മലയാളം ഇ മാഗസിൻ.കോം

സെലിബ്രറ്റി മേക്കപ്പ്‌ ആർട്ടിസ്റ്റും ട്രാൻസ്ജെൻഡറുമായ സീമ വിനീത്‌ വിവാഹിതയാകുന്നു; വരൻ ആരാണെന്ന് മനസിലായോ?

സെലിബ്രറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജെന്‍ഡറുമായ സീമ വിനീത് വിവാഹിതയാകുന്നു. നിഷാന്ത് ആണ് വരന്‍. സോഷ്യൽ മീഡിയയിലൂടെയാണ്‌ പങ്കുവയ്ക്കാനും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സീമ പങ്കു വച്ചത്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെയാണ് ആരാധകർക്കായി പങ്കുവച്ചത്.

ഇരുവരും പരസ്പരം മോതിരം കൈമാറുന്ന ചിത്രം പങ്കുവച്ചു. ‘എന്റെ ഹൃദയം കവർന്നയാളെ കണ്ടെത്തി’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. വിവാഹ നിശ്ചയത്തിന് കസവു സാരിയിലാണ് സീമ അണിഞ്ഞൊരുങ്ങിയത്. കസവ് ബോർഡറും ലൈൻ ഡിസൈനും സാരിയിൽ നൽകിയിട്ടുണ്ട്. ഒരു ഹെവി ചോക്കറും മാച്ച് ചെയ്തു. സിംപിൾ ലുക്കിൽ അതിസുന്ദരിയായാണ് സീമ ഒരുങ്ങിയത്. കസവ് കുർത്തയും മുണ്ടുമാണ് നിഷാന്തിന്റെ വേഷം.

YOU MAY ALSO LIKE THIS VIDEO, YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര പ്രകാരമുള്ള സ്ത്രീയുടെ സ്വഭാവ സവിശേഷതകളും ചില രഹസ്യങ്ങളും | അശ്വതി മുതൽ ആയില്യം വരെ | Watch Video 👇

നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായെത്തുന്നത്. സീമ വിവാഹിതയാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും രണ്ടുപേർക്കും നല്ല ജീവിതം ആശംസിക്കുന്നെന്നും കമന്റുകളുണ്ട്. വിവാഹ തീയതിയും വരന്റെ മറ്റ് വിശദാംശങ്ങളും ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല.

YOU MAY ALSO LIKE THIS VIDEO, സ്ഥിരമായ മൊബൈൽ ഫോൺ ഉപയോഗം നമ്മുടെ ശരീരത്തിനുണ്ടാക്കുന്നത് ഈ ഗുരുതരമായ ആരോഗ്യ പ്രശ്നം | Watch Video 👇

https://youtu.be/9EXmkEbuCiY

Avatar

Staff Reporter