19
November, 2017
Sunday
08:00 PM
banner
banner
banner

ക്രിസ്തുവുമായുള്ള താരതമ്യം: സെബാസ്റ്റ്യൻ പോളിനെതിരായ പ്രതിഷേധവും പരിഹാസവും ഇങ്ങനെ!

ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജയിലിൽ കഴിയുന്ന നടൻ ദിലീപിനു അനുകൂലമായ നിലപാട് സ്വീകരിച്ച് മുൻ എം.പി.യും എം.എൽ.എയുമായ അഡ്വ.സെബാസ്റ്റ്യൻ പോൾ സൗത്ത്‌ ലൈവ്‌ പോർട്ടലിൽ എഴുതിയ ലേഖനത്തിലെ പരാമർശങ്ങൾ വിവാദമാകുന്നു. കടുത്ത വിമർശനമാണ്‌ അദ്ദേഹത്തിനെതിരെ വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.

“ഒരു തടവുകാരനില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ ആരാധിക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍. റോമന്‍ ഭരണകൂടം ആ തടവുകാരനോട് നീതിപൂര്‍വകമായല്ല പെരുമാറിയതെന്ന ആക്ഷേപം എനിക്കല്ല, കാലത്തിനുണ്ട്. ഗാഗുല്‍ത്തയിലെ വിലാപം ഇരുപത് നൂറ്റാണ്ടുകള്‍ക്കിപ്പുറവും കേള്‍ക്കുന്നത് അതുകൊണ്ടാണ്. കുരിശിന്റെ വഴിയില്‍ ക്രുദ്ധരായ പട്ടാളക്കാരെ വകവയ്ക്കാതെ തടവുകാരനെ സമാശ്വസിപ്പിച്ച വെറോണിക്ക മാത്രമല്ല അവളുടെ പുണ്യം പതിഞ്ഞ തൂവാലയും ഇന്നും ഓര്‍മിക്കപ്പെടുന്നത് അതുകൊണ്ടാണ്.

തടവുകാരെ സന്ദര്‍ശിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യണമെന്നത് ആ തടവുകാരന്റെ നിര്‍ദേശമാണ്. അന്ത്യവിധിയുടെ നാളില്‍ വിലമതിക്കപ്പെടുന്ന മനോഗുണപ്രവൃത്തിയാണത്. “ഇതാണ്‌ ലേഖനത്തിൽ ക്രിസ്തുവുമായി ബന്ധപ്പെടുത്തി പരാമർശിച്ചിരിക്കുന്നത്.

അതെ സമയം ഈ പരാമർശത്തോട് വന്ന പ്രതികരണങ്ങളിൽ ഇപ്രകാരം ചിലതുമുണ്ട്.
“സഹപ്രവർത്തകയായ നടിയെ കൊട്ടേഷൻ കൊടുത്ത് തട്ടിക്കൊണ്ടു പോയി ലൈംഗികമായി ആക്രമിച്ച് അത് ചിത്രീകരിച്ച കേസിലല്ല യേശുക്രിസ്തുവിനെ തുറുങ്കിലടച്ചതും കുരിശിൽ തറച്ചതും”

“രണ്ടുമണിക്കൂർ ആ നടി അനുഭവിച്ച മാനസികവും ശാരീരികവുമായ അവസ്ഥയെ പരിഗണിക്കാതെയാണ്‌ ഭരണഘടനാവിദഗ്ദനും മനുഷ്യാവകാശ പ്രവർത്തകനുമായ അദ്ദേഹത്തിന്റെ ലേഖനത്തിലെ നിലപാടെന്നും ഒപ്പം തന്നെ തികച്ചും അനുചിതമാണ്‌ ക്രിസ്തുവിന്റെ പീഡാനുഭവങ്ങളോടുള്ള ഉപമ. ദിലീപിനെ പോലെ ഒരു നടന്റെ വിഷയത്തിലെക്ക് യേശുക്രിസ്തുവിനെ ചേർത്തുവച്ച് ആ മഹത്തായ ജീവിതത്തിന്റെ പൊരുളിനെ കളങ്കപ്പെടുത്തുന്നതിൽ ശക്തമായ വിയോജിപ്പ്. ” എന്നും വിമർശകർ പറയുന്നു.

വിവാദമായ ലേഖനത്തിനെതിരെ അദ്ദേഹം ചെയർമാനും ചീഫ് എഡിറ്ററുമായ സൗത്ത് ലൈവിലെ മുതിരന്ന മാധ്യമ പ്രവർത്തകരായ ബൂപേഷ്, മനീഷ് നാരായണൻ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.സൗത്ത് ലൈവിന്റെ എഡിറ്റോറിയൽ ടീമിന്റെ അല്ല എന്ന് വ്യക്തമാക്കി എൻ.കെ.ബൂപേഷിന്റെ വരികളിൽ ഇപ്രകാരം പറയുന്നു“ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട സൗത്ത് ലൈവ് എഡിറ്റര്‍ ഇന്‍ ചീഫ് സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനം- സഹാനുഭൂതി കുറ്റമല്ല, ദിലീപിനുവേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാവണം- സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞകുറെ ദിവസങ്ങളായി ഇരയാക്കപ്പെട്ട നടിക്കെതിരെ ചിലശക്തികള്‍ നടത്തുന്ന പ്രചണ്ട പ്രചാരണത്തിന്റെ ഭാഗമായുളള ഈ ലേഖനം എഡിറ്റോറിയല്‍ ടീമിന്റെതല്ല. ഞാനടക്കമുള്ളവര്‍ സൗത്ത് ലൈവ് ഈ വിഷയത്തില്‍ ഇതുവരെ എടുത്ത നിലപാടില്‍നിന്നുള്ള മലക്കം മറച്ചില്‍ പാടില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ലേഖനം പ്രസിദ്ധീകരിക്കണമെന്ന സെബാസ്റ്റ്യന്‍ പോളിന്റൈ നിലപാടിന് മാനേജ്‌മെന്റ് കീഴടങ്ങുകയായിരുന്നു. മഅദ്‌നിയുമായും പരപ്പനങ്ങാടിയിലെ സക്കറിയുമായും ദിലീപിനെ താരതമ്യം ചെയ്തുള്ള ലേഖനം അവരെയും ഈനാട്ടില്‍ വിചാരണ കൂടാതെ തടവില്‍ കഴിയുന്ന ആയിരങ്ങളെയും യഥാര്‍ത്ഥത്തില്‍ അപമാനിക്കുന്നതുമണെന്നാണ് എന്റെ നിലാപാട്. ഇത്തരം അപഹാസ്യമായ നിലപാട് എടുക്കാന്‍ കാരണമെന്തെന്ന് എനിക്കറിയില്ല. ഇവിടെ ജോലിചെയ്യുന്നവരുടെ എതിര്‍പ്പ് മറികടന്നാണ് ഈ ലേഖനം മാനേജ്‌മെന്റും സെബ്ാസ്റ്റ്യന്‍ പോളും സമ്മര്‍ദ്ദം ചെലുത്തി പ്രസിദ്ധീകരിച്ചത്. യുക്തിസഹമായ ഒരു വിശദീകരണവും ഇവര്‍ നല്‍കിയിട്ടില്ല. ഏന്തായാലും സൗത്ത് ലൈവ് ചീഫ് എഡിറ്ററുടെ ദിലീപ് അനുകൂല ലേഖനത്തെ ശക്തമായി എതിര്‍ക്കുന്നു. അതില്‍ ഉളളത് വേട്ടക്കാരന്റെ നീതികരിക്കുന്നവരുടെ ശബ്ദമാണ്.”

സ്വന്തം മാധ്യമ സ്ഥാപനത്തിൽ ഇന്ന് തന്നെ ഡോ.സെബാസ്റ്റിയൻ പോളിന് ശക്തമായ എതിർ ശബ്ദം ഉയർന്നത് ദിലീപിനെ ന്യായീകരിക്കുവാനുള്ള ശ്രമങ്ങൾക്ക് ഏറ്റ കനത്ത തിരിച്ചടിയായി.

ചന്ദ്രബോസ് വധക്കേസിൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ശതകോടീശ്വരൻ മുഹമ്മദ് നിസ്സാമിനു വേണ്ടിയും സെബസ്റ്റ്യൻ പോൾ സംസാരിക്കണമെന്നാണ്‌ സംവിധായ്കൻ ആശിഖ് അബു പരിഹാസപൂർവ്വം ഫേസ്ബുക്കിൽ കുറിച്ചത്.

മഞ്ജുവാര്യരെ വിമർശിച്ചുകൊണ്ടുള്ള സെബാസ്റ്റ്യൻ പോളിന്റെ ലേഖനം വായിച്ചാൽ വ്യക്തമാകുക ദിലീപിനെ പോലീസ് അകാരണമായി അറസ്റ്റ് ചെയ്തു ജയിലിൽ പാർപ്പിച്ചു എന്ന പ്രതീതിയാണ്‌. ക്രിസ്തുവിന്റേയും മദനിയുടേയും പരപ്പനങ്ങാടിയിലെ സക്കറിയയുടേയും ഉദാഹരണം ചൂണ്ടിക്കാട്ടിക്കൊണ്ട് ദിലീപിനു വേണ്ടി സംസാരിക്കണം എന്നാണ്‌ അദ്ദേഹം അതിൽ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം ജയിലിൽ ദിലീപിനെ സന്ദർശിച്ച നടൻ ഗണേശ്കുമാർ എം.എൽ.എയും സിനിമാപ്രവർത്തകർ ദിലീപിനുവേണ്ടി രംഗത്തെത്തണം എന്ന് ആഹ്വാനം ചെയ്തിരുന്നു. ഇരയായാ നടിയ്ക്ക് പൊതു സമൂഹവും സിനിമയിലെ ചെറുവിഭാഗവും പിന്തുണ നല്കുമ്പോൾ സിനിമാ രാഷ്ടീയ സാംസ്കാരിക രംഗത്തു നിന്നുള്ളവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്‌. പോലീസ് ദിലീപിനെതിരെ നല്കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ കോടതി പല തവണ ജാമ്യം നിഷേധിച്ചത് എന്നതിനെ അവഗണിച്ചാണ്‌ ഒരുവിഭാഗം ആളുകൾ അദ്ദേഹത്തിനനുകൂലമായ നിലപാടുമായി മുന്നോട്ട് പോകുന്നത്. ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയും നടിയുമായ കാവ്യാമാധവനും കേസിൽ ഉൾപ്പെടും എന്ന സൂചനയും പുറത്ത് വരുന്നുണ്ട്.

എസ്‌ കുമാർ

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments