22
November, 2017
Wednesday
06:38 PM
banner
banner
banner

മമ്മൂട്ടിയിലെ നടനെയല്ല, എന്നെ ഞെട്ടിച്ച മമ്മൂട്ടി എന്ന മനുഷ്യനെയാണ്‌ അന്ന്‌ കണ്ടത്‌: സത്യൻ അന്തിക്കാട്‌

ആർഭാട താരവിവാഹങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു സംവിധായകൻ സത്യൻ അന്തിക്കാട്. മകന്റെ വിവാഹത്തിന് താര ആഡംബരം ഒഴിവാക്കി തികച്ചും ലളിതമായ ഒരു വിവാഹം നടത്തി അദ്ദേഹം മാതൃകയാവുകയാണുണ്ടായത്. മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും കല്യാണം വിളിച്ചു, എന്നിട്ട് പറഞ്ഞു നിങ്ങളൊക്കെ വരുന്നതും ചടങ്ങിൽ പങ്കു ചേരുന്നതും ഏറ്റവും സന്തോഷകരമായ കാര്യം തന്നെ. പക്ഷെ അതിനുവേണ്ടി മാത്രം ബുദ്ധിമുട്ടി വരണ്ട, അനുഗ്രഹം മാത്രം ഉണ്ടായാൽ മതി. കല്യാണത്തിന് അധികം തുക ചെലവാക്കുന്നതിനോട് യോജിപ്പില്ലാത്ത സത്യൻ പറയുന്നത് ആ തുക ഒരു നിക്ഷേപമായി കരുതി വച്ചാൽ കുട്ടികൾക്ക് സന്തോഷമാകുമല്ലോ.

വീട്ടിൽ തന്നെ പന്തലിട്ടു നടത്തിയ വിവാഹത്തിന് അയല്ക്കാരെയും ഏറ്റവും അടുത്ത സിനിമാ സുഹൃത്തുക്കളെയും മാത്രമേ ക്ഷണിച്ചുള്ളു. അവരോടും പറഞ്ഞത് ബുദ്ധിമുട്ടി വരരുത് എന്നു തന്നെ ആയിരുന്നു. പക്ഷെ ഈ കൂട്ടത്തിൽ ഒരാൾ സത്യൻ അന്തിക്കാടിനെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. താലികെട്ട് കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ ചിരിച്ചുകൊണ്ട് വേദിയിൽ മമ്മൂട്ടി. സത്യൻ എന്നോട് വരണ്ട എന്നു പറഞ്ഞപ്പോൾ തീർച്ചയായും വരണം എന്നു തന്നെ ഞാൻ തീരുമാനിച്ചു. മമ്മൂട്ടി പറഞ്ഞു. ഇതിനെക്കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞത് മമ്മൂട്ടി എന്ന നടനെയല്ല, മമ്മൂട്ടി എന്ന ഒരു മനുഷ്യനെയാണ് ഞാൻ അവിടെ കണ്ടത്.

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments