മലയാളം ഇ മാഗസിൻ.കോം

മോഹൻലാലിനും പുതിയ റിയാലിറ്റി ഷോ ബിഗ്‌ ബോസിനും മുന്നറിയിപ്പുമായി സന്തോഷ്‌ പണ്ഡിറ്റ്‌ രംഗത്ത്‌

2011 ൽ കൃഷ്ണനും രാധയും എന്ന മലയാള സിനിമാ ലോകത്തേക്ക് എത്തിയ കലാകാരൻ ആണ് സന്തോഷ് പണ്ഡിറ്റ്.

\"\"

കുറഞ്ഞ ബജറ്റിൽ സ്വന്തമായി കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും അഭിനയവും ഗാനരചനയും ആലാപനവും എന്നിങ്ങനെ എല്ലാ ഒട്ടുമിക്ക കാര്യങ്ങളും സ്വന്തമായി ചെയ്തു കൊണ്ട് മലയാള സിനിമയിലേക്ക് സന്തോഷ് പണ്ഡിറ്റ് എന്ന നായകൻ പിറവിയെടുത്തത് വളരെ വ്യത്യസ്ഥൻ ആയിട്ടായിരുന്നു.

മോശം അഭിപ്രായങ്ങളും വിമർശനങ്ങളും നിരവധി നേടിയിട്ടും സന്തോഷ് പണ്ഡിറ്റ് സിനിമ സാമ്പത്തിക വിജയം നേടി. മലയാളികൾ പലപ്പോഴും ഒരു കോമാളിയുടെ വേഷം നൽകിയിട്ടുള്ള സന്തോഷ് പണ്ഡിറ്റ് മുൻപ് സൂര്യ ടിവിയിലെ മലയാളി ഹൗസ് എന്ന പരിപാടിയിൽ പങ്കെടുത്തിരുന്ന ആളാണ്.

\"\"

മലയാളി ഹൗസിനു സമനമായി ഏഷ്യാനെറ്റ് ആരംഭിക്കാൻ പോവുന്ന ബിഗ് ബോസ് എന്ന മോഹൻലാൽ അവതാരകനാവുന്ന റിയാലിറ്റി ഷോയ്ക്ക് മുന്നറിയിപ്പുമായി രഗത്തെത്തിയിരിക്കുകയാണ് സന്തോഷ് ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റ് ഇതേക്കുറിച്ച് സംസാരിച്ചത്.

നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ആണ് സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തി താരമായി മാറിയത് എന്നവകാശപ്പെടാത്ത മലയാളികളോ സിനിമാ താരങ്ങളോ പോലും ഇല്ലായിരുന്നു. ആ പെരുദോഷവും അദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിരുന്ന വിവാദങ്ങളും വിമർശനങ്ങളും കത്തി നിൽക്കുന്ന സമയത്താണ് സൂര്യ ടീവി സംപ്രേഷണം ചെയ്ത മലയാളി ഹൗസ് എന്ന പരിപാടിയിലേക്ക് സന്തോഷ് പണ്ഡിറ്റ് എത്തിച്ചേർന്നത്.

\"\"

വിമർശനങ്ങൾ ഒരുപാട് ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും സൂര്യ ടിവിയില് സംപ്രേക്ഷണം ചെയ്തിരുന്ന ഈ പരിപാടിയിൽ സഭ്യതയുടെ അതിർ വരമ്പുകൾ ലംഘിക്കാത്ത ഒരാൾ സന്തോഷ് പണ്ഡിറ്റ് ആയിരുന്നു എന്ന് ആ ഷോ കഴിഞ്ഞതോടെ മലയാളികൾ വിലയിരുത്തി. അതിനുള്ള പ്രധാന കാരണം പുറത്ത് മാന്യതയുടെ മുഖം മൂടി അണിഞ്ഞ പലരും യഥാർത്ഥത്തിൽ എന്താണെന്ന് മലയാളി ഹൗസിൽ കാണാൻ കഴിഞ്ഞു എന്നതാണ്.

സന്തോഷ് പണ്ഡിറ്റ് അന്ന് മലയാളി ഹൗസിൽ എങ്ങിനെ പെരുമാറിയിരുന്നോ അങ്ങിനെ തന്നെയാണ് ഇന്നും ഒരു മാറ്റവുമില്ലാതെ തുടർന്നുകൊണ്ട് തെളിയിച്ചു തരുന്നത്. മലയാളി ഹൗസിന് സമാനമായി മോഹൻലാൽ അവതാരകനാകുന്ന ബിഗ്‌ബോസ് ഏഷ്യാനെറ്റ് സംപ്രേഷണത്തിന് ഒരുങ്ങുന്നു എന്ന വാർത്ത മുതൽ മലയാളികൾ ആദ്യം ഓർത്തതും മലയാളി ഹൗസും അതിൽ പലരും കാണിച്ചു കൂട്ടിയിരുന്ന കോപ്രായങ്ങളും തന്നെയാണ്.

\"\"

അതുകൊണ്ട് തന്നെ ബിഗ്‌ബോസിനോടും മോഹൻലാലിനിടും സന്തോഷ് പണ്ഡിറ്റിന് പറയാൻ ഉള്ളതും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നെയാണ്. യഥാർത്ഥ ജീവിതത്തിൽ താൻ ഒരിക്കലും അഭിനയിക്കാറില്ലെന്നും എന്നാൽ മലയാളി ഹൗസിലെ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു എന്നും പതിനാറ് മത്സരാർത്ഥികളും വീടിനുള്ളിൽ ഒരു ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുന്നതിനെക്കാൾ നന്നായി അഭിനയിക്കാൻ ശ്രമിച്ചിരുന്നു എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ഒരു വ്യക്തിക്ക് ഒരു മണിക്കൂറോ ഒരു ദിവസമോ അഭിനയിക്കാം അതിന് ശേഷം എത്രതന്നെ മൂടിക്കെട്ടിയാലും അവരുടെ യഥാർത്ഥ സ്വഭാവം പുറത്ത് വരും എന്നു അവർക്ക് മനസ്സിലാക്കാൻ സാധിച്ചില്ല എന്നതാണ് ആ ഷോയുടെ പരാജയം എന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

\"\"

മലയാളി ഹൗസിലുണ്ടായിരുന്ന എല്ലാവരും തുടക്കത്തിൽ നന്നായി അഭിനയിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് അവർ യഥാർത്ഥ സ്വഭാവം കാണിക്കാൻ തുടങ്ങിയതോടെ പലരുടെയും ൽ ജീവിതത്തെയും വ്യക്തി ജീവിതത്തെയും ദാമ്പത്യ ജീവിതത്തെയും വരെ അത് ബാധിച്ചിരുന്നു എന്നത് ഇന്ന് പലരും മറന്നിട്ടുണ്ടാവാം എന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

താൻ ഒരിക്കലും അവിടെ ഒരു അഭിനയം നടത്താത്തതിനാൽ തന്നെ മനസിലാക്കുവാൻ കേരളത്തിലെ പ്രേക്ഷകർക്ക് കഴിഞ്ഞു എന്നും അതുകൊണ്ട് തന്നെ തന്റെ കരിയർ മെച്ചപ്പെടുത്തുന്നതിൽ ആ ഷോ ഒരുപാട് സഹായകമായി എന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. അത് ഒത്തിരിയധികം സഹായിക്കുകയും ചെയ്തിരുന്നു. പലരും തന്നെ വിളിച്ച് നിങ്ങളാണ് ആ ഹൗസിലെ യഥാർ ത്ഥ ആൾ എന്ന് പറഞ്ഞിരുന്നതായും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.

ബിഗ് ബോസിന്റെ ടീസർ കണ്ടപ്പോൾ പ്രിയപ്പെട്ട മോഹൻലാൽ സാർ ആണ് അത് നയിക്കുന്നത് എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. മോഹൻലാലിനെ പോലെ ഒരാൾ ഇതിൽ ഉള്ളത് കൊണ്ട് ഇതിന് പ്രേക്ഷക ശ്രദ്ധ നന്നായി ലഭിക്കും.

ബിഗ് ബോസ് ഒരു വിജയമാകാണം എന്ന് മോഹൻലാലും ഈ പരിപാടിയുടെ നിർമ്മാതാക്കൾ അടക്കം ഉള്ള സംഘാടകരും ആഗ്രഹിക്കുന്നുണ്ട് എങ്കിൽ പരിപാടിയിലേക്ക് തിരഞ്ഞെടുക്കുന്ന മത്സരാർത്ഥികളെ അത്രയും സൂക്ഷമതയോടെ തിരഞ്ഞെടുക്കണം എന്നും തന്നെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന ഷോ വിജയിക്കുന്നത് അതിൽ പങ്കെടുക്കുന്നവരിലൂടെ ആയിരിക്കും എന്നും സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാട്ടി.

\"\"

മത്സരാർത്ഥികൾക്ക് മറ്റുള്ളവരെ ആകർഷിക്കാൻ കഴിയുന്നില്ലെങ്കിൽ മലയാളി ഹൗസിന്റെ ഗതി തന്നെയായിരിക്കും ബിഗ്‌ബോസ്സിനും വരുന്നത് എന്നും അതോടെ ഒരു സീസണ് കൊണ്ട് തന്നെ പരിപാടി അവസാനിപ്പിക്കേണ്ടതായിട്ടും വരുമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ബിഗ് ബോസിന്റെ നിർമാതാക്കളിൽ ഒരാളാണ് താനെങ്കിൽ വ്യത്യസ്ത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി മാത്രമേ താൻ ആളുകളെ തിരഞ്ഞെടുക്കുകയുള്ളൂ എന്നും എല്ലാ കാര്യങ്ങളും വ്യക്തമാക്കുന്നതിനും നമ്മൂടെ സമൂഹത്തെ രൂപപ്പെടുത്തുന്നതില് ഇവയ്ക്ക് നേരിട്ട് കഴിയുമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. എന്നാൽ ഈ പരിപാടി നടത്തുന്നതിന് വേണ്ടി മാത്രം താരങ്ങളെ തിരഞ്ഞുക്കുകയാണെങ്കിൽ ഈ ഉദ്ദേശ്യം ഒരിക്കലും നടക്കില്ലെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.

Avatar

Malu Sheheerkhan

Malu Sheheerkhan | Executive Editor