സമൂഹത്തിൽ ഒരുപാട് പ്രതിസന്ധികളും അവഗണനകളും നേരിട്ട ഒരു വിഭാഗമാണ് ട്രാൻസ്ജെൻഡേഴ്സ്. ട്രാൻസ്ജൻഡേഴ്സിനെ ഒറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുന്നവർ ധാരളമുണ്ട്. ഇത്തരം പരിഹാസങ്ങളും ഒറ്റപ്പെടുത്തലുകളും നിന്നിരുന്നാലും ഇതിൽ നിന്നെല്ലാം ഇവർ കരകയാറാൻ ശ്രമിക്കുന്നുണ്ട്. പെൺ ആൺ എന്ന രണ്ട് വ്യത്യസ്ത ലിംഗത്തിപ്പെട്ടവർ പോലെ ട്രാൻസ്ജെൻഡർ എന്ന മൂന്നാമതൊരു കാറ്റഗറി കൂടി സമൂഹത്തിൽ വന്നു.

കഴിഞ്ഞ വർഷമാണ് ചരിത്രത്തിലാദ്യമായി നിയമവിധേയ ട്രാൻസ്ജെൻഡർ വിവാഹത്തിന് സമൂഹം സാക്ഷ്യം വഹിച്ചത്. പിന്നീട് ട്രാൻസജെൻഡർ വിവാഹം സമൂഹം സാക്ഷ്യം വഹിക്കുന്നുമുണ്ട്.
സമൂഹത്തിന്റെ കടുത്ത അവഗണനകൾക്കടയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പച്ചയാളാണ് സാന്ദ്ര ഷാരോൺ. ക്ഴിഞ്ഞ ദിവസം സാന്ദ്ര ഷാരോൺ ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു. അരുൺ എന്ന യുവാവിനൊപ്പമാണ് സാന്ദ്ര ലൈവിൽ വന്നത്. ഇരുവരും പ്രണയത്തിലാണെന്നും അത് മൂലമുണ്ടായ പ്രശ്നങ്ങളെക്കുറിച്ചുമാണ് ലൈവിൽ പറഞ്ഞത്.

അരുണിന്റെ വീട്ടിൽ ഇരുവരുടെയും പ്രണയ കാര്യം പറയുകയുണ്ടായി. സാന്ദ്രയുമായി അരുണിന് അടുപ്പമുള്ളതിനെ വീട്ടുകാർ മാനസികരോഗിയാക്കുകയും വീട്ട് തടങ്കലിലാക്കുകയും ചെയ്തിരുന്നു. എന്നാൽ വീട്ടുകാരിൽ നിന്ന് രക്ഷപ്പെട്ട് സാന്ദ്രയുടെ അടുത്തെത്തിയതായി സാന്ദ്ര സൈവിൽ പറയുന്നുണ്ട്. ആരൊക്കെ എതിർത്താലും സാന്ദ്രയോടൊപ്പം ജീവിക്കാനാണ് താത്പര്യമെന്നും അരുൺ പറഞ്ഞു.
നിയമ പരമായി മുന്നോട്ട് പോകണമെങ്കിൽ തന്റെ സർട്ടിഫിക്കറുകളും ഐഡി കാർഡുകളും അരുണിന്റെ വീട്ടുകാരുടെ പക്കലാണ്. സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളും വീട്ടുകാരിൽ നിന്ന് വിട്ട് കിട്ടാൻ നിയമ സഹായം തേടുമെന്നും അരുൺ വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ഉണ്ടാവുമ്പോൾ സമൂഹത്തിന്റെ സപ്പോർട്ട് കൂട വേണമെന്നും സാന്ദ്ര പറഞ്ഞു.
