മലയാളം ഇ മാഗസിൻ.കോം

ഒരു ചുംബനം കൊണ്ട്‌ നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ അധികമായി ഇങ്ങനെ 7 ഗുണങ്ങൾ കൂടി കിട്ടുമെന്ന് അറിയാമോ?

ജൂലൈ 6 അന്താരാഷ്ട്ര ചുംബന ദിനമാണ്‌. രണ്ട് പേര്‍ തമ്മിലുള്ള ഗാഢ ബന്ധത്തെ ആഘോഷിക്കുന്ന ദിനം. സന്തോഷം ഒരു ചുംബനം പോലെയാണ്. പ്രിയപ്പെട്ടവരുമായുള്ള സ്നേബന്ധങ്ങളെ ഏറ്റവും ഊഷ്മളമാക്കി മാറ്റാൻ, ചുംബനത്തേക്കാൾ വലിയൊരു സമ്മാനം ഇല്ലായെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. ബന്ധങ്ങൾ പ്രിയങ്കരമാകുന്നതിലും അടുപ്പം കാത്തുസൂക്ഷിക്കുന്നതിലും ചുംബനങ്ങൾ ഏറെ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടാകാം ഒരുവര്‍ഷത്തില്‍ തന്നെ വിവിധ പേരുകളില്‍ വ്യത്യസ്ഥ ചുംബനദിനങ്ങൾ ആഘോഷിക്കുന്നത്.

എന്നാൽ ഇത് മാത്രമല്ല ചുംബനത്തിന്റെ ഗുണങ്ങൾ. മാനസിക സന്തോഷത്തിനും ആരോഗ്യത്തിനും ചുംബനം ഗുണകരമാണ്.

1. രക്തസമ്മർദം കുറയ്ക്കാൻ കഴിയുന്നു. ചുംബിക്കുമ്പോൾ ആരോഗ്യകരമായ രീതിയിൽ നിങ്ങളുടെ ഹൃദയമിടിപ്പിന്റെ വേഗം കൂടുകയും ഇത് രക്തസമ്മർദം കുറയ്ക്കുന്നതിന് കാരണമാകുകയം ചെയ്യുന്നു. രക്ത ധമനികൾ ഈ സമയത്ത് വികസിക്കുകയും ഇത് രക്തം ഒഴുകുന്നത് സുഗമമാക്കുമെന്നും പറയുന്നു

2. അതുപോലെ മുഖഭംഗി കൂട്ടുന്നു. ചുംബിക്കുന്നത് മുഖത്തിന് നല്ലൊരു വ്യായാമമാണ്. ഇത് പേശികളെ ദൃഢമാക്കുകയും അയഞ്ഞ് തുങ്ങുന്ന അവസ്ഥ ഒഴിവാക്കുകയും ചെയ്യുന്നു.

3. നിങ്ങളുടെ സന്തോഷ ഹോർമോണുകൾ കൂട്ടുന്നു. ചുംബിക്കുന്നത് സെറോട്ടോണിൻ, ഡോപമൈൻ, ഓക്‌സിടോക്‌സിൻ എന്നീ ഹോർമോണുകളും ഉത്പാദനം വർധിപ്പിക്കുകയും ഇത് നിങ്ങളുടെ മാനസിക സമ്മർദം കുറച്ച് സന്തോഷം നൽകുകയും ചെയ്യുന്നു.

4. ചുംബനം നല്ലൊരു വേദനാ സംഹാരിയാണ്. തലവേദന, ആർത്തവ കാലത്തെ വയറ് വേദന മാറാൻ വരെ ചുംബനത്തിന് സാധിക്കും.

5. കാവിറ്റിയെ പ്രതിരോധിക്കാൻ ചുംബനത്തിലൂടെ കഴിയുന്നു. ചുംബിക്കുമ്പോൾ വായിൽ ഉമിനീരിന്റെ ഉത്പാദനം കൂടും. അതുകൊണ്ട് തന്നെ ഈ ഉമിനീർ പല്ലുകളിലെ പ്ലാക്കിനെ കഴുകി കളയുന്നു.

6. ചുംബനം കലോറി കുറയ്ക്കാൻ കഴിയും. നല്ല ചുംബനം ശരീരത്തിൽ നിന്ന് കലോറി കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

7. ചുംബിക്കുന്നത് ഒരു വ്യക്തിയുടെ ആത്മാഭിമാനം വർധിപ്പിക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു.

YOU MAY ALSO LIKE THIS VIDEO, കേരളത്തിലെ ഏറ്റവും വലിയ ഡ്രാഗൺ ഫ്രൂട്ട്‌ ഫാമിന്റെ കാഴ്ചകൾ കാണാം, Kerala’s Biggest Dragon Fruit Farm

Avatar

Staff Reporter