ങളിൽ പരിക്കുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കിടപ്പുമുറിയല്ലാതെ മറ്റ് സ്ഥലങ്ങൾ ബന്ധപ്പെടാൻ തിരഞ്ഞെടുക്കുമ്പോൾ വ്യത്തിയുള്ള സ്ഥലമാണെന്ന് ഉറപ്പു വരുത്തണം. ഇല്ലെങ്കിൽ ശരീരത്തിൽ ചുവപ്പ് നിറമോ തടിപ്പുകളോ ഉണ്ടാകാൻ സാധ്യതയുണ്ട്. ബന്ധപ്പെടലിനു ശേഷം അണുബാധ ഉണ്ടാകാതിരിക്കാൻ ഇത്തരം സാഹചര്യങ്ങളിൽ ആന്റിസെപ്റ്റിക് ക്രീം അല്ലെങ്കിൽ കറ്റാർ വാഴ ജെൽ പുരട്ടാവുന്നതാണ്. കഠിനമായ വേദനയുണ്ടായാൽ ഡോക്ടറുടെ സഹായം തേടാം. കൂടാതെ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക

യൊ-നീയിലെ മുറിവുകൾ
ബന്ധപ്പെടുന്ന സമയത്ത് ചിലപ്പോൾ യൊ-നീയിലെ അതിലോലമായ ഭാഗത്ത് ചില ചെറിയ മുറിവുകളുണ്ടാകാൻ സാധ്യതയുണ്ട്. മിക്ക മുറിവുകളും വേഗത്തിൽ തന്നെ ഉണങ്ങും. എന്നാൽ നിങ്ങൾക്ക് മൂത്രമൊഴിക്കുന്നതിൽ തടസ്സമുണ്ടാകുകയോ അല്ലെങ്കിൽ പഴുപ്പ് ഉണ്ടാകുകയോ ചെയ്താൽ ഒരു ഡോക്ടറെ ഉടൻ കാണണം. യൊ-നീയില്‍ ലൂ- ബ്രിക്കേ ഷന്‍ കുറയുമ്പോഴാണ് സാധാരണ മുറിവുണ്ടാകാറുള്ളത്. ഒരു ലൂ- ബ്രിക്ക ന്റ് ഉപയോഗിക്കുന്നത് ഇതിന് ഒരു പരിധി വരെ പരിഹാരമാണ്. വലിയ മുറിവുകൾ ഒഴിവാക്കുന്നതിനും പേശികൾക്ക് അയവ് ലഭിക്കുന്നതിനും ബന്ധപ്പെടലിനു മുമ്പ് മൂത്രമൊഴിക്കുന്നതും കുളിയ്ക്കുന്നതും നല്ലതാണെന്ന് വിദഗ്ധർ ശുപാർശ ചെയ്യുന്നു. കൂടാതെ മുറിവുകൾ വൃത്തിയായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് സ്വകാര്യ ഭാഗം കഴുകുന്നത് നല്ലതാണ്. കുറച്ച് ദിവസത്തേക്ക് ബന്ധപ്പെടലിൽ നിന്ന് വിട്ടുനിൽക്കുന്നതും മുറിവ് വേഗത്തിൽ ഉണങ്ങാൻ സഹായിക്കും.

യൊ-നീയിലെ വേദന
ബന്ധപ്പെടലിനിടെ അൽപ്പം വേദന ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഹാർഡ് ബന്ധപ്പെടൽ, ലൂ- ബ്രിക്കേ- ഷന്റെ അഭാവം, കൂടുതൽ തവണകളിൽ ബന്ധപ്പെടുക ഇവയൊക്കെ യൊ-നീ ഭാഗത്തെ വേദനയ്ക്ക് കാരണമാണ്. എന്നാൽ ബന്ധത്തിൽ ഏർപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പോകാത്ത വേദന ശ്രദ്ധിക്കണം. ഉദാഹരണത്തിന്, മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന വേദന പകരുന്ന രോഗത്തിന്റെ ലക്ഷണമോ അല്ലെങ്കിൽ, മൂത്രനാളിയിലെ അണുബാധയോ ആകാം. സാധാരണ ഗതിയിൽ, നിങ്ങൾ കുറച്ച് ദിവസത്തേക്ക് ബന്ധപ്പെടലിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിൽ യൊ-നീയിലെ വേദന കുറയും

മൂത്രാശയ അണുബാധ
ബന്ധപ്പെടലിനു ശേഷം മൂത്രാശയ രോഗങ്ങൾ ഉണ്ടാകുന്നത് സ്ത്രീകൾക്കിടയിൽ വളരെ സാധാരണമാണ്. ബന്ധപ്പെടലിനു മുമ്പും ശേഷവും മൂത്രമൊഴിക്കുകയാണെങ്കിൽ സ്ത്രീകൾക്ക് മൂത്രാശയ അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയും. മൂത്രമൊഴിക്കുമ്പോഴുള്ള വേദന, പനി, ഛർദ്ദി, അടിവയറ്റിലെ വേദന തുടങ്ങിയ അടയാളങ്ങൾ അവഗണിക്കരുത്

ചതവുകൾ
ബന്ധപ്പെടുന്നത്തിനിടെ ശരീരത്തിൽ ഉണാകുന്ന ചതവുകൾ സാധാരണമാണ്. മന:പൂർവ്വമോ ആകസ്മികമായോ ഉണ്ടാകുന്നതാണ് ഈ ചതവുകൾ. നിങ്ങൾ ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ പിറ്റേ ദിവസം മുതൽ ഈ ചതവുകൾ ശരീരത്തിൽ തെളിഞ്ഞ് വരാറുണ്ട്. ഈ ചതവുകൾ മിക്കപ്പോഴും തനിയേ പോകും. വേദനയുണ്ടെങ്കിൽ ചതവുണ്ടായ ഭാഗത്ത് ഐസ് വയ്ക്കാവുന്നതാണ്

ലിഗത്തിലെ ഒടിവ്
ലിഗത്തിലെ ഒടിവ് സാധാരണ ബന്ധപ്പെടലിനിടയിൽ ഉണ്ടാകുന്ന ഒരു പരിക്കല്ല. ഇത്തരത്തിൽ പരിക്കുണ്ടായാൽ അതികഠിനമായ വേദനയുണ്ടാകും. സ്ത്രീ പുരുഷന് മുകളിലായുള്ള പൊസിഷനുകളിലാണ് ഈ അപകടം ഉണ്ടാകാൻ സാധ്യതയുള്ളത്. പൊട്ടൽ ശബ്ദം, ലിഗ ഭാഗത്തുണ്ടാകുന്ന മുറിവ്, കഠിനമായ വേദന അല്ലെങ്കിൽ മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട് ഇവയൊക്കെ ലിഗത്തിലെ ഒടിവിന്റെ ലക്ഷണങ്ങളാണ്. ഇത് ശരിയാക്കാൻ ശസ്ത്രക്രിയ ആവശ്യമാണ്

സന്ധി വേദന
ബന്ധപ്പെടലിനിടയിലെ പെട്ടെന്നുള്ള ചലനങ്ങൾ മസിലുകൾക്ക് വേദനയുണ്ടാക്കും. അതികഠിനമായ വേദനയാണെങ്കിൽ ഡോക്ടറുടെ സഹായം തേടണം. ജിമ്മിലെ കഠിനമായ വ്യായാമത്തിന് ശേഷമുണ്ടാകുന്ന വേദനയെക്കാൾ വളരെ കൂടുതലാണെങ്കിൽ തീർച്ചയായും ഡോക്ടറെ കാണണം. സന്ധി വേദനമാറാൻ ശരീരത്തിന് വിശ്രമം ആവശ്യമാണ്. വേദനയുള്ള ഭാഗത്ത് ഐസ് വയ്ക്കാവുന്നതാണ്. വേദനസംഹാരികൾക്കും ആശ്വാസം നൽകാൻ കഴിയും

Avatar

Staff Reporter