ജ്യോതിഷമനുസരിച്ച് എല്ലാ മാസവും ഏതെങ്കിലും ഗ്രഹങ്ങൾ രാശിമാറുകയോ അല്ലെങ്കിൽ സഞ്ചാരം മാറ്റുകയോ ചെയ്യാറുണ്ട്. ഗ്രഹങ്ങളുടെ ഈ മാറ്റം എല്ലാ രാശിക്കാരെയും ബാധിക്കാറുമുണ്ട്. ജനുവരി 17ന് ശനി സ്വന്തം രാശിയായ കുംഭം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. ജനുവരി 22ന് ശുക്രനും കുംഭം രാശിയിലേക്ക് പ്രവേശിച്ചു.
ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോഗം ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നായി കണക്കാക്കപ്പെടുന്നു. ശനിയും ശുക്രനും ചേർന്നാൽ 12 രാശികളിലും കാര്യമായ സ്വാധീനം ഉണ്ടാകും. എന്നിരുന്നാലും, ചില പ്രത്യേക രാശിക്കാർക്ക് ഈ സംയോജനം വളരെയധികം ഗുണങ്ങൾ ചെയ്യുന്നു.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
നിങ്ങളുടെ ബിസിനസിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ എല്ലാം ഉടൻ നീങ്ങും. മികച്ച വിജയം ലഭിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. വരുമാനം വർധിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ശനി, ശുക്രൻ സംയോഗം കന്നി രാശിക്കാർക്ക് ശക്തമായ ഗുണങ്ങൾ നൽകും. ചെയ്യുന് ജോലികളിൽ എല്ലാം ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. കാലങ്ങളായി മുടങ്ങിക്കിടന്ന പ്രവൃത്തികൾ വീണ്ടും തുടങ്ങും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ശനിയും ശുക്രനും ഒരേ രാശിയിൽ സംക്രമിച്ചത് തുലാം രാശിക്കാർക്കും ഏറെ ഗുണം ചെയ്യും. ഈ കാലയളവിൽ നിങ്ങളുടെ സമ്മർദ്ദം ഒഴിവാകുന്നു. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ശനിയും ശുക്രനും കൂടിച്ചേർന്നതിലൂടെ മകരം രാശിക്കാർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ദുരിതങ്ങൾ ഇല്ലാതാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും.
YOU MAY ALSO LIKE THIS VIDEO, കടലിനടിയിലെ അത്ഭുത മത്സ്യങ്ങളെ അടുത്തു കാണാം. തിരുവനന്തപുരത്തുണ്ട് ഇങ്ങനെ ഒരു സ്ഥലം