മലയാളം ഇ മാഗസിൻ.കോം

ശ്രദ്ധിക്കുക: നാളെ (ഏപ്രിൽ 22) 12 മണി വരെ SBTയുടെ ATM, Internet Banking എന്നിവ തടസപ്പെടും

എസ്ബിടിയുടെ എടിഎമ്മുകളുടെ പ്രവർത്തനം ഇന്നു രാത്രി 11.15 മുതൽ നാളെ രാവിലെ 11.30 വരെ നിർത്തിവയ്ക്കും.  എസ്ബിടി – എസ്ബിഐ അക്കൗണ്ട് ലയനത്തെത്തുടർന്ന്  എസ്ബിടി ഇടപാടുകാരുടെ എല്ലാ അക്കൗണ്ട് വിവരങ്ങളും എസ്ബിഐയുടെ കംപ്യൂട്ടർ ശൃംഖലയിലേക്കു കൈമാറുന്നതിന്റെ ഭാഗമായാണ് ഇത്. ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണം പിൻവലിക്കൽ, അടയ്ക്കൽ എന്നിങ്ങനെയുള്ള ഒരു കാര്യങ്ങളും ഈ സമയത്തു നടത്താനാകില്ല. ഡേറ്റാ കൈമാറ്റം പൂർത്തിയാകുമ്പോൾ എസ്ബിടി ഇടപാടുകാർക്ക് എസ്ബിഐയുടെ എല്ലാ സേവനങ്ങളും ലഭ്യമാകും. ഇതോടെ എസ്ബിഐ ഇൗയിടെ ഏർപ്പെടുത്തിയ മിനിമം ബാലൻസില്ലെങ്കിൽ പിഴയെന്ന പരിഷ്കാരവും മറ്റും ഫീസുകളും  എസ്ബിടി ഇടപാടുകാർക്കും ബാധകമാകുന്നതാണ്.

Avatar

Staff Reporter