മലയാളം ഇ മാഗസിൻ.കോം

ഒരു ഭർത്താവിനും ഇങ്ങനെ പണി കിട്ടരുതേ… തുടക്കം ഭാര്യയ്ക്ക് വന്ന യുവതിയുടെ ഫ്രണ്ട് റിക്വസ്റ്റ്, പക്ഷെ ക്ളൈമാക്സ് ഭീകരമായിപ്പോയി

ബംഗളൂരു സ്വദേശിനിയായ യുവതിക്ക് ഫെയ്സ്ബുക്കില്‍ അപരിചിതയായ ഒരു സ്ത്രീയുടെ ഫ്രണ്ട് റിക്വസ്റ് വന്നു. അവർ അത് സ്വീകരിക്കുകയും ചെയ്തു. പരസ്പരം ചാറ്റ് ചെയ്തപ്പോൾ ആണ് ഞെട്ടിക്കുന്ന ആ സത്യം മനസിലാക്കിയത്. ഒരാളുടെ തന്നെ 2 ഭാര്യമാർ ആണ് തങ്ങൾ എന്ന്. സംഭവം ഇങ്ങനെ:

മൈസൂരിൽ അക്കൗണ്ടന്റ് ആയ മുകേഷ് ആണ് ഈ വിവാഹ വീരൻ. ഭർത്താവ് രണ്ടു വിവാഹം കഴിച്ചിട്ടുണ്ടെന്ന് രണ്ടു ഭാര്യമാർക്കും അറിയില്ലായിരുന്നു. 2013 ൽ ആയിരുന്നു മുകേഷിന്റെ ആദ്യ വിവാഹം. മൈസൂർ സ്വദേശിനി ആണ് ആദ്യ ഭാര്യ. 2017 ൽ തന്റെ വിവാഹം കഴിഞ്ഞിരുന്ന കാര്യം മറച്ചുവച്ചു ബാംഗ്ലൂരിലെ കോടതിജീവനക്കാരിയെ വിവാഹാം ചെയ്തു.

ജോലിയിൽ തുടരാനുള്ള സൗകര്യത്തിനായി യുവതി ബാംഗ്ലൂരിൽ തന്നെ താമസിച്ചു പോന്നു. ആഴ്ച്ചയുടെ അവസാനം മുകേഷ് മൈസൂരിൽ നിന്നും ബാംഗ്ലൂരിൽ എത്തി യുവതിയുടെയും ബന്ധുക്കളോടുമൊപ്പം താമസിക്കുകയും ചെയ്യും.അതുകൊണ്ട് തന്നെ ആർക്കും സംശയം തോന്നിയിരുന്നില്ല.

മുകേഷിന്റെ ഭാര്യക്കും കോടതി ജീവനക്കാർക്കും ആദ്യഭാര്യ ഫേസ്ബുക്കിൽ റിക്വസ്റ്റ് അയച്ചിരുന്നു. പരസ്പരം ചാറ്റ് ചെയ്‌തു പരിചയപെട്ടപ്പോൾ ആണ് തന്റെ ഭർത്താവിന്റെ ആദ്യ ഭാര്യ ആണെന്ന് മനസിലാകുന്നത്.

അവർ തമ്മിൽ സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കി. ഈ കാര്യം മുകേഷിനോട് ചോദിച്ചിരുന്നെങ്കിലും ഇയാൾ നിഷേധിച്ചു. അതോടെ വിവാഹ തട്ടിപ്പിനെ പറ്റി പോലീസിൽ പരാതിനൽകുകയും ചെയ്തു.

Avatar

സരിക ചാരൂസ്‌

Sarika Charus | Staff Reporter