മലയാളം ഇ മാഗസിൻ.കോം

വ്യാഴത്തിന്റെയും ശനിയുടെ രാശിമാറ്റം: ഈ നാളുകാർക്ക്‌ ഇനി വമ്പൻ നേട്ടം, ദുരിതപൂർണ്ണം ആകുന്നത്‌ ആർക്കെന്നും അറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേടക്കൂറിന്റെ പന്ത്രണ്ടാം ഭാവത്തിൽ വ്യാഴം സഞ്ചരിക്കുകയും ശനി പതിനൊന്നാം ഭാവത്തിൽ സഞ്ചരിക്കുകയും മേടക്കൂറിൽ രാഹു സ്ഥിതി ചെയ്യുകയും ചെയ്യുന്നു. ശനി പതിനൊന്നാം ഭാവത്തില്‍ ബലവാനായിട്ട് സഞ്ചരിക്കുമ്പോൾ സർവ അഭീഷ്ട സിദ്ധിയും ഉണ്ടാകും. ധനധാന്യ സമൃദ്ധി, ഉദ്യോഗലബ്ധി, ഉദ്യോഗ ഉന്നതി, വിവാഹതടസ്സം മാറി വിവാഹത്തിനുള്ള സാഹചര്യം ഉണ്ട്‌. അശ്വതി നക്ഷത്രക്കാർക്ക് ഈ പറയുന്ന ഫലങ്ങളെല്ലാം ലഭിക്കുന്നതു കൂടാതെ വ്യാഴം 12 ൽ സഞ്ചരിക്കുന്നതു കൊണ്ട് ആത്മീയ കാര്യങ്ങൾക്കും സത്കർമങ്ങൾക്കും വേണ്ടി ധാരാളം പണം വിനിയോഗിക്കേണ്ടി വരും. ഭരണി നക്ഷത്രക്കാർക്ക് ഈ കാലഘട്ടത്തിൽ വാഹന, വസ്തു സംബന്ധമായിട്ടുള്ള ലഭ്യതകൾ, ആഭരണ ലാഭം, ഉദ്യോഗലാഭം, അവിചാരിത ധനലാഭം എന്നിവ കാണുന്നു. കാർത്തിക നക്ഷത്രക്കാർക്ക് ഔദ്യോഗികമായ ഉന്നതി ലഭ്യമാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഇടവക്കൂറിന്റെ കർമഭാവത്തിൽ ശനി സഞ്ചരിക്കുന്നു പതിനൊന്നാം ഭാവം അതായത് ലാഭ ഭാഗത്തിൽ വ്യാഴവും സ‍ഞ്ചരിക്കുന്നു. ഇടവക്കൂറുകാർക്ക് കണ്ടകശനിയാണ്. ഈ കണ്ടകശനിയുടെ ദൂഷ്യഫലങ്ങൾ ബാധകമാകാൻ സാധ്യത കുറവാണ് കാരണം ശനി ഉപചയ സ്ഥാനത്ത് സ്വക്ഷേത്ര ബലവാനായി സഞ്ചരിക്കുന്നതു കൊണ്ട് സത്ഫലദായകനാകാന്‍ ഉള്ള സാധ്യതകളുണ്ട്. പതിനൊന്നിൽ സർവ അഭീഷ്ട ദായകനായുള്ള വ്യാഴം നിൽക്കുന്നതു കൊണ്ട് എല്ലാ അഭീഷ്ട സിദ്ധിയും ഈ കൂറുകാർക്കുണ്ടാകും. തൊഴിൽ മേഖലയിൽ അല്ലറചില്ലറ തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എങ്കിലും തൊഴിലിൽ ഉന്നതി, ധനലാഭം എന്നിവ ഇവർക്ക് വന്നു ചേരും. രോഹിണി നക്ഷത്രക്കാർക്ക് അപ്രതീക്ഷിത ധനലാഭം, വിവാഹം നടക്കും. സന്താനലബ്ധി, വാഹന, വസ്തു ലാഭം തുടങ്ങി വളരെയധികം ഐശ്വര്യപൂർണമായ ഒരു കാലഘട്ടമായിരിക്കും. ഈ കാലഘട്ടത്തിൽ ധനലാഭം, തൊഴിൽപരമായ ഉന്നതി എന്നിവ ഉണ്ടാകുമെങ്കിലും മകയിരം നക്ഷത്രക്കാർ വളരെയധികം ശ്രദ്ധിക്കേണ്ട കാലഘട്ടമാണ്. ശരീരത്തിൽ ഒടിവു ചതവു മുറിവുകൾ, അധികരിച്ച വിദ്വേഷം, ദേഷ്യം ചെറിയ തോതിലുള്ള അപകടങ്ങൾ, തീ, വൈദ്യുതി തുടങ്ങിയവയില്‍ നിന്നുള്ള അപകടങ്ങൾ സൂക്ഷിക്കണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മിഥുനക്കൂറിന്റെ കർമത്തിൽ വ്യാഴം സഞ്ചരിക്കുന്നു. ഒമ്പതാം ഭാവത്തിൽ ശനി സഞ്ചരിക്കുന്നു. പത്താംഭാവത്തിൽ വ്യാഴം സഞ്ചരിക്കുന്നു. പത്താം ഭാവത്തിൽ നിൽക്കുന്ന വ്യാഴം സ്വക്ഷേത്ര ബലവാനാണ്. അതുകൊണ്ട് കർമപുഷ്ടി ഉണ്ടാകാനുള്ള സാധ്യത ആണ് കൂടുതലായിട്ടും കാണിക്കുന്നത്. ഒമ്പതാം ഭാവത്തിലെ ശനിയും ഭാഗ്യസ്ഥാനമാണ് ഒമ്പത്. ഭാഗ്യവും കർമവും വളരെ ദോഷമില്ലാതെ ഈ കൂറുകാർ മുന്നോട്ടു പോകും. മകയിരം നക്ഷത്രക്കാർ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അപകടസാധ്യത കൂടുതലുണ്ട്. ഒമ്പതാം ഭാവത്തിൽ ശനി കൂടി സഞ്ചരിക്കുമ്പോള്‍ അവരെ സംബന്ധിച്ചിടത്തോളം കേസ്, വഴക്ക് എന്നിവയിലൂടെയോ ഉള്ള തർക്കങ്ങളിൽ ഇടപെടാനുള്ള സാധ്യതകൾ മകയിരം നക്ഷത്രക്കാർക്കുണ്ട്. തിരുവാതിര നക്ഷത്രക്കാർക്ക്‌ സാമ്പത്തിക ലാഭം കാണുന്നു. കർമമേഖലയിലും വലിയ ദോഷങ്ങൾ സംഭവിക്കില്ല എങ്കിലും തിരുവാതിര നക്ഷത്രക്കാർ ശ്രദ്ധിക്കേണ്ടതാണ്.രോഗ സാധ്യതകൾ തിരുവാതിര നക്ഷത്രക്കാർക്ക് കൂടുതലാണ്. പുണർതം നക്ഷത്രക്കാർ ഏറ്റവും ഉന്നതമായ പ്രത്യേകിച്ചും കർമമേഖലയിൽ ഏറ്റവും ഉന്നതമായ ഗതിയിൽ എത്താവുന്ന ഒരു സമയമാണ്. അത് സ്വക്ഷേത്ര ബലവാനായ വ്യാഴം കർമത്തിൽ നിൽക്കുന്നതുകൊണ്ട് തൊഴിൽപരമായി അത്യധികം അഭിവൃദ്ധി ഉണ്ടാകാനുള്ള സമയമാണ്. സാമ്പത്തികപരമായിട്ട് ഈ കൂറുകാർക്ക് വളരെയധികം മെച്ചമുണ്ടാകും. കാരണം പതിനൊന്നാം ഭാവത്തില്‍ രാഹു സഞ്ചരിക്കുന്നുണ്ട്.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കർക്കടക കൂറിന്റെ ഒമ്പതാം ഭാവത്തിൽ സർവേശ്വരകാരകനായ വ്യാഴം സഞ്ചരിക്കുമ്പോൾ സർവവിധമായ ഐശ്വര്യവും കാണുന്നു. ഈ കൂറുകാരുടെ പത്താംഭാവത്തിൽ സർപ്പം നിൽക്കുന്നു. അതുകൊണ്ടു തന്നെ കർമമേഖല പുഷ്ടിപ്പെടും. ധനധാന്യ സമൃദ്ധി കാണുന്നു. അഭീഷ്ടസിദ്ധികൾ എല്ലാം തന്നെ കിട്ടുന്നു. പക്ഷേ അഷ്ടമത്തിൽ ശനി സഞ്ചരിക്കുന്നു എന്നുള്ള ഒരു കുറവു മാത്രമേ ഈ ഒരു കൂറുകാർക്കു പറയാനുള്ളൂ. ആയുസ്സും, ധനവും കർക്കടക കൂറുകാർക്ക് കൊടുക്കും. പുണർതം നക്ഷത്രത്തിന്റെ അധിപൻ വ്യാഴമാണ്. പൂയം നക്ഷത്രം ശനിയുടെ നക്ഷത്രമാണ്. അഷ്ടമത്തിലെ ശനി പൂയം നക്ഷത്രക്കാരന് അവിചാരിതമായ ധനലാഭം ഉണ്ടാകുന്നു. കർമത്തിലെ രാഹു കർമപുഷ്ടി ഉണ്ടാക്കുന്നു. ഭാഗ്യസ്ഥാനത്തെ വ്യാഴം അതീവ ഭാഗ്യങ്ങളും ധനവും അഭീഷ്ടസിദ്ധിയും ഈ കാലഘട്ടത്തിൽ ലഭിക്കുന്നു. ആയില്യം നക്ഷത്രം ബുധന്റെ നക്ഷത്രമാണ്. ഈ പറഞ്ഞ ഫലത്തിനു പുറമേ വിദ്യാർഥികളെങ്കിൽ നല്ല ഉന്നതമായ വിദ്യാഭ്യാസം അല്ലെങ്കിൽ ഉന്നതമായ പഠന വിജയം ലഭിക്കുന്നതിനും ജോലി തേടുന്നവർക്ക് നല്ല ജോലി ലഭിക്കുന്നതിനും സാധ്യതകൾ ഉള്ള നക്ഷത്രമാണ്. വിവാഹത്തിനു തടസ്സമുള്ളവർക്ക് വിവാഹം നടക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിങ്ങക്കൂറിന്റെ ഏഴാം ഭാവത്തിൽ ശനി സഞ്ചരിക്കുന്നു. അത് കണ്ടകശനി തന്നെയാണ്. ചിങ്ങം രാശിയുടെ അധിപൻ രവിയാണ്. ശനിയുടെ ശത്രുവാണ്. വളരെ ദുരിതപൂർണമായ കാലഘട്ടമാണ്. നിവൃത്തിസ്ഥാനത്ത് ശനി സഞ്ചരിക്കുമ്പോൾ ഈ കൂറുകാർക്ക് ദുരിതഫലങ്ങൾ കിട്ടുന്നു. അഷ്ടമ‌ത്തിലെ വ്യാഴം ആയുസ്സു തരുമെങ്കിലും ധനലാഭം തന്നേക്കാം. പക്ഷേ ഒമ്പതാം ഭാവത്തിൽ നിൽക്കുന്ന സർപ്പം ദുരിതഫലദാതാവ് തന്നെയാണ്. കാരണം കേസ്, വഴക്കുകളിലോ തർക്കങ്ങളിലോ ഊഹാപോഹ കച്ചവടങ്ങളിലോ ഉള്ള നഷ്ടങ്ങൾക്കും കാരണഭൂതമായേക്കാം. മകം നക്ഷത്രക്കാർക്ക് തീർച്ചയായും ദുരിതഫലം ഏറിയിരിക്കും. ധനനഷ്ടം, ശാരീരിക ബുദ്ധിമുട്ടുകൾ, പങ്കാളികളിൽ നിന്ന് തിക്താനുഭവം, യാത്രാദുരിതം ഇവ കാണുന്നു. പൂരം നക്ഷത്രക്കാർക്ക് അൽപം ഗുണം ലഭിച്ചേക്കാം. കാരണം ഏഴാം ഭാവത്തിൽ ശനി പൂരം നക്ഷത്രാധിപനായ ശുക്രന്റെ ബന്ധുവായതു കൊണ്ട് ദുരിതഫലങ്ങൾക്ക് അൽപം ഇളവ് ലഭിച്ചേക്കാം. ഉത്രം നക്ഷത്രം രവിയുടെ നക്ഷത്രമാണ്. ദുരിതത്തിന് കാഠിന്യം കൂടും. തൊഴിൽപരമായുള്ള ദുരിതം വർധിക്കും. കൂട്ടുകച്ചവടത്തിൽ പങ്കാളിയുമായി തെറ്റിപ്പിരിയേണ്ടി വരും. കുടുംബത്തിൽ ഭാര്യയുമായി വാക്കുതർക്കം കാണുന്നു. ബന്ധുക്കളുമായി കലഹം ഇവ കാണുന്നു. എങ്കിലും ധനഭാവത്തിന് അൽപം ദുരിത ശാന്തി കാണുന്നു.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കന്നിക്കൂറുകാരുടെ വ്യാഴം ബലവാനായി ഏഴാം ഭാവത്തിൽ സഞ്ചരിക്കുന്നു. ആറിൽ ബലവാനായി ശനി സഞ്ചരിക്കുന്നു. ഈ ആറിലെ ശനി സകലവിധത്തിലുള്ള അഭീഷ്ട സിദ്ധികളും കൊടുക്കുമെന്ന് പറയപ്പെടുന്നു. ധനലാഭം, ധാന്യ ലാഭം, വാഹനാദി ലാഭം, സ്ഥാനമാനങ്ങൾ, ഉന്നതി, ഉയർച്ച ഇവയെല്ലാം ഈ കൂറുകാർക്ക് ലഭ്യമാകേണ്ടതാണ്. പ്രത്യേകിച്ച് ഉത്രത്തിൽ മുക്കാൽ എന്ന നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ബഹുജനങ്ങളുമായി ബന്ധപ്പെട്ട സർക്കാര്‍ ബന്ധപ്പെട്ട സേവനപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് അത്യുന്നതിയുടെ കാലഘട്ടമാണ്. അതായത് രാഷ്ട്രീയക്കാർക്കോ സാമൂഹ്യപ്രവർത്തകർക്കോ വളരെയധികം ഉന്നതി കാണുന്നു. സ്ഥാനമാനം, ധനം പ്രത്യേകിച്ചും ബിനാമി പണം വരാനുള്ള സാധ്യതകൾ ഈ നക്ഷത്രക്കാർക്ക് കൂടുതലായി കാണുന്നു. അത്തം നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം അവർക്ക് വിവാഹ സാധ്യത, പ്രണയസാഫല്യം, സന്താനലാഭം, ധനം, സ്ഥാനമാനം, ഐശ്വര്യം സർവോപരി എല്ലാ വിധത്തിലുള്ള നിവൃത്തിയും ഉണ്ടാകും. ചിത്തിര നക്ഷത്രക്കാർക്ക് ലാഭങ്ങളുണ്ടാകാം. എങ്കിലും ചിത്തിര നക്ഷത്രക്കാർ സൂക്ഷിക്കേണ്ടതുണ്ട്. വാഹനം, അഗ്നി, ആയുധം എന്നിവ കൈകാര്യം ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിക്കണം.

YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്‌? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തുലാക്കൂറുകാർക്ക് പൊതുവെ സമയം വളരെ മോശമാണ്. ശനി അഞ്ചാം ഭാവത്തിൽ സഞ്ചരിക്കുന്നതു കൊണ്ട് സന്താനദുരിതം, തൊഴിൽപരമായുള്ള ദുരിതം, ബുദ്ധിക്ക് മ്ലാനത അനുഭവപ്പെടാം. 6 ൽ വ്യാഴം സഞ്ചരിക്കുന്നതു കൊണ്ട് വ്യാഴം ഗുണകരമല്ല. രോഗം കൊണ്ട് ദുരിതം ഉണ്ടാകാതിരിക്കും എന്നാൽ ധനഭാവത്തിനോ ഐശ്വര്യഭാവത്തിനോ ദൈവാധീനത്തിനോ ഈ വ്യാഴസ്ഥിതി മങ്ങലേൽപിക്കുന്നുണ്ട്. ചോതി നക്ഷത്രക്കാർക്ക്‌ മനസ്സിന് ചാഞ്ചല്യം ഉണ്ടാകാനിടയുണ്ട്. പ്രണയാതുരമാകാനുള്ള സാധ്യത ചോതി നക്ഷത്രത്തിന് കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ചീത്തപ്പേര് കേൾക്കാൻ വരെ സാധ്യത കൂടുതലാണ്. വിശാഖം നക്ഷത്രക്കാർക്ക് ദുരിതം ഏറിയിരിക്കും. സാമ്പത്തിക ഭാവത്തിലോ ദൈവാധീനത്തിലോ യാതൊരു വിധ ഗുണവും സംഭവിക്കാൻ സാധ്യത കുറവാണ്. സാമ്പത്തിക നഷ്ടം, തൊഴിൽ മേഖലയിൽ ദുരിതം, സന്താനങ്ങളിൽ നിന്ന് ദുരിതം, തൊഴിൽ സ്തംഭനം, മാനസികമായ ചില പിരിമുറുക്കങ്ങളും മാനസിക സംഘർഷങ്ങളും അധികരിച്ച് സംഭവിക്കാനുള്ള സാധ്യതകൾ വിശാഖം നക്ഷത്രക്കാർക്ക് കാണുന്നു.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറിന്റെ നാലാംഭാവത്തിൽ ശനി സഞ്ചരിക്കുന്നതിനാൽ കണ്ടകശനി കാലഘട്ടം എന്നു പറയും എങ്കിലും ശനി സ്വക്ഷേത്രബലവാനായതു കൊണ്ട് കണ്ടകശനിയുടെ പ്രഭാവം കുറവായിരിക്കും. ഈശ്വരാധീന ഭാവത്തിൽ സഞ്ചരിക്കുന്നതു കൊണ്ട് ഈശ്വരാധീനം ഏറിയിരിക്കും. ധനധാന്യ സമൃദ്ധി, ഉദ്യോഗലബ്ധി, സുഖസമൃദ്ധി എന്നിവ കാണുന്നു. വിശാഖത്തിന്റെ 1/4 ഭാഗത്തിന് ഗുണാനുഭവങ്ങൾ വളരെയധികം ഏറിയിരിക്കും. ജോലിസംബന്ധമായി ഉന്നതി, സാമ്പത്തിക ഉന്നതി ഇവ വിശാഖം നക്ഷത്രക്കാർക്ക് കാണുന്നു. വിവാഹം നടക്കാം. അനിഴം നക്ഷത്രക്കാർക്ക് വളരെ ഉന്നതമായ അനുഭവങ്ങൾ ഉണ്ടാകാൻ സാധ്യത കാണുന്നു. അനിഴം ശനിയുടെ നക്ഷത്രമാണ്. വസ്തു, വാഹനം, ഉദ്യോഗ ഉന്നതി, ബന്ധുബലം തുടങ്ങി സകലവിധ ഗുണാനുഭവങ്ങളും അനിഴം നക്ഷത്രത്തിന് ലഭിക്കും. തൃക്കേട്ടക്കാർക്ക്‌ വിദ്യാവിജയം, തൊഴിലിൽ ഉന്നതി, സാമ്പത്തിക അഭിവൃദ്ധി ഇവയെല്ലാം വളരെ കൂടുതലായി ലഭിക്കും. പക്ഷേ അഗ്നിമാരുത യോഗത്തിന്റെ പരിണിത ഫലങ്ങൾ ചെറിയ തോതിലെങ്കിലും അനുഭവിക്കാനുള്ള സാധ്യത ഉള്ളതുകൊണ്ട് വളരെ ജാഗ്രതാരൂഗരായിരിക്കണം. പ്രത്യേകിച്ച് ക്ഷിപ്ര കോപം, മനസ്സിന് ചാഞ്ചല്യം, ആക്രമിക സ്വഭാവം ഇവ ഉണ്ടാകാനുള്ള സാധ്യത ഈ നക്ഷത്രക്കാർക്ക് കൂടുതലാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനുക്കൂറുകാർക്ക് പൊതുവിൽ വളരെയധികം ഗുണം നൽകുന്ന ഒരു സമയമാണിത്. മൂന്നാം ഭാവത്തിൽ ശനി സഞ്ചരിക്കുന്നു. നാലിൽ വ്യാഴം സഞ്ചരിക്കുന്നു. രണ്ടുപേരും അതീവ ബലവാന്മാരാണ്. മൂന്നാം ഭാവത്തില്‍ ശനി വളരെ ബലവാനായിട്ട് നിൽക്കുന്നു. അതിനാൽ സര്‍വ ഐശ്വര്യങ്ങളും ധനധാന്യസമൃദ്ധിയും തൊഴിൽപരമായിട്ടുള്ള നേട്ടങ്ങളും ഇതിൽ പ്രത്യേകമായി പറയാനുള്ളത് മനുഷ്യരുടെ ശത്രുത്വം ഇല്ലാതാകും എന്നാണ്. എല്ലാ പ്രവർത്തികൾക്കും ഊർജവും ധൈര്യവും നമ്മൾ ഉദ്ദേശിക്കാത്ത സ്ഥലങ്ങളിൽ നിന്നുള്ള സഹായവും ലഭ്യമാകും. മൂലം നക്ഷത്രക്കാർക്ക് ആത്മീയ കാര്യങ്ങളിലേക്ക് കൂടുതല്‍ മനസ്സ് സഞ്ചരിക്കുകയും. സത്പ്രവൃത്തികളിൽ കൂടുതൽ വ്യാപൃതരാകുകയും ചെയ്യുന്നു. പൂരാടം നക്ഷത്രക്കാർക്ക് വാഹനലാഭം, വസ്തുലാഭം, ധനലാഭം, സർവവിധ ഭോഗ ഐശ്വര്യ സുഖങ്ങൾ, വസ്ത്രാഭരണ ലാഭം ഇവയുണ്ടാകും. ഉത്രാടം നക്ഷത്രക്കാർക്ക് ഉദ്യോഗ ഉന്നതി, സ്ഥാനമാനം, ബന്ധു ബലം, ബന്ധുസഹായം, ഔദ്യോഗിക സ്ഥലങ്ങളിൽ നിന്നുള്ള സഹായസഹകരണം, ഇവയെല്ലാം ലഭ്യമാകും. സാമ്പത്തികമായും തൊഴിൽപരമായും സാമൂഹികപരമായും വളരെ ഉന്നതിയില്‍ എത്താൻ സാധ്യത ഉള്ള സമയമാണ്.

YOU MAY ALSO LIKE THIS VIDEO, എന്താണ്‌ ചോവ്വാ ദോഷം? ഇതിനെ പേടിക്കേണ്ട കാര്യമുണ്ടോ? പരിഹാരങ്ങൾ എന്തൊക്കെ?

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരക്കൂറുകാർ പൊതുവിൽ ഏറ്റവും ദുരിതപൂർണമായ സമയത്തിലൂടെയാണ് കടന്നു പോകുന്നത്. ഉത്രാടം രവിയുടെ നക്ഷത്രമാണ്. രവിയുടെ ശത്രുവായ ശനി 2 ൽ നിൽക്കുന്നു. അതുകൊണ്ടു തന്നെ ധനഭാവത്തിന് ദോഷം, നേത്രാധി രോഗം, മാനസികമായ ബുദ്ധിമുട്ട്, കേസ്, വഴക്ക് എന്നീ ദുരിതങ്ങൾ ഏറിയിരിക്കും. മകരക്കൂറുകാരുടെ ജന്മ ശനി രണ്ടിലേക്ക് മാറുന്നു. ഏഴരശനി കാലഘട്ടമായിരുന്നു മകരക്കൂറുകാർക്ക് ഉണ്ടായിരുന്നത് അത് ജന്മശനി ആയിരുന്നത് ശനി മാറുന്നതിന്റെ രണ്ടാം ഭാവത്തിലേക്ക് മാറുന്നതിന്റെ ചെറിയ ആശ്വാസം ലഭിക്കാം. ഇതുവരെ അനുഭവപ്പെട്ടിരുന്ന ദുരിതാനുഭവങ്ങൾക്ക് അൽപം മാറ്റം ഉണ്ടാകാം. തിരുവോണം നക്ഷത്രക്കാർക്ക് ഉത്രാടം നക്ഷത്രക്കാരുടെ അത്ര ദുരിതപൂർണമാകണമെന്നില്ല. അവിട്ടം നക്ഷത്രക്കാരാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കാൻ പോകുന്നത്. കാരണം അവിട്ടം നക്ഷത്രക്കാർക്ക് അഗ്നിമാരുതയോഗത്തിന്റെ പ്രഭാവം ഏറെ അനുഭവിക്കേണ്ട വരും . അതിനാൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട നക്ഷത്രമാണ് അവിട്ടം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുംഭക്കൂറിലുള്ള നക്ഷത്രക്കാർക്ക്‌ ജന്മശനിയാണ് . ഈ ജന്മശനിയുടെയും അഗ്നിമാരുതയോഗത്തിന്റെയും പരിണിത ഫലങ്ങൾ അനുഭവിക്കേണ്ടിയതായി വരാം. ചതയം നക്ഷത്രക്കാർക്ക്‌ സാംക്രമിക രോഗങ്ങൾ പിടിപെടാനുള്ള സാധ്യത ഉണ്ട് . ശാരീരിക വൈഷമ്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. തൊഴിൽപരമായും സാമ്പത്തികമായും തടസ്സങ്ങൾ ഉണ്ടാകാവുന്ന കാലമാണിത്. കുംഭക്കൂറിന്റെ രണ്ടാം ഭാവത്തിൽ വ്യാഴം സഞ്ചരിക്കുന്നതിനാൽ അൽപം ധനലാഭം പ്രതീക്ഷിക്കാം എങ്കിലും ശാരീരികമായും തൊഴില്പരമായും ദുരിതങ്ങൾ അനുഭവിക്കേണ്ടി വരാം. പൂരുരുട്ടാതി നക്ഷത്രക്കാർക്ക്‌ അൽപം ഗുണഫലങ്ങൾ ലഭിക്കാം കാരണം രണ്ടാം ഭാവത്തിൽ നക്ഷത്രാധിപൻ ധനഭാവത്തിൽ ബലവാനായി സഞ്ചരിക്കുമ്പോൾ അപ്രതീക്ഷിത ധനലാഭം ഉണ്ടാവാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മീനക്കൂറിൽ ജന്മവ്യാഴമാണ്‌. പന്ത്രണ്ടിൽ ശനി സഞ്ചരിക്കുന്നതിനാൽ പരദേശഗമനം, തൊഴിൽ നാശം, ആശുപത്രി വാസം എന്നിവ ഉണ്ടാകാമെങ്കിലും ശനി സ്വക്ഷേത്രബലവാനായതിനാൽ തിക്താനുഭവങ്ങൾക്കു അൽപം കുറവുണ്ടാവാം. ജന്മവ്യാഴം ഗുണകരമല്ലെങ്കിലും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ധനലാഭം, ഔദ്യോഗിക ഉന്നതി, സ്ഥാനമാനവും ലഭിക്കാം. ഉത്തൃട്ടാതി നക്ഷത്രക്കാർക്ക്‌ ശനി പന്ത്രണ്ടിൽ നിൽക്കുന്നതിനാൽ പരദേശ ഗമനത്തിനു സാധ്യത, ധനലാഭം എന്നിവ ഉണ്ടാവാം. രോഗാദിദുരിതങ്ങൾക്കു സാധ്യതയുള്ള നക്ഷത്രമാണിത്. ബുധന്റെ നക്ഷത്രമായ രേവതിക്ക് ജന്മവ്യാഴവും വരുന്നതിനാൽ ജ്ഞാന കാര്യത്തിൽ ഉന്നതിയിൽ എത്തും. സാമ്പത്തികമായോ തൊഴിലിലോ നേട്ടങ്ങൾ ലഭിച്ചില്ലെങ്കിലും വിദ്യയിൽ ഉയർച്ച ലഭിക്കാനിടയുണ്ട്.

കടപ്പാട്‌: ജയശങ്കർ മണക്കാട്ട്, താന്ത്രിക് & ആസ്ട്രോളജർ
ഫോൺ: 8943273009, 9496946008

YOU MAY ALSO LIKE THIS VIDEO

Avatar

Staff Reporter