മലയാളം ഇ മാഗസിൻ.കോം

ശനിയുടെ മാറ്റം: മാർച്ച്‌ 15 മുതൽ ഈ നാളുകാർ സൂക്ഷിക്കണം, കാര്യങ്ങൾ അനുകൂലമാകില്ല

വേദ ജ്യോതിഷ പ്രകാരം ആകെ 27 നക്ഷത്രങ്ങള്‍ ഉണ്ട്. അതില്‍ ശതഭിഷ നക്ഷത്രം വളരെ സവിശേഷമായ ഒരു നക്ഷത്രമാണെന്ന് വിശ്വസിക്കപ്പെടുന്നു. ശനി മാര്‍ച്ച് 15-ന് ശതഭിഷ നക്ഷത്രത്തില്‍ സംക്രമിക്കും. ഒക്ടോബര്‍ 17 വരെ ശനി ശതഭിഷ നക്ഷത്രത്തില്‍ തുടരും. ഈ നക്ഷത്രത്തില്‍ ശനിയുടെ സ്ഥാനം മൂലം ചില രാശിക്കാര്‍ക്ക് പ്രതികൂല ഫലങ്ങള്‍ നേരിടേണ്ടിവന്നേക്കാം. ശതഭിഷ നക്ഷത്രത്തില്‍ ശനി സംക്രമിക്കുമ്പോള്‍ ഏതൊക്കെ രാശിക്കാര്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഈ സമയത്ത് ജോലിയുള്ളവര്‍ക്ക് സ്ഥലം മാറ്റം നേരിടേണ്ടി വന്നേക്കാം. ബിസിനസ്സില്‍ ധാരാളം അവസരങ്ങള്‍ ഉണ്ടാകുമെങ്കിലും എവിടെയെങ്കിലും തെറ്റ് സംഭവിക്കാനിടയുണ്ട്. അതിനാല്‍ ഇടവം രാശിക്കാര്‍ ഓരോ ചുവടും ശ്രദ്ധാപൂര്‍വ്വം എടുക്കേണ്ടതുണ്ട്. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായി ചെറിയ കലഹങ്ങള്‍ ഉണ്ടായേക്കാം

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കഠിനാധ്വാനം ചെയ്തിട്ടും നിങ്ങള്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം.ചിലര്‍ക്ക് ജോലി നഷ്ടപ്പെടേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരാം. ബിസിനസ്സില്‍ നിക്ഷേപം നടത്തുന്നവര്‍ ഈ സമയത്ത് വളരെ ശ്രദ്ധിക്കണം. ഇതോടൊപ്പം ആരോഗ്യവും ശ്രദ്ധിക്കണം

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ജോലിക്കാര്‍ക്ക് ഈ സമയം വളരെയധികം സമ്മര്‍ദ്ദം ഉണ്ടാകും. മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകാം. ജോലിയില്‍ സ്ഥലംമാറ്റം നേരിടേണ്ടി വന്നേക്കാം. ബിസിനസ്സുമായി ബന്ധമുള്ള ആളുകള്‍ക്കും ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. ഇത് ബിസിനസിനെ കൂടുതല്‍ ബാധിക്കും. ദാമ്പത്യ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാം. കുടുംബവുമായി അകല്‍ച്ച ഉണ്ടാകാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഉദ്യോഗത്തില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ ഉണ്ടാകാം. ജോലിയില്‍ മാറ്റം വരാം. ശനിദേവിന്റെ ഈ രാശിമാറ്റം ബിസിനസ് ചെയ്യുന്നവര്‍ക്ക് ഗുണകരമാകില്ല. സാമ്പത്തിക മേഖലകളില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ജോലി ചെയ്യുന്ന ആളുകള്‍ക്ക് ജോലി സമ്മര്‍ദ്ദം വര്‍ദ്ധിച്ചതായി തോന്നിയേക്കാം. ഈ കാലയളവില്‍ നിങ്ങളുടെ മുതിര്‍ന്നവരുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ നിങ്ങള്‍ക്ക് ലഭിക്കാതിരിക്കാന്‍ സാധ്യതയുണ്ട്. സ്വന്തമായി കമ്പനി നടത്തുന്നവര്‍ എന്തെങ്കിലും പുതിയ നിക്ഷേപം നടത്തുമ്പോള്‍ ജാഗ്രത പാലിക്കുക. ബിസിനസ് പങ്കാളിയുമായുള്ള ബന്ധം വഷളായേക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മീനരാശിക്കാര്‍ക്കും ജോലിഭാരം വര്‍ധിക്കും.പുതിയ ബിസിനസ്സ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍, ഈ സമയം അവര്‍ക്ക് അനുകൂലമല്ലാത്തതിനാല്‍ ഈ കാലയളവില്‍ നിക്ഷേപം നടത്താതിരിക്കാന്‍ ശ്രദ്ധിക്കണം.ബിസിനസ്സില്‍ നിങ്ങള്‍ക്ക് നഷ്ടം നേരിടേണ്ടി വന്നേക്കാം.

YOU MAY ALSO LIKE THIS VIDEO, മട്ടുപ്പാവിലെ മണ്ണില്ലാകൃഷി: തക്കാളിയും പച്ചക്കറികളും കുലകുത്തി പിടിക്കും, Soil-less terrace farming

Avatar

Staff Reporter