മലയാളം ഇ മാഗസിൻ.കോം

ആ നടനുമായി ഉണ്ടായിരുന്നത്‌ ഒരു വൃത്തികെട്ട ബന്ധം, അയാളെ വെട്ടിക്കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു: നടി ശരണ്യ

ആ നടനുമായി ഉണ്ടായിരുന്നത്‌ ഒരു വൃത്തികെട്ട ബന്ധം, അയാളെ വെട്ടിക്കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു. ജീവിതത്തിലെ ആ വെറുക്കപ്പെട്ട സമയത്തെക്കുറിച്ച്‌ നടി ശരണ്യ മുൻപ്‌ നടത്തിയ വെളിപ്പെടുത്തൽ ഇങ്ങനെ.

നടനും സംവിധായകനുമായ ചേരനുമായി ഉണ്ടായിരുന്നത് വൃത്തികെട്ട ബന്ധം എന്ന് മലയാളത്തിൽ ഉൾപ്പടെ നിരവധി തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കുന്ന നടി ശരണ്യയാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്‌.

തവമായ് തവമിരുന്ത് എന്ന ചിത്രത്തിന്റെ ചിത്രീകരണമായിരുന്നു സിനിമ ജീവിതത്തിലെ ഏറ്റവും മോശം നിമിഷം എന്ന് ശരണ്യ പറയുന്നു. കോടിരൂപ തന്നാലും ഇതുപോലെ ഒരു ചിത്രം വന്നാല്‍ ഇനി ചെയ്യില്ല എന്ന് ശരണ്യ പറയുന്നു. ഞാനും ചേരനും എലിയും പുലിയും പോലെയാണ്. എനിക്ക് അവനെ കണ്ടാല്‍ തന്നെ ഇഷ്ടമല്ല. ചേരനെ വെട്ടിക്കൊല്ലാനുള്ള ദേഷ്യമായിരുന്നു.

ഒരു വൃത്തികെട്ട ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. അവന്‍ വരുന്നത് കണ്ടാല്‍ അവിടെ നില്‍ക്കാന്‍ പോലും എനിക്ക് ഇഷ്ടമല്ലായിരുന്നു. തെറ്റായ രീതിയിലാണു ഞങ്ങള്‍ പരസ്പരം മനസിലാക്കിരുന്നത്.

എന്നാല്‍ സിനിമ പുറത്തിറങ്ങിയ ശേഷം ബഹുമാനത്തോടെയും സ്‌നേഹത്തോടെയുമാണ് ഞങ്ങള്‍ സംസാരിച്ചത്. ഇപ്പോഴും അതു തുടരുന്നു. എന്തെങ്കിലും വിശേഷം ഉണ്ടായാല്‍ ഞാന്‍ അദ്ദേത്തിന്റെ വീട്ടില്‍ പോകും എന്നും ശരണ്യ പറയുന്നു. നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ഒപ്പം അഭിനയിക്കുകയും ചെയ്യുന്ന ചേരന്റെ പ്രശസ്ത സിനിമ ‘ഓട്ടോഗ്രാഫ്‌’ കേരളത്തിലും ഹിറ്റ്‌ ആയിരുന്നു.

Avatar

Staff Reporter