മലയാളം ഇ മാഗസിൻ.കോം

ഈ നാളുകാരുടെ ശനിദോഷം അവസാനിച്ചു, ഇനിയുള്ളത്‌ ഭാഗ്യ നാളുകൾ: മികച്ച അനുഭവം പ്രതീക്ഷിക്കാം

ഗ്രഹങ്ങളുടെയും രാശികളുടെയും മാറ്റം സംഭവിക്കുമ്പോൾ ആളുകളുടെ ജാതകത്തിലും മാറ്റങ്ങൾ ഉണ്ടാകും. ജ്യോതിഷം അനുസരിച്ച് ജനുവരി 17 ന് ശനി സ്വന്തം രാശിയായ കുംഭ രാശിയിലേക്ക് പ്രവേശിച്ചു. ഈ രാശിയിൽ ശനി സംക്രമിക്കുന്നതോടെ ശശ് മഹാപുരുഷ രാജയോഗം രൂപപ്പെട്ടു. ഈ യോഗം ജ്യോതിഷത്തിൽ വളരെ ശുഭകരവും ഗുണകരവുമാണ്.

ഇതിന്റെ ശുഭ അശുഭ ഫലങ്ങൾ എല്ലാ രാശിക്കാരിലും ബാധിക്കും. മിഥുനം, തുലാം രാശിക്കാർക്ക് ജനുവരി 17 വരെയുണ്ടായിരുന്ന ശനിദശയിൽ നിന്ന് മാറ്റം ഉണ്ടാകുന്ന സമയമാണിത്. ജനുവരി 17-ന് ശനി കുംഭം രാശിയിൽ പ്രവേശിച്ചതോടെ മികച്ച അനുഭവം പ്രതീക്ഷിക്കാം. ഭാഗ്യരാശികൾ ഇനി പറയുന്നവരാണ്‌.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേടം രാശിക്കാർക്ക് സാമ്പത്തികമായി മികച്ച ഗുണം നൽകും. ഈ രാശിക്കാരുടെ വരുമാനത്തിന്റെ ഭവനത്തിലേക്കാണ് ശനി സംക്രമിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പഴയ നിക്ഷേപത്തിൽ നിന്നും ലാഭമുണ്ടാക്കാൻ സാധ്യതയുണ്ട്. കൂടാതെ ഈ കാലയളവിൽ മറ്റ് നിരവധി സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. കയറ്റുമതി-ഇറക്കുമതി ബിസിനസുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയത്ത് നല്ല ലാഭം നേടാൻ കഴിയും. ഓഹരി വിപണി, വാതുവെപ്പ്, ലോട്ടറി എന്നിവയിലും വൻ ലാഭത്തിന് സാധ്യതയുണ്ട്. സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്ന ആളുകൾക്ക് എന്തെങ്കിലും സ്ഥാനമോ മറ്റെന്തെങ്കിലും ജോലിയോ ലഭിക്കാനും സാധ്യതയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
നിങ്ങളുടെ മാനസികമായ ശക്തി നിലനിർത്തുക. ജോലി സ്ഥലത്ത് സെൻസിറ്റിവായ വിഷയങ്ങൾ സംസാരിക്കുന്നത് ഒഴിവാക്കണം. ധൃതിപിടിച്ച് തീരുമാനങ്ങൾ എടുക്കുന്നത് പരമാവധി ഒഴിവാക്കണം. ശമ്പള വർധന, സ്ഥാന കയറ്റം എന്നിവക്ക് സാധ്യതയുള്ള സമയം കൂടിയാണിത്. ഭാവിയെ കുറിച്ച് വീട്ടുകാരുമായി സംസാരിക്കാൻ പറ്റും. പങ്കാളിയുടെ ആവശ്യവും ആഗ്രഹവും ശ്രദ്ധിക്കേണ്ട സമയമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഭാവിയെ കുറിച്ച് ശുഭ പ്രതീക്ഷ വെയ്ക്കേണ്ട കാലമാണ്. നിങ്ങളുടെ കാഴ്ചപ്പാടിന് ഒരു പുതിയ ദിശാബോധം ഉണ്ടാകും. കൂടുതൽ പരിശ്രമം നിങ്ങളുടെ ക്രിയാത്മക പ്രവർത്തനങ്ങളിൽ കൊണ്ടുവരുന്നത് നന്നായിരിക്കും. പഴയ നിക്ഷേപങ്ങളിൽ ഫലം ലഭിക്കും. ബിസിനസ് ശ്രമങ്ങളിൽ കുടുംബത്തിൻറെ സഹായം ലഭിക്കും. പങ്കാളിയുമായി ചേർന്ന ഭാവി ആസൂത്രണം ചെയ്യുക. ഇവർക്ക് ഏഴര ശനിയിൽ നിന്നും മോക്ഷം ലഭിച്ചിട്ടുണ്ട്. ധനു രാശിയുടെ മൂന്നാം ഭാവത്തിലാണ് ശനിയുടെ സംക്രമണം. ഇത്തരമൊരു സാഹചര്യത്തിൽ ധനു രാശിക്കാരുടെ ധൈര്യത്തിലും വർദ്ധനവുണ്ടാകും. അതുപോലെ ടൂർ, ട്രാവൽസ്, ഇരുമ്പ് അല്ലെങ്കിൽ വിദേശവുമായി ബന്ധപ്പെട്ട ബിസിനസ്സ് എന്നിവ ചെയ്യുന്നവർക്കും നേട്ടമുണ്ടാകും. ഒപ്പം ഗായകർ, കലാകാരന്മാർ തുടങ്ങി കലാമേഖലയുമായി ബന്ധപ്പെട്ടവർക്കും ഈ സമയം അനുകൂലമാണ്.

YOU MAY ALSO LIKE THIS VIDEO, 1 വയസുള്ള കുട്ടിക്കുറുമ്പൻ മുതൽ 38 വയസുകാരി പ്രിയദർശിനി വരെ: കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകളുമായി കോന്നി ആനക്കൂട്‌, ആനയുടെ ഒറിജിനൽ അസ്ഥികൂടം കാണാം

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
നിങ്ങളുടെ ആരോഗ്യവും പൊതുവേയുള്ള പ്രകടനവും വർധിപ്പിക്കാൻ പുതിയ ശീലങ്ങൾ സൃഷ്ടിക്കുക. ദീർഘകാലമായി നേരിടുന്ന കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. ഒരു സാമ്പത്തിക ബജറ്റ് ഉണ്ടാക്കുക. വായ്പ എടുക്കേണ്ട ആവശ്യം വരില്ല.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുടുംബവും സുഹൃത്തുക്കളും തമ്മിൽ ദീർഘകാലമായി തുടരുന്ന തർക്കങ്ങൾ പരിഹരിക്കാൻ സാധിക്കും. അമിതമായ നിക്ഷേപം ഒഴിവാക്കുക. പങ്കാളിക്ക് പൂർണ പിന്തുണ നൽകുക. വരുമാന വർധന സാധ്യമാണ്. പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. ദീർഘ ദൂര ഡ്രൈവിംഗ് ഒഴിവാക്കുക. ഈ രാശിയുടെ സംക്രമ ജാതകത്തിന്റെ ലഗ്നഭാവത്തിലാണ് ശനി ദേവന്റെ സഞ്ചാരം. ഈ സമയത്ത് ഇവർക്ക് സമൂഹത്തിൽ ബഹുമാനവും ആദരവും വർദ്ധിക്കും. രാഷ്ട്രീയവുമായി ബന്ധപ്പെട്ടവർക്കും ചില സ്ഥാനമാനങ്ങളും ലഭിക്കും. വിവാഹിതരാകാൻ തയായരാകുന്നവർക്ക് ഈ സമയം ശുഭകരമായിരിക്കും. നല്ല ബന്ധങ്ങൾ വന്നേക്കാം. ഔദ്യോഗിക ജീവിതത്തിൽ പുരോഗതിക്ക് ധാരാളം അവസരങ്ങൾ ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, വെറും 70 സെന്റിൽ നിന്ന് ഓരോ മാസവും കാർഷിക വിപണിയിൽ എത്തിക്കുന്നത്‌ 1 ടൺ പച്ചക്കറി, ഒപ്പം മത്സ്യകൃഷിയും: ശൂരനാട്ടെ ഈ കർഷകന്റെ കൃഷിരീതി കണ്ട്‌ പഠിക്കണം, Success Story of Vegetable Farming

Avatar

Staff Reporter