സെലിബ്രറ്റി വിവാഹവും വിവാഹമോചന വാർത്തകളും ആരാധകരെ സന്തോഷിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്ന രണ്ട് കാര്യങ്ങളാണ്. എന്ത് കാരണം കൊണ്ടാണെങ്കിലും ഇഷ്ടപ്പെടുന്ന താരങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില തീരുമാനങ്ങൾ ഉൾക്കൊള്ളാൻ ആരാധകർക്ക് സാധിച്ചേക്കില്ല. ഇപ്പോഴിതാ വിവാഹമോചനത്തെ ആഘോഷമാക്കികൊണ്ട് തമിഴ് സീരിയൽ താരം ശാലിനി സോഷ്യൽ മീഡിയയിൽ ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുകയാണ്.
‘ജീവിതത്തിൽ 99 പ്രശ്നങ്ങൾ ഉണ്ടാവും, അതിലൊന്ന് ഭർത്താവല്ല’ എന്ന ക്യാപ്ഷനോടുകൂടിയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങളിലൊന്ന്. ശാലിനി സോഷ്യൽമീഡിയ വഴിയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത് . ഭർത്താവുമൊത്തുള്ള ചിത്രം വലിച്ചുകീറുകയും, ചില്ലിട്ട മറ്റൊരു ചിത്രം കാലുകൊണ്ട് ചവിട്ടി മെതിക്കുകയുമാണിവർ.

‘മുള്ളും മലരും’ എന്ന തമിഴ് സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് ശാലിനി. താൻ കരുത്തയായ ഒരു സിംഗിൾ മദർ കൂടിയാണ് എന്ന് ശാലിനി തെളിയിക്കാൻ ശ്രമിക്കുന്നു. ഇവർക്ക് ഒരു മകളുണ്ട്.
വളരെ സ്റ്റൈലിഷ് ലുക്കിൽ ആണ് ഫോട്ടോഷൂട് നടത്തിയിരിക്കുന്നത് .ഡിവോഴ്സ് എന്ന ഇംഗ്ലീഷ് വാക്കിലെ ഓരോ അക്ഷരങ്ങൾ മാല പോലെ കോർത്തു കയ്യിൽ പിടിച്ചിരിക്കുന്നതും കാണാം. പ്രയാസകരമായ വിവാഹ ജീവിതം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ശാലിനിയുടെ ഈ വൈറൽ ഫോട്ടോഷൂട്ടിലൂടെ തുറന്നുകാട്ടുന്നു.. “ശബ്ദമില്ലെന്നു തോന്നുന്നവർക്ക് വിവാഹമോചിതയായ സ്ത്രീയുടെ സന്ദേശം. ഒരു മോശം ദാമ്പത്യം ഉപേക്ഷിക്കുന്നതിൽ തെറ്റില്ല.
YOU MAY ALSO LIKE THIS VIDEO, കന്നിയാത്രയിൽ നൂറു യാത്രക്കാരും ആറ് ജീവനക്കാരുമായി യാത്ര തിരിച്ച ആ ട്രെയിൻ സഞ്ചരിച്ചത് ടൈം ട്രാവലിലൂടെയോ? സനെറ്റി എന്ന റയിൽവെ കമ്പനിയുടെ ആഡംബര ട്രെയിനാണ് അതിന്റെ ആദ്യ യാത്രയിൽ തന്നെ അപ്രത്യക്ഷമായത്. ഇത് എങ്ങോട്ട് പോയി എന്നോ എന്ത് പറ്റിയെന്നോ ഇന്നും ആർക്കും അറിയില്ല. പക്ഷേ അന്വേഷണം പിന്നോട്ട് പോയപ്പോൾ ലഭിച്ചത് അമ്പരപ്പിക്കുന്ന ഒരു വിവരമായിരുന്നു…

സന്തോഷവതിയായിരിക്കാൻ അർഹതയുള്ളതിനാൽ നിങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക, നിങ്ങൾക്കും നിങ്ങളുടെ കുട്ടികൾക്കും മികച്ച ഭാവി സൃഷ്ടിക്കാൻ ആവശ്യമായ മാറ്റങ്ങൾ വരുത്തുക.വിവാഹമോചനം ഒരു പരാജയമല്ല! ഇത് നിങ്ങൾക്കുള്ള ഒരു വഴിത്തിരിവാണ്, നിങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ. വിവാഹ ജീവിതം ഉപേക്ഷിച്ച് ഒറ്റയ്ക്ക് നിൽക്കാൻ വളരെയധികം ധൈര്യം ആവശ്യമാണ്.
എല്ലാ ധൈര്യശാലികൾക്കും ഞാൻ ഇത് സമർപ്പിക്കുന്നു, ”ശാലിനിയുടെ പ്രൊഫൈലിൽ പങ്കിട്ട ഒരു പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു.പോസ്റ്റുകൾക്ക് നിരവധി പ്രതികരണങ്ങളും ആയിരക്കണക്കിന് ലൈക്കുകളും ലഭിച്ചു. വിവാഹമോചനത്തിനു മുന്നിൽ ധീരയായി നിലകൊള്ളുന്ന ശാലിനിക്ക് ധാരാളം അഭിനന്ദനങ്ങളും ഇതിനോടകം ലഭിച്ചു കഴിഞ്ഞു.
YOU MAY ALSO LIKE THIS VIDEO, ചിപ്പികൂൺ കൃഷി ആർക്കും തുടങ്ങാം, സ്ഥലം വേണ്ട, ഒട്ടും മിനക്കെടാതെ മികച്ച വരുമാനവും: കാണാം കൃഷി രീതി