മലയാളം ഇ മാഗസിൻ.കോം

എന്തുകൊണ്ട്‌ സെപ്തംബർ 17 (കന്നി 01) വിശ്വകർമ്മ ദിനമായി ആചരിക്കുന്നു? വിശ്വകർമ്മജർ അറിയേണ്ട ചില കാര്യങ്ങൾ

സെപ്റ്റംബർ 17 വിശ്വ കർമ്മദിനമായി ആചരിക്കുന്നു. ആ ദിവസം വിശ്വകർമ്മജർ സമൂദായത്തിൽ പെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക്‌ കേരള സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഹിന്ദു വിശ്വാസപ്രകാരം ലോകസ്രഷ്ടാവാണ്‌ വിശ്വകർമ്മാവ്‌(ത്വഷ്ടാവ്‌) (വിശ്വം എന്നാൽ ലോകം, കർമ്മാവ്‌ എന്നാൽ സ്രഷ്ടാവ്‌). അതു കൊണ്ടുതന്നെ സൃഷ്ടിപരമായ പണികൾ ചെയ്യുന്ന ഇരുമ്പുപണിക്കാർ, വാർക്ക പണിക്കാർ, കൊത്തുപണിക്കാർ ,സ്വർണ്ണ പണിക്കാർ എന്നിവർ വിശ്വകർമ്മാവിനെ ദൈവമായി കാണുന്നു.

ആശാരി, മൂശാരി, കൊല്ലന്‌, തട്ടാൻ, ശിൽപി എന്നിവയാണ്‌ വിശ്വകർമ്മ ജാതിക്കാർ, ഇപ്പോഴത്തെ ജാതിയിലെ ബ്രാഹ്മണേക്കാൾ ബ്രാഹ്മണരാണ്‌. ഇവർ ജന്ധ്യം അഥവാ പൂനുൽ (ജനു) ധരിക്കുന്നു.

സൃഷ്ടി സങ്കൽപം: വിശ്വം കർമ്മയസ്യൗ വിശ്വകർമ്മ
വിശ്വത്തെ സൃഷ്ടിച്ചതിനാല്‌ വിശ്വബ്രഹ്മം വിശ്വകർമ്മാവായി. സൃഷ്ടിക്കു മുമ്പ്‌ സർവ്വം ശൂന്യമായിരുന്ന അവസ്ഥയിൽ ശക്തി (ശബ്ദം, ഓംകാരം) ബ്രഹ്മം ആയി. ഈ ബ്രഹ്മം അദൃശ്യവും നിരാലംബനും ആയിരുന്നു. ആകാശം, വായു, ഭൂമി, വെള്ളം, തേജസ്സ്‌, ചിത്തം, ബ്രഹ്മാവ്‌, വിഷ്‌ണു, രുദ്രൻ, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയൊന്നും ഇല്ലാത്ത ഒരു അവസ്ഥയായിരുന്നു അന്ന്‌. അതിനാല്‌ ഈ ബ്രഹ്മം തന്നിലെ ആദിശക്തി, ഇച്ചാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി, പരാശക്തി എന്നീ പഞ്ച ശക്തികളെ ജ്വലിപ്പിച്ചു. ഈ പഞ്ചാ ശക്തികള്‌ യഥാ ക്രമം സദ്യോജാതം, വാമദേവം, അഘോരം, തൽപുരുഷം, ഈശാനം എന്നി പഞ്ചമുഖങ്ങൾ ആയി. അങ്ങനെ കേവല ബ്രഹ്മം പഞ്ചമുഖ ബ്രഹ്മവായി പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന്‌ മത്സ്യപുരാണത്തിൽ പറയുന്നു.

യത്‌ കിഞ്ചിത്‌ ശിൽപം തത്‌ സർവ്വം വിശ്വകർമ്മജം
ഭൂലോകത്തിലെ ചെറു കണിക പോലും ഭഗവാന്‌ വിശ്വകർമ്മാവിന്റെ സൃഷ്ടിയാണ്‌. കോടിസൂര്യന്റെ സൂര്യശോഭയില്‌ വിളങ്ങുന്ന ശ്രീ വിരാട്‌ വിശ്വകർമ്മാവ്‌ ലോകത്തിന്റെ സൃഷ്ടികർത്താവാണന്നാണ്‌ വിശ്വാസം.

വിശ്വകർമ്മ കുലത്തിൽ പിറന്നവർ ജന്മം കൊണ്ടുതന്നെ ബ്രാഹ്മണർ ആകുന്നു. അവരെ ഒരിക്കലും ശൂദ്രത്വം ബാധിക്കുന്നില്ല. അതുകൊണ്ടുതന്നെ വിശ്വകർമ്മാവിനെ മാത്രം പ്രാർഥിക്കുക. അവർ മറ്റൊരു ദേവനേയും പ്രാർഥിക്കേണ്ട ആവശ്യം ഇല്ല. ഈ അഞ്ചു ഋഷിമാർക്കു തങ്ങളെ സൃഷ്ടിച്ച പരബ്രഹ്മ സ്വരൂപനായ വിശ്വകർമ്മാവിനെ ദർശിക്കണം എന്ന മോഹം ഉണ്ടായപ്പോൾ അവർ ഘോര തപസ്സു തുടങ്ങി. അവസാനം ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷ പഞ്ചമി തിഥിയിൽ വിശ്വകർമ്മാവ്‌ ഋഷിമാർക്ക്‌ ദർശനം നൽകി അനുഗ്രഹിച്ചു. നിങ്ങളുടെ തപസ്സിൽ നാം സന്തുഷ്ടനാണെന്നും ഇഷ്ടവരങ്ങൾ ആവശ്യപെട്ടു കൊൾലുക എന്ന്‌ ഭഗവാൻ അരുളിയപ്പോൾ ഈ പ്രപഞ്ച്സൃഷ്ടാവായ അവിടുത്തെ ആരാധിക്കുവാൻ കനിവുണ്ടാകണമെന്നുള്ള ഒരേ ഒരു വരം മാത്രം മതിയെന്ന്‌ ആ ഋഷിമാർ ആവശ്യപ്പെട്ടു.

ബ്രാഹ്മാണ്ഡ തത്വങ്ങൾ മുഴുവൻ വേദങ്ങളിലൂടെ സ്വായത്തമാക്കിയ നിങ്ങൾ ഇന്നുമുതൽ പഞ്ച ഋഷികളായി അറിയപ്പെടുമെന്നും പഞ്ചവേദങ്ങൾക്കു അധിപതികളായ നിങ്ങൾ വേദപാരായണം,യാഗാദി കർമങ്ങൾ അനുഷ്ടിക്കുവാനും, ലോകത്തുണ്ടാകുന്ന സർവ്വ സൃഷ്ടിക്കും വേണ്ടതെല്ലാം ചെയ്തു കൊടുക്കുകയുമാണ്‌ നിങ്ങളുടെ കടമയെന്നും അരുളി ചെയ്തു. ഈ ദിവസം പിന്നീട്‌ “ഋഷി പഞ്ചമി” എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ലോകമെമ്പാടും ഉള്ള, പ്രത്യേകിച്ച്‌ ഭാരതത്തിലെ വിശ്വകർമ്മജർ വിശ്വകർമ്മാവിനെ പൂജിച്ചു അനുഗ്രഹം വാങ്ങുന്ന ദിവസം ആണിത്‌.

എന്ത്കൊണ്ട്‌ സെപ്തംബർ 17 “വിശ്വകർമ്മ ദിനം” ആയി.
കൊല്ല വർഷം 1133 കന്നി മാസം ഒന്നാം തിയതി (1958 സെപ്റ്റംബർ 17 ) ഒരു ഋഷി പഞ്ചമി ദിനം ആയിരുന്നു ആന്നേ ദിവസം ബീഹാറിലെ പട്നയിൽ ഒരു വിശ്വകർമ ക്ഷേത്രത്തിൽ ഋഷി പഞ്ചമി പൂജ നടക്കുക യായിരുന്നു അന്നേ ദിവസം തിരക്ക്‌ നിയന്ത്രണാതീതമാവുകയും. പോലീസിന്‌ ലാത്തി ചാർജു ,വെടിവയ്പ്പ്‌ എന്നിവ നടത്തുകയും ചെയ്യേണ്ടിവന്നു. 6 പേർ മരിക്കുകയും അനവധി പേർക്ക്‌ പരിക്ക്‌ പറ്റുകയും ഉണ്ടായി. ഈ ദിവസത്തിൻറെ സങ്കടകരമായ സ്മരണ പുതുക്കുന്നതിലേക്കായി ഉത്തര ഇന്ത്യയിൽ സെപ്റ്റംബർ 17 വിശ്വകർമ്മ ദിനം ആയി ആചരിച്ചുതുടങ്ങി. അല്ലാതെ സെപ്റ്റെംബർ 17 വിശ്വകർ മാവിൻറെ ജന്മദിനം അല്ല.

Avatar

Staff Reporter