മലയാളം ഇ മാഗസിൻ.കോം

നിങ്ങളുടെ ഈ ശരീരഭാഗങ്ങൾ തുടിക്കാറുണ്ടോ? സാമുദ്രിക ലക്ഷണ ശാസ്ത്രപ്രകാരം ശരീരഭാഗങ്ങൾ തുടിക്കുന്നത്‌ എന്തിന്റെ ലക്ഷണം ആണെന്ന്‌ അറിഞ്ഞോളൂ

മനുഷ്യശരീരം അതീവ സംവേദനശേഷിയുള്ള ഒന്നാണ്‌. അതുകൊണ്ടുതന്നെ നടക്കാൻ പോകുന്ന സംഭവങ്ങളെ വരെ മുൻകൂട്ടി പ്രവചിക്കാൻ കഴിയും. വിശ്വസിക്കാൻ പ്രയാസമായിരിക്കം, പക്ഷേ സാമുദ്രിക ലക്ഷണശാസ്ത്രത്തിന്റെ സഹായത്തോടെ തുടിയ്ക്കുന്ന ശരീരഭാഗങ്ങളുടെ ലക്ഷണം നോക്കി ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച്‌ വിവരിക്കാൻ സാധിക്കും. ശരീരഭാഗങ്ങളുടെ ലക്ഷണം നോക്കി വ്യക്തിയുടെ സവിശേഷതകളും ഭാവിയും പ്രവചിക്കുന്ന സമ്പ്രദായമാണ്‌ സാമുദ്രിക ശാസ്ത്രം. ഇതിലൂടെ നമ്മുടെ ഭാഗ്യ നിർഭാഗ്യങ്ങളെല്ലാം പ്രവചിക്കാൻ കഴിയുമെന്ന്‌ ലക്ഷണശാസ്ത്രം പറയുന്നു.

പുരുഷന്റെ ഇടത്‌ വശം തുടിച്ചാൽ ഭാവിയിൽ അയാൾക്ക്‌ എന്തെങ്കിലും വിഷമതകൾ വന്ന്‌ ഭവിക്കാൻ സാധ്യതയുണ്ട്‌ എന്നാണ്‌. തൊഴിൽ നഷ്ടം, പ്രിയപ്പെട്ട ആരുടെയോ അപ്രതീക്ഷിത വിയോഗം, പരാജയം എന്നിവ ഉദാഹരണം.എന്നാൽ അതേപോലെ അയാളുടെ വലത്‌ ഭാഗം തുടിച്ചാൽ പെട്ടെന്ന്‌ തന്നെ ഒരു സന്തോഷവാർത്ത കേൾക്കാൻ സാധിയ്ക്കും എന്നാണ്‌ ശാസ്ത്രം പറയുന്നത്‌. സ്ത്രീകളെ സംബന്ധിച്ചാണെങ്കിൽ നേരെ തിരിച്ചാണ്‌. അവർക്ക്‌ ഇടതുവശം തുടിച്ചാൽ ശുഭവാർത്തയും, വലതുവശം തുടിച്ചാൽ അശുഭ വാർത്തയും കേൾക്കേണ്ടി വരുമത്രേ. അതായത്‌ തൊഴിൽ നഷ്ടം, പ്രിയപ്പെട്ടവരുടെ വിയോഗം എന്നിവയ്ക്ക്‌ സാദ്ധ്യത.

പുരുഷന്മാരുടെ വലത്‌ കണ്ണ്‌ തുടിക്കുന്നത്‌ നിങ്ങളുടെ സ്വപ്നങ്ങളെല്ലാം പൂവണിയാൻ പോകുന്നതിന്റെ സൂചനയായി കരുതുക. സ്ത്രീകളുടെ ഇടതു കണ്ണാണ്‌ തുടിക്കുന്നതെങ്കിൽ ഉടൻ ഒരു നല്ലവിശേഷം പ്രതീക്ഷിക്കാം. എന്നാൽ വലത്തേ കണ്ണ്‌ ഒരുപാട്‌ സമയം അല്ലെങ്കിൽ ദിവസങ്ങളോളം തുടർച്ചയായി തുടിച്ചാൽ എന്തോ ദീർഘകാല രോഗം ബാധിക്കാനുള്ള സാധ്യതയെ ആണ്‌ അത്‌ സൂചിപ്പിക്കുന്നതത്രേ.

സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഇരു കവിളും ഇടവിട്ട്‌ തുടിച്ചാൽ പെട്ടെന്ന്‌ തന്നെ വൻ ധനലാഭം പ്രതീക്ഷിക്കാം. ഇത്‌ അപൂർവ്വമായി മാത്രമേ സംഭവിക്കാറുള്ളു. അങ്ങനെ സംഭവിച്ചാൽ ധനം നിങ്ങളുടെ ഗൃഹത്തിലേക്ക്‌ ഒഴുകാൻപോകുന്നു എന്ന്‌ എന്ന്‌ മനസിലാക്കണം. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ നെറ്റിത്തടം തുടിച്ചാൽ ഒട്ടും വൈകാതെ നിങ്ങൾ തീർച്ചയായും എന്തോ വലിയ ലൗകിക സുഖം അനുഭവിക്കും. തിരുനെറ്റിയിലെ ഈ തുടിപ്പ്‌ കുറച്ചു നേരം നീണ്ടു നിന്നാൽ വലിയ സാമ്പത്തിക നേട്ടം വരുന്നു എന്നു കരുതിക്കൊള്ളണം. സംഭാഷണത്തിനിടയിൽ അധരം വല്ലാതെ തുടിച്ചാൽ പുതിയ സൗഹൃദങ്ങളുടെ വേലിയേറ്റം തന്നെ നമുക്ക്‌ പ്രതീക്ഷിക്കാം. ഇത്‌ തൊഴിൽ സ്ഥലത്തെ സൗഹൃദം ആകാം, അല്ലെങ്കിൽ പഴയ സുഹൃത്തുക്കളുടെ തിരിച്ചുവരവാകാം. എന്തായാലും അതീവ ഹൃദ്യമായ ഒരു കൂടിച്ചേരൽ നടക്കാൻ പോകുന്നതിന്റെ സൂചനയാണിത്‌.

പുരുഷന്മാരുടെ വലതുതോൾ ഇടക്കിടെ തുടിച്ചാൽ മനസിലാക്കുക ഉടൻ തന്നെ നിങ്ങൾ സാമ്പത്തിക സ്വാശ്രയം നേടും. പുതിയ ജോലി, ഉദ്യോഗക്കയറ്റം, ശമ്പളവർദ്ധന, ധനവർദ്ധന, വിദേശയാത്ര ഇതെല്ലാം പ്രതീക്ഷിക്കാം. സ്ത്രീകളുടെ ഇടതു തോൾ തുടിച്ചാൽ ഈ പറഞ്ഞ ഫലങ്ങളുണ്ടാകും. അവരുടെ ആരോഗ്യം മെച്ചപ്പെടുന്നതിന്റെയും സൂചനയാണിത്‌.

സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ രണ്ടു വശത്തെയും തോളിലെ മാംസപേശികളാണ്‌ തുടിക്കുന്നതെങ്കിൽ കടുത്ത കലഹത്തിൽ പെട്ട്‌ നിങ്ങൾ നട്ടം തിരിയാൻ പോകുന്നതായി കരുതണം. ഇത്‌ കോടതി വ്യവഹാരമാകാം. രോഗാരിഷ്ടതയാകാനും സാദ്ധ്യത. കൈകൾ ക്രമാതീതമായി തുടിക്കുന്നത്‌, എന്തോ ഗുരുതരമായൊരു പ്രശ്നം കാത്തിരിക്കുന്നതിന്റെ സൂചനയാണ്‌. എന്നാൽ ഇത്‌ പൂർണ്ണമായും ശരിയാകണമെന്നില്ല. എന്നാലും മുൻകരുതൽ എടുക്കുന്നത്‌ നല്ലതാണ്‌. തുടിക്കന്നത്‌ വിരലുകളാണെങ്കിൽ അധികം വൈകാതെ ഒരു പഴയ ചങ്ങാതിയെ അല്ലെങ്കിൻ പ്രേമഭാജനത്തെ കണ്ടുമുട്ടുമെന്ന്‌ പ്രതീക്ഷിക്കണം. ആ കൂടിച്ചേരൽ മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ഹൃദ്യവും തരളിതവുമായിരിക്കും.

സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ വലതുകൈ മുട്ടാണ്‌ തുടിക്കുന്നതെങ്കിൽ വലിയ കലഹം പ്രതീക്ഷിക്കുക. ചിലപ്പോൾ അത്‌ വളരെ വേണ്ടപ്പെട്ട ഒരാളുമായി ആകാം. ആ കലഹം ഒഴിവാക്കാൻ കഴിഞ്ഞാൽ ഒരു സുഹൃത്തിനെ നഷ്ടമാകില്ല. ഇടത്‌ കൈമുട്ടാണ്‌ തുടിക്കുന്നതെങ്കിൽ പെട്ടെന്ന്‌ സാമൂഹ്യ അംഗീകാരം ലഭിക്കും. പ്രധാന പദവികൾ തേടിയെത്തും. ഇനി ഉള്ളം കൈയ്യ്‌ തുടിച്ചാൽ അതിനർത്ഥം നിങ്ങൾ വളരെ പെട്ടെന്ന്‌ എന്തോ വലിയ പ്രശ്നത്തിൽ അകപ്പെടാൻ പോകുന്നു എന്നാണെന്നത്രേ. സാമ്പത്തികമോ ശാരീരികമോ വൈകാരികമോ ആയ കഷ്ടപ്പാടുകൾ ദീർഘകാലത്തേക്ക്‌ വരാൻ പോകുന്നു എന്നാണ്‌ ഇതിന്റെ സൂചന. വിരലുകൾ ആണ്‌ തുടിക്കുന്നത്‌ എങ്കിൽ നിങ്ങളുടെ പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടാൻ സാധ്യത ഉണ്ട്‌ എന്നർത്ഥം.

മുതുക്‌ തുടിച്ചാൽ അതിനർത്ഥം നിങ്ങൾക്ക്‌ ഒരു വലിയ പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടി വരും എന്നത്രേ. പുരുഷന്മാരുടെ ഇടതു തുട തുടിക്കുന്നത്‌ പ്രവർത്തി ദോഷം കാരണം അപവാദത്തിൽ അകപ്പെടാൻ പോകുന്നതിന്റെയും അപമാന സാദ്ധ്യതയുടെയും ലക്ഷണമാണ്‌. എന്നാൽ സ്ത്രീകൾക്ക്‌ ഇത്‌ ചിലപ്പോൾ ആരോഗ്യ പുഷ്ടിയുടെ സൂചനയാകാം. വലത്തേ പാദത്തിന്റെ അടിവശം തുടിച്ചാൽ സമൂഹത്തിൽ അപമാനം നേരിടേണ്ടി വരുമെന്നും ഇടത്തെ പാദത്തിന്റെ അടിവശം തുടിച്ചാൽ സമീപ ഭാവിയിൽ ഒരു യാത്ര നടത്തേണ്ടി വരും എന്നും അനുമാനിക്കാം.

രണ്ട്‌ പുരികങ്ങൾക്ക്‌ നടുവിലായി തുടിപ്പ്‌ ഉണ്ടായാൽ അതിൽ നിന്നും ഉടൻ തന്നെ നിങ്ങൾക്ക്‌ വളരെ സുഖകരവും സന്തോഷകരവുമായ ഒരു ജീവിതം ലഭിക്കും എന്നും, കൂടാതെ നിങ്ങൾ ഏത്‌ മേഖലയിൽ ആണോ ജോലി ചെയ്യുന്നത്‌ അവിടെ എല്ലാ രീതിയിലും വിജയം കൈവരിക്കാൻ സാധിയ്ക്കും എന്നും മനസ്സിലാക്കാം. കഴുത്തിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള തുടിപ്പ്‌ നല്ല സൂചനയാണ്‌ കാരണം ഇത്‌ ഒരാൾക്ക്‌ സന്തോഷവും, ആദരവും, സമാധാനവും കൊണ്ടുവരും. ഇനി ഒരു വ്യക്തിയുടെ മുതികിന്റെ നടുവിലായി തുടിപ്പ്‌ ഉണ്ടായാൽ ഭാവിയിൽ വലിയ തോതിലുള്ള ധനലാഭത്തിന്റെ ലക്ഷണം അയി അതിനെ കരുതാം എന്ന്‌ ഹസ്തരേഖാശാസ്ത്രം പറയുന്നു.

Staff Reporter