മലയാളം ഇ മാഗസിൻ.കോം

അറിഞ്ഞോ നമ്മുടെ വാട്ട്സ്‌ ആപ്പ്‌ വ്യാപകമായി ഹാക്ക്‌ ചെയ്യുന്നുണ്ട്‌, ഇക്കാര്യങ്ങൾ ഉടൻ ചെയ്യുക അല്ലെങ്കിൽ എല്ലാം നഷ്ടമാകും

ഈയിടെ നമ്മളിൽ പലരുടെയും മൊബൈൽ ഫോണിലേക്ക്‌ വാട്ട്സ്‌ ആപ്പ്‌ കോഡ്‌ എന്ന് ഒരു മെസ്സേജ്‌ വന്നിട്ടുണ്ടാകാം. പലരും അതിനെ നിസ്സാരമായി തള്ളിക്കളഞ്ഞിട്ടുമുണ്ടാകാം. എന്നാൽ സംഗതി സീരിയസാണ്‌. നമ്മുടെ സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നത് വ്യാപകമായിരിക്കുകയാണ്‌. അക്കൗണ്ട് സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനായി 2 ഫാക്റ്റര്‍ ഓതന്റിക്കേഷന്‍ ഉപയോഗപ്പെടുത്തണമെന്ന് കേരളാ പൊ-ലീസിന്റെ സൈബര്‍-ഡോം ആവശ്യപ്പെട്ടു. വാട്സ്‌ആപ്പ് ഉപഭോക്താക്കള്‍ സെക്യൂരിറ്റി പിന്‍ നമ്ബര്‍ കൂടി നല്‍കികൊണ്ട് അകൗണ്ട് ഓതന്റിക്കേറ്റ് ചെയ്യണം. ഇതിന് പുറമെ ഇമെയില്‍ ഐഡിയും ഓതെന്റികേഷന് വേണ്ടി ഉപയോഗിക്കുകയാണ് എങ്കില്‍ നിങ്ങളുടെ അക്കൗണ്ട് കൂടുതല്‍ സുരക്ഷിതമാക്കാനാകും. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:

വാട്സാപ്പിന്റെ സെറ്റിങ്സില്‍ ചെന്ന് അകൗണ്ടില്‍ തുറന്ന് അതില്‍ മൂന്നാമതായി കാണുന്ന 2 ഫാക്റ്റര്‍ ഓതന്റിക്കേഷന്‍ ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് 2 ഫാക്റ്റര്‍ ഓതന്റിക്കേഷന്‍ എനേബിള്‍ ചെയ്യുക. വാട്സ്‌ആപ്പ് ആവശ്യപ്പെടുന്നത്പോലെ ആദ്യം ആറ് ഡിജിറ്റുള്ള പിന്‍ നല്‍കുക. അത് ഒരു തവണ കൂടി ആവര്‍ത്തിക്കുന്നതോടെ പിന്‍ പൂര്‍ത്തിയായിരിയ്ക്കുന്നു. നിങ്ങളുടെ പേഴ്‌സണല്‍ ഇമെയില്‍ ഐഡി നല്‍കാനാണ് ചോദിക്കുക. രണ്ട് തവണയായി ഇമെയില്‍ ഐഡിയും നല്‍കുന്നതോടെ വാട്സ്‌ആപ്പ് 2 ഫാക്റ്റര്‍ ഓതന്റിക്കേഷന്‍ പൂര്‍ത്തിയായി.

അതുപോലെ തന്നെ നമ്മളിൽ പലർക്കും അറിയാത്ത പല പൊടിക്കൈകളും വാട്സാപ്പിൽ ഒളിഞ്ഞിരിപ്പിട്ടുണ്ട്‌. വാട്സാപ്പിൽ ഒളിഞ്ഞിരിക്കുന്ന അത്തരത്തിലുള്ള 5 ട്രിക്കുകളെ നമുക്കൊന്ന്‌ പരിചയപ്പെടാം.

1 വാട്സാപ്പ് സ്റ്റോറേജ് എങ്ങനെ ക്ലിയര്‍ ചെയ്യാം
ബഡ്ജറ്റ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് സ്റ്റോറേജ് കുറയുന്നു എന്നത്. വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ കൂടിയാണെങ്കില്‍ ഇതിന്റെ നല്ലൊരു ഭാഗം അങ്ങനെയും നഷ്ടമാകും. എന്നാല്‍ നമ്മളില്‍ പലര്‍ക്കും സ്റ്റേറേജ് എങ്ങനെ ക്ലിയര്‍ ചെയ്യാമെന്നുള്ള ധാരണ ഉണ്ടാകണമെന്നില്ല. കൂടിപോയാല്‍ ഗ്യാലറഇയില്‍ പോയി ഫോട്ടോസും വീഡിയോസും ഡിലീറ്റ് ചെയ്യുമായിരിക്കും എന്നാലും സ്‌റ്റേറേജില്‍ വലിയ മാറ്റമൊന്നും വരാന്‍ സാധ്യതയില്ല. വാട്‌സാപ്പിലെ ആവശ്യമുള്ള ഡേറ്റകള്‍ മാത്രം നിലനിര്‍ത്തി ആവശ്യമില്ലാത്തവ എങ്ങനെ ഒഴിവാക്കാം എന്ന് നമുക്ക് നോക്കാം.

ഇതിനായി ആദ്യം Settings എടുക്കുക. അതില്‍ Data and storage usage എന്ന ഒരു ഓപ്ഷന്‍ കാണാന്‍ കഴിയും. Data and storage usage ഓപ്പണ്‍ ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയില്‍ Storage usage എന്ന ഓപ്ഷന്‍ കാണാം. ഇത് ഓപ്പണ്‍ ചെയ്യുമ്പോള്‍ വാട്‌സാപ്പിലെ ഓരോ ഗ്രൂപ്പുകളും ചാറ്റുകളും എത്രമാത്രം സ്റ്റോറേജ് ഉപയോഗിക്കുന്നുവെന്ന് കൃത്യമായി കാണിച്ച് തരും. ഇതില്‍ നിന്ന് ആവശ്യമുള്ളവയെ നിലനിര്‍ത്തി ബാക്കിയുള്ളവയെ ഒഴിവാക്കി ഫോണ്‍ സ്‌റ്റോറേജ് ക്ലിയര്‍ ചെയ്യാവുന്നതാണ്.

2 ഫോണ്‍ നമ്പര്‍ ഇല്ലാതെ എങ്ങനെ മെസ്സേജ് ചെയ്യാം?
കുറച്ച് ദിവസം മുന്നേവരെ നമുക്ക് ഒരാള്‍ക്ക് മെസ്സേജ് ചെയ്യണമെങ്കില്‍ വാട്‌സാപ്പ് നമ്പര്‍ ആവശ്യമായിരുന്നു. നമ്പര്‍ വാങ്ങി ഫോണില്‍ ആഡ് ചെയ്ത്. വാട്‌സാപ്പിലും ആഡ് ചെയ്ത് മെസ്സേജൊക്കെ അയക്കുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് ഒടുവില്‍ വാട്‌സാപ്പിനും മനസ്സിലായിക്കഴിഞ്ഞു. കുറച്ച് വൈകിയാണെങ്കിലും അവരും QR Code ലേക്ക് മാറിക്കഴിഞ്ഞു.

ഇത്‌ എങ്ങനെ ഉപയോഗിക്കാമെന്ന്‌ നമുക്ക്‌ നോക്കാം. ആദ്യം വാട്സാപ്പ്‌ Settings ഓപ്പൺ ചെയ്യുക. അതിൽ നമ്മുടെ പ്രൊഫൈലിന്‌ വലത്‌ വശത്തായി QR Code എന്നൊരു ചിഹ്നം കാണാം. ഇതിൽ ക്ലിക്ക്‌ ചെയ്യുമ്പോൾ My Code, Scan Code എന്ന്‌ രണ്ട്‌ ഓപ്ഷൻ വരും. ഇത്‌ സ്കാൻ ചെയ്ത്‌ നമ്പർ ഇല്ലാതെ തന്നെ മറ്റൊരാളുടെ വാട്സാപ്പിലേക്ക്‌ മെസ്സേജ്‌ ചെയ്യാവുന്നതാണ്‌.

3 കോണ്‍ടാക്റ്റിലേയ്ക്ക് ആഡ് ചെയ്യാതെ വാട്സാപ്പില്‍ മെസേജ് അയക്കുന്നത് എങ്ങനെ?
ആദ്യം നമ്മുടെ വാട്‌സാപ്പില്‍ ഉള്ള ആരുടെയെങ്കിലും ചാറ്റ് എടുക്കുക. ശേഷം അതില്‍ wa.me/91(country code )Whatsapp Number (ആര്‍ക്കാണോ മെസ്സേജ് അയക്കേണ്ടത് ആ നമ്പര്‍). ഇത്രയും കൊടുത്ത് ആ മെസ്സേജ് സെന്റ് ചെയ്ത് കഴിയുമ്പോള്‍ തന്നെ അതൊരു ലിങ്കായി മാറുകയും അതില്‍ ക്ലിക്ക് ചെയ്താല്‍ ആ വ്യക്തിയുടെ നമ്പര്‍ കോണ്‍ടാക്ടില്‍ ആഡ് ചെയ്യാതെ മെസ്സേജ് അയക്കുകയും ചെയ്യാം.

4 വാ‍ട്സാപ്പില്‍ വരുന്ന ഫോട്ടോസും വീഡിയോസും ഗാലറിയില്‍ കാണാതിരിക്കുന്നത് എങ്ങനെ?
നമുക്ക് ഏതെങ്കിലുമൊരു വ്യക്തി അയക്കുന്ന ഫോട്ടോയോ വീഡിയോയോ ഗ്യാലറിയില്‍ കാണെണ്ടായെന്നുണ്ടെങ്കില്‍ അതിനുള്ള വഴിയും വാട്‌സാപ്പ് തരുന്നുണ്ട്. ആ വ്യക്തിയുടെ ചാറ്റ് ഓപ്പണ്‍ ആക്കുക. അതിനുശേഷം അതിന്റെ Profile ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Media Visibility എന്നൊരു ഓപ്ഷന്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Show newly downloaded media from this chat in your phone’s gallery എന്നൊരു ചോദ്യം വാട്‌സാപ്പ് ചോദിക്കും. ഇത് No കൊടുത്ത് കഴിഞ്ഞാല്‍ ഈ ചാറ്റില്‍ നിന്ന് വരുന്ന മീഡിയകള്‍ ഒന്നും തന്നെ നിങ്ങളുടെ ഫോണ്‍ ഗ്യാലറിയില്‍ കാണാന്‍ കഴിയില്ല.

5 അനാവശ്യ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് എങ്ങനെ ഒഴിവാകാം?
നമ്മള്‍ ഒരുവിധപ്പെട്ടവരെല്ലാം നേിടുന്ന പ്രശനമാണ് അനാവശ്യ ഗ്രൂപ്പുകളില്‍ അഡ് ചെയ്യുക എന്നത്. ഇതില്‍ നിന്ന് ഒഴിവാക്കാന്‍ ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റ് ആകുക എന്നത് മാത്രമാണ്. എന്നാല്‍ ഇത്തരം ഗ്രൂപ്പുകളില്‍ നമ്മളെ ആഡ് ചെയ്യാന്‍ കഴിയാതിരുന്നാലോ? കൂടുതല്‍ ചിന്തിക്കേണ്ട, അതിനും വഴിയുണ്ട്. ആദ്യം Settings ഓപ്പണ്‍ ചെയ്യുക. Accounts ക്ലിക്ക് ചെയ്യുക. അതില്‍ Privacy ക്ലിക്ക് ചെയ്യുക. അതില്‍ Groups എന്നൊരു ഓപ്ഷന്‍ കാണാം. ഇത് ക്ലിക്ക് ചെയ്യുമ്പോള്‍ മൂന്ന് ഓപ്ഷെന്‍സാണ് വാട്‌സാപ്പ് നമുക്ക് തരുന്നത്. Everyone, My contacts, My contacts except. My contacts except കൊടുത്ത് കഴിഞ്ഞാല്‍ തിരഞ്ഞെടുക്കുന്ന ആള്‍ക്കാര്‍ക്ക് മാത്രമേ നമ്മളെ ഗ്രൂപ്പില്‍ ആഡ് ചെയ്യാന്‍ കഴിയു.

Avatar

Staff Reporter